⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?20?

അവർക്കൊപ്പം തന്നെ ഇന്ദുവും പുറത്ത് വന്നിരുന്നു…. താഴെ ചെന്ന് നോക്കുമ്പോ രണ്ടുപേർ ഒരു വലിയ ബോക്സിൽ ടേപ്പ് ചുറ്റുന്നു……

ശരിക്കും അവർ കണ്ണും മിഴിച്ചു പോയി എന്നാതാണ് സത്യം….. അവർ അവിടേക്ക് നടന്നു……

ചന്ദ്ര മേനോൻ ആണ് അത് ചെയ്യുന്നത്…. ഒപ്പം സഹായത്തിനു നന്ദുവുമുണ്ട്…..

 

‘”” എന്താ അങ്കിളെ ഇത്……'””

ഹരി ചോദിച്ചു……

‘”‘” ഇത് കുറച്ചു കറി പൊടികളും മസാലകളും ഒക്കെയാടാ മക്കളെ…… പിന്നെ അത്യാവശ്യം അവടെ വേണ്ട സാധനങ്ങളും ഉണ്ട്…. ഇവിടത്തെ ഈ പ്രശ്നങ്ങളുടെ ഇടയിൽ പർച്ചെസിങ് ഒന്നും നടന്നില്ല എന്നറിയാം…. അതുകൊണ്ട് രാവിലെ തന്നെ ലക്ഷ്മി വാങ്ങേണ്ട സാധനത്തിന്റെ ലിസ്റ്റ് ഇങ് തന്നു…. അതാ ഈ കാണുന്നത്……….'”

 

ചന്ദ്ര ശേഖരൻ പറഞ്ഞു…..

 

‘”” എന്നാലും അങ്കിളെ …..ഇത്രയൊക്കെ…..'””

 

‘”” അതൊക്കെ ഇരുന്നോട്ടെടാ പിള്ളേരെ…..
എന്തായാലും വേസ്റ്റ് ഒന്നുമാവില്ല………'””

അതും പറഞ്ഞു അച്ഛനും മോനും ആ പെട്ടിയും തൂക്കി വണ്ടിക്കടുത്തേക്ക് നടന്നു…. അവർ സഹായിക്കാൻ നോക്കിയപ്പോ പോലും സമ്മതിച്ചില്ല…..

ഒരിക്കൽ കൂടെ അവർ എല്ലാവരേം ഒന്ന് നോക്കി…. അവരെ പിരിയുന്നതിന്റെ വിഷമം ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു…..

അന്ന മറ്റൊന്നും പറയാനോ ആലോചിക്കാനോ നിൽക്കാതെ പുറത്ത് അവർക്കായി ഒരുക്കിയ വാഹനത്തിലേക്ക് നടന്നു…..

അവൾക്കൊപ്പം പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാണ് തങ്ങളുടെ അടുത്ത് മറ്റൊരാളുടെ സാന്നിധ്യം അവർ മനസ്സിലാക്കിയത്….

അത് മാറ്റാരുമല്ല……
ആ കുടുംബത്തിന്റെ കാർന്നോർ തന്നെയായിരുന്നു…..

അവർ അദ്ദേഹത്തെ നോക്കി ബഹുമാനത്തോടെ ചിരിച്ചു…

‘”” വിടവാങ്ങാൻ സമയമായി…. ല്ലേ…..'””

 

“” ഹാ മുത്തശ്ശ……
എന്നാലും നിങ്ങളെ ആരേം മറക്കില്ല…..
സമയം കിട്ടുമ്പോ ഒക്കെ വിളിക്കാം….. ഈ നാല് ദിവസം കൊണ്ട് ഞങ്ങളുടെ ആരൊക്കെയോ ആയി നിങ്ങൾ എല്ലാരും…..'”

പിവി സന്തോഷത്തോടെ അരുളി……

‘”” സ്വന്തമായി തന്നെ കരുതിക്കോ…..
നിങ്ങളും ഞങ്ങളുടെ കുട്യോൾ തന്നെയാ…..
പിന്നെ ഇപ്പൊ പോകുന്നത് അന്യ നാട്ടിലേക്കാണ് …. ഒപ്പം നിങ്ങൾ ചെയ്യാൻ പോകുന്നത് ബിസിനസ്സും….. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്….. മനസ്സിലായോ….??'””

 

അദ്ദേഹം ചോദിച്ചു…..

 

‘”” മനസ്സിലായി മുത്തശ്ശ……'””

 

പിവി പറഞ്ഞു…..

 

‘” പിന്നെ എന്തെങ്കിലും സഹായം വേണ്ടി വന്നാ പറയാൻ മടിക്കണ്ടാ…. അതിനി അവടെ ആണെങ്കിൽ കൂടെ ചെയ്ത് തരാൻ ആളുണ്ട്….'”

 

‘”” ഹ്മ്മ്…….””

 

അദ്ദേഹം ഹരിയെ ഒന്ന് നോക്കി…..

 

‘”” ഹരി മോനെ……'””

 

അദ്ദേഹം അവനെ വിളിച്ചു……

‘”” എന്താ മുത്തശ്ശ…….??'””

 

അവൻ വിളി കേട്ടു……

 

‘”” ഈ കുടി അല്പം കുറക്കാം….. ഇതൊന്നും അത്ര നല്ലതല്ല……'””

‘”” അയ്യോ മുത്തശ്ശ…..
ഞാൻ ആഴ്ചയിൽ ഒരു തവണ ഒക്കെ മാത്രേ അടിക്കു….. അത് ഒരു നാലോ അഞ്ചോ പെഗ്…. കണ്ട്രോൾഡ് ആണ്……'””

 

ഉള്ളിലെ സകല വിനയവും സ്വരത്തിൽ ആവാഹിച്ചുകൊണ്ട് ഹരി മൊഴിഞ്ഞു…..
മുത്തശ്ശൻ അവനെ നോക്കിയൊന്ന് ചിരിച്ചു…

 

‘”” ശരിയാ……
ആഴ്ചയിൽ ഒരിക്കൽ….. അഞ്ചു പെഗ്…..
പക്ഷെ ഈ  അഞ്ച് പെഗ് എന്ന് പറയുമ്പോ വെള്ളം ചേർക്കാതെ ഫുൾ ഗ്ലാസ്‌ കുടിക്കുന്നതല്ലേ മോനെ ഹരി……'””

 

അദ്ദേഹമത് ചോദിച്ചപ്പോ തലയും ചൊറിഞ്ഞുകൊണ്ട് ഹരി ഒന്ന് ഇളിച്ചു കാണിച്ചു…….. അവന്റെ ഭാവം കാണുന്ന ആർക്കും ചിരി പൊട്ടുമായിരുന്നു……

 

‘”” ഇത്രക്ക് ചിരി വേണ്ടാ മോനെ…….
സ്വന്തം ആയി കണ്ടതുകൊണ്ട് പറയാ……
കുടിക്കുമ്പോ അല്പം വെള്ളം ചേർത്ത് മോന്ത്‌….. ഇങ്ങനെ പോയാ നിന്റെ കരളു കാണില്ലടാ ചെർക്കാ……'””

 

‘”” അതൊക്കെ എന്നെ പോയിക്കാണും മുത്തശ്ശ……'””

 

പിവി പറഞ്ഞു…..

‘”” നീ പോടാ……
ഞാനിനി നന്നാവും മുത്തശ്ശ……'””

 

‘” നന്നായാൽ നിനക്ക് കൊള്ളാം…..
പിന്നെ എപ്പോഴാണ് ഫ്ലൈറ്റ്……??'””

 

മുത്തശ്ശൻ ചോദിച്ചു…..

 

‘”” ഇന്ന് രാത്രിയാണ് …..8 മണിക്ക് ഇപ്പൊ തിരിച്ചാ ഒരു 6 മണിക്ക് അവിടെ എത്താം…. കൂടെ ഇന്ദ്രനും നന്ദുവും വരുന്നുണ്ട്…… ഈ വണ്ടി എന്റെ ഒരു ഫ്രണ്ടിന്റെ ആണേ…. ഇതിപ്പോ സമയം ഇങ്ങനെ പോയതുകൊണ്ട് വണ്ടി കൊടുത്തിട്ട് പോവാനൊന്നും ടൈമില്ല…..
പിന്നെ ഇന്ദ്രനാ പറഞ്ഞെ അവൻ കൊടുത്തോളാം എന്ന്….'””

 

‘”” ഹ്മ്മ്……
സൂക്ഷിച്ചു പോ…..
ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വച്ചോളു….
പിന്നെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം അറിഞ്ഞു…. എല്ലാം ശരിയാവും….. മോൾക്ക് വിശേഷം വരുമ്പോൾ നാട്ടിലേക്ക് പോന്നോ….
അവിടെ നോക്കാൻ ഒന്നും ആള് കാണില്ല…. റിസ്ക് എടുക്കണ്ടാ……
വിശേഷം ആയിന്നു അറിഞ്ഞ പുറത്താക്കിയ വീട്ടുകാരും കൂടെ കാണും….'””

 

‘””” അതോക്കെ സംശയമാ എന്റെ മുത്തശ്ശ…..
അവളുടെ അപ്പൻ അറുത്ത കയ്ക്ക് ഉപ്പ് തേക്കാത്ത ആളാണെൽ എന്റെ അച്ഛൻ വെട്ടൊന്ന് മുറി രണ്ട….. അമ്മമാർ അയഞ്ഞാലും അച്ഛന്മാരെ എനിക്ക് വിശ്വാസം പോരാ……'””

 

പിവി ദയനീയമായി മൊഴിഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ ഹ……..
കുഞ്ഞേ……. എത്ര വലിയ കാണ്ടാ മൃഗം ആയാലും സ്വന്തം പേരമക്കൾ വരുന്നു എന്ന് അറിഞ്ഞാ അവർ തനി അപ്പൂപ്പന്മാർ ആവും…. ആ മനസ്സ് അലിയും…. അതുറപ്പ……
ഇനി അത്രക്ക് കല്ലായ ആളുകൾ ആണെങ്കിൽ അവളെ കൂട്ടി നേരെ ഇങ്ങോട്ട് പോരെ….. ഇവിടെ അന്ന മോളെ നോക്കാൻ ഒരു പട തന്നെ ഉണ്ട്….. അത് പോരെ നിനക്ക്……'””

 

‘”” മതി മുത്തശ്ശ…….'””

 

‘”” എന്നാ ഇറങ്ങിക്കോ…..
ഇനി വൈകേണ്ട…..'””

മുത്തശ്ശൻ പറഞ്ഞു…..

അവർ പുറത്തേക്ക് ഇറങ്ങി….. പുറത്ത് വണ്ടി റെഡിയാക്കി നിൽക്കുകയാണ് ഇന്ദ്രനും നന്ദുവും…..

പിവി യുടെ കാർ വീട്ടിൽ തന്നെ ഇട്ടിട്ട് ഇന്ദ്രന്റെ റെനോൾഡ് ഡസ്റ്ററിൽ ആണ് യാത്ര പോകുന്നത്….

അവർ വണ്ടിയിലെ കയറി…..

പുറത്ത് അവരെ യാത്രയാക്കുന്ന വീട്ടുകാർ….

“” ടാ ഇന്ദ്രാ……
നിന്റെ ഏട്ടനെ കണ്ടില്ലല്ലോ….. “”

 

പിവി വണ്ടീൽ കേറി എല്ലാവർക്കും റ്റാറ്റാ കൊടുത്ത ശേഷം ചോദിച്ചു…..

‘”” അവൻ എപ്പോ എവടെ ഉണ്ടാവുമെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല…. ഇന്ന് രാവിലെ തൊട്ട് കാണാനില്ല അവനെ…..'”

. ഇന്ദ്രൻ അതും പറഞ്ഞ ശേഷം കാറിന്റെ ഗിയർ മുന്നോട്ട് ഇട്ടു…..

‘”” ശ്ശേ….. ഒന്ന് കണ്ടിട്ട് പോവാന്ന് കരുതിയതാ…..
ഈ കഴിഞ്ഞ തുച്ഛം ദിവസങ്ങൾ കൊണ്ട് തന്നെ അദ്ദേഹം എന്റെ ഗുരുവിന്റെ സ്ഥാനത്തേക്ക് എത്തിയിരുന്നു…..
ആദ്യം ആ ഒരു കുപ്പി മദ്യം വെള്ളം പോലും സേവിക്കാതെ ഒറ്റയടിക്ക് കുടിച്ചു നമ്മെ ഞെട്ടിച്ചു…. പിന്നെ ഇന്നലെ നമ്മുടെ പാർവതിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഇവിടെ എത്തിച്ചു…..
എല്ലാം കൊണ്ടും അദ്ദേഹം ഒരു രുദ്ര ദേവൻ തന്നെയാണ്……'””

 

ഒരു സന്യാസിയുടെ ഭാഷയിൽ ഹരി അരുളി….. അവന്റെ സംസാരം കേട്ടപ്പോ ഇന്ദ്രന് ചിരിയാണ് വന്നത്…..

‘””” നിന്നെ ശിഷ്യൻ ആക്കേണ്ട ഒരു കുറവ് കൂടെ ഉള്ളു അവന്…… ഒന്ന് മിണ്ടാതിരിക്കെന്റെ ഹരി…..'””

 

അവൻ പറഞ്ഞു…..

 

‘”” നീ പോടാ……
അവനെ കണ്ടാ അറിയാ…… ക്ഷത്രീയനാ…. നിന്നെ പോലെ…..
നന്ദു പണ്ട് പറഞ്ഞ പോലെ നിനക്കൊത്ത വില്ലൻ…….'””

ഹരി ഭ്രുഗു സകുചമായ ആനന്ദത്തോടെ അരുളി….. പക്ഷെ അവന് അറിയില്ലല്ലോ ആ വില്ലൻ ഇന്ന് നായകനെക്കാൾ അപകടകാരി ആയെന്ന്…..

????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.