കോപത്തോടെ പുറത്തേക്ക് ഇറങ്ങിയ അവൻ തന്റെ തലക്ക് സ്വയമൊരു കൊട്ട് കൊടുത്തു…..
‘”” ഛെ……..
ഞാനെന്ത് വൃത്തികേടാ ഇപ്പൊ കാണിച്ചത്…..
അതും അവളുടെ കൂടെ…….
മുട്ടാൾ…….'””
രുദ്രൻ അവനോട് തന്നെ സ്വയം പറഞ്ഞു…..
നടന്ന കാര്യങ്ങളെ ഓർത്തെടുക്കുമ്പോ അവന്റെ തൊലി ഉരിയും പോലെ തോന്നിയിരുന്നു….
പാർവതിയുടെ കോപത്തിൽ നിന്നും രക്ഷപെടാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവന് നല്ല ബോധ്യം ഉണ്ടായിരുന്നു…. താൻ ചെയ്ത കാര്യത്തെ പറ്റി….
രുദ്രൻ ഒരു ഭ്രാന്തനെ പോലെ തല ചൊറിഞ്ഞു….. ശേഷം പോക്കറ്റിൽ നിന്നും ഒരു ചുരുട്ട് എടുത്ത് കത്തിച്ച് തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി…
ആലോചിക്കും തോറും ഉള്ളിൽ കോപം നുരപൊന്തികൊണ്ടിരുന്നു…..
പെട്ടെന്നാണ് ആ കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം അവന്റെ കാതിൽ വീണത്….
രുദ്രൻ പതിയെ അവിടേക്ക് തിരിഞ്ഞു നോക്കി….
ഒരു നിമിഷം അവനൊന്നു അനങ്ങുവാനോ ശ്വാസം വിടുവാനോ സാധിച്ചില്ല….
അവൻ വാങ്ങി കൊടുത്ത വെള്ള ചുരിദാറും ചുവന്ന ലെഗ്ഗിങ്‌സും ഇട്ട് ഒരു ദേവദയെ പോലെ അവൾ മുന്നിൽ നിൽക്കുന്നു…
പാർവതി…..
ദേവാസുരനിലെ അസുരത്വത്തെ അടക്കി വാഴുവാൻ വിധിക്കപ്പെട്ടവൾ….
അവളുടെ വശ്യമായ ആ സൗന്ദര്യത്തിൽ അവന്റെ മനസ്സ് ഒരു നിമിഷം പിടച്ചുപോയി….
അളവെടുത്ത് തയ്‌പ്പിച്ച പോലെ അവൻ വാങ്ങിയ ആ ഡ്രെസ് അവളുടെ ദേഹത്ത് കൂടുതൽ ഭംഗിയിൽ കിടക്കുന്നു….
ആ ശരീരത്തിലെ ജല കണികകൾ ഇപ്പോഴും മുഴുവനായി പോയിട്ടില്ല….അതിന്റെ തിളക്കത്തിൽ അവൾ വല്ലാതെ തിളങ്ങുന്ന പോലെ തോന്നി അവന്…..
ഒരു സൈഡിലേക്ക് ഒതുക്കി വച്ച ആ നനവ് പടർന്ന മുടിയും ഈർപ്പം പുരണ്ട ചുവന്ന ചുണ്ടുകളും ആരെയും കൊതിപ്പിക്കുന്ന ആ മാറിടങ്ങളും അവനെ വല്ലാതെ ആകർഷിച്ചു….
വിറക്കുന്ന ദൃഷ്ടിയാൽ അവൻ അവളുടെയാ കണ്ണിലേക്കു നോക്കി…..
അത് കോപം കൊണ്ട് ചുവന്നിരിക്കുന്നു… ഒപ്പം സങ്കടം കൊണ്ട് കലങ്ങിയിരിക്കുന്നു…. രുദ്രന്റെ കണ്ണെടുക്കാതെയുള്ള ആ നോട്ടം അവൾ ശ്രദ്ധിച്ചിരുന്നു…. അതിന്റെ ചൊടുപ്പാണ് അവിടെ കണ്ടത്…..
പാറു അവനെ ദഹിപ്പിക്കുന്ന പോലെയൊന്നു നോക്കികൊണ്ട് കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി…..
അപ്പോഴാണ് വീണ്ടും അവന് ബോധം വന്നത്….
അബദ്ധം പറ്റിയത് മനസ്സിലാക്കിയ അവൻ വീണ്ടും തന്റെ തലയിലേക്ക് ഒരു കൊട്ട് കൂടെ കൊടുത്തു…..
ശേഷം കൂടുതലൊന്നും ആലോചിക്കാതെ ബാക്കി വന്ന ആ ചുരുട്ട് ഒരു വലി കൂടെ വലിച്ച് വലിച്ചെറിഞ്ഞ ശേഷം കാറിലേക്ക് കയറി….
അവരുടെ യാത്ര വീണ്ടും തുടർന്നു…..
ദൂരങ്ങൾ വേഗത്തിലാണ് കടന്നുപോയത്….
ഇരുവരിലും മൗനം ഒരു നിഴലുപോലെ തങ്ങി നിന്നു…..
പാറു ഇടക്കിടക്ക് അവനെ നോക്കി എങ്കിലും രുദ്രൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല….
അവളുടെ കണ്ണുകളിൽ കോപവും ദേഷ്യവും ഒരേ പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു….
അവസാനം ആ മൗനത്തിന് അവൾ തന്നെ ഒരു അറുതി വരുത്തി…..
‘”” അതേയ്……..'””
അവളല്പം കടുപ്പത്തിൽ അവനെ വിളിച്ചു…. രുദ്രൻ അവളെയൊന്ന് നോക്കി…. ശേഷം വീണ്ടും വണ്ടിയൊടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു….
‘”” ഹ്മ്മ്….. എന്താ…..??'””
‘”” എനിക്കൊരു കാര്യം അറിയണം…..'””
‘”” പറഞ്ഞോ……
എന്താ അറിയേണ്ടത്……'””
‘”” നിങ്ങളാണോ അവരെയൊക്കെ കൊന്നത്…..'””
അവൾ പറഞ്ഞത് കേട്ടപ്പോ അവനൊന്നു നോക്കി അവളെ….. പിന്നെ എന്തോ പരിഹാസമെന്നോണം രുദ്രൻ പൊട്ടി ചിരിക്കാൻ തുടങ്ങി…. അത് കണ്ടപ്പോ അവൾക്ക് കോപമാണ് വന്നത്…..
‘”” ചിരിക്കാൻ മാത്രം ഞാനെന്താ പറഞ്ഞെ…..
നിങ്ങളോട് ചോദിച്ചത് കേട്ടില്ലേ…..
നിങ്ങളാണോ അവരെ കൊന്നതെന്ന്…..'””
‘”” അല്ല……'””
രുദ്രൻ ഒറ്റ വാക്കിൽ ഉത്തരം നൽകി…..
‘”” അല്ലെ…..
പിന്നെ…..
പിന്നെ എങ്ങനെയാണവർ…….??'””
അവൾ ചോദിച്ചു…..
‘”” എന്താ പാർവതി ഇത്…..
നീയെന്താ ഡ്രാമാ കളിക്കാണോ…..
നീയല്ലേ പറഞ്ഞത് ഇത് എന്റെ തീരുമാനമാണ്…. ഇതിൽ ഇടപെടരുതെന്ന്…. അപ്പൊ ഞാനെന്തിന് അവരെ കൊന്ന് നിന്നെ രക്ഷിക്കണം…..'””
‘”” നിങ്ങൾ കൊന്നില്ലെങ്കിൽ പിന്നെ അവരൊക്കെ എങ്ങനെ…..??'””
പാർവതി അവനോട് ചോദിച്ചു…..
‘”” ഹ ഹ ഹ ഹ……
ദേ പിന്നേം ഡ്രാമ……
ഇറച്ചി കണ്ട ചെന്നായയെ പോലെ അവരെയൊക്കെ കൊന്ന് തള്ളിയിട്ടു നീ ഡ്രാമാ കളിക്കുകയാണോ….. നാണമില്ലേ നിനക്ക്…..'”
‘”” ഞാനോ……
ഞാനാണോ അവരെ കൊന്നത്…..
ഒരിക്കലും നടക്കില്ല….. എനിക്കതിനു കഴിയില്ല….:”””
പാറു ഉറച്ച സ്വരത്തോടെ അവനെ നോക്കി പറഞ്ഞു…..
‘”” പിന്നെ നീ അല്ലെങ്കിൽ ആര്….
അവരെയൊക്കെ കൊന്ന് തള്ളിയ ആ വാൾ ആരുടെ കയ്യിലാ നീ കണ്ടേ…..'””
രുദ്രൻ അവളെ നോക്കി ചോദിച്ചു…..
‘”” അ… അത്……
അതെന്റെ കയ്യിലായിരുന്നു……'”
പാറു അല്പം ഭയത്തോടെ മറുപടി നൽകി…..
“” അവരുടെ രക്തം ആരുടെ ദേഹത്ത് ആയിരുന്നു…….??'””
‘”” എ…. എന്റെ ദേഹത്ത്……'””
‘”” അപ്പൊ നീ തന്നെയാ കൊന്നത്…..
മനുഷ്യത്വത്തെ പറ്റി വലിയ വീമ്പോക്കെ പറയുന്ന ആളായാലും ആവശ്യം വന്നാ കത്തി എടുത്ത് കൊല്ലാനും പോരാടാനും അറിയാല്ലേ നിനക്ക്…. സബാഷ് പാർവതി……
നീ ഒരുപക്ഷെ എന്നെ കടത്തി വെട്ടും…. ഹ ഹ ഹ ഹ ഹ……..'””
രുദ്രൻ അവളെ നോക്കി അട്ടഹസിക്കുവാൻ തുടങ്ങി……
‘”” നിർത്ത്…….
നിങ്ങൾ പറയുന്നതൊക്കെ കള്ളമാ……
നീയാ….. നീയാ അവരെ കൊന്നത്….
എനിക്കറിയാ….. എന്നെക്കൊണ്ട് ചെയ്യിച്ചതാ…….'””
പാറു ഒരു ഭ്രാന്തിയെ പോലെ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു…..
‘”” ആഹാ…..
നീ ചെയ്ത കൊലക്ക് ഞാൻ ക്വട്ടേഷൻ തന്നു എന്നായൊ ഇപ്പൊ…..'””
‘”” അങ്ങനെ അല്ല…..
നീ എന്നെ എന്തോ ചെയ്തു….
എനിക്കറിയാ നീ സാധാരണ മനുഷ്യൻ അല്ലാന്ന്…..
എന്തും ചെയ്യാൻ കഴിവുള്ള ദുർ മന്ത്രവാദിയാ നീ….. കാലൻ….. കൊല്ലും നിന്നെ ഞാൻ….. “”
പാറു അവന് നേരെ ചീറി…..
‘”” പ്ഫ…….***** മോളെ……
വാ അടച്ച് മിണ്ടാതിരുന്നോ അവടെ….
ഇല്ലേൽ ചവിട്ടി കൂട്ടി പുറത്തെറിയും…..
അവളുടെ ഒരു ദുർമന്ത്രവാദം……'””
രുദ്രനങ്ങനെ പറഞ്ഞപ്പോ ഭയത്താൽ അവളുടെ വാ അടഞ്ഞുപോയി…. ഒരു പൂച്ച കുട്ടിയെ പോലെ അവൾ അവിടെ ഒതുങ്ങി ഇരുന്നു…. എന്നാലും അവളുടെ ഏങ്ങലടി സ്വരം അവിടെയെങ്ങും കേൾക്കാമായിരുന്നു…..
‘”” ഓ….. നാശം……
ഇങ്ങനെ കിടന്ന് മോങ്ങുന്നതെന്തിനാ…..
കഴിഞ്ഞത് കഴിഞ്ഞു……'””
‘”” ഞാനാണല്ലേ അവരെ കൊന്നത്…….
എനിക്കറിയ നിങ്ങൾ എന്നെ എന്തോ ചെയ്തു…..'””
പാർവതി കരഞ്ഞുകൊണ്ട് പറഞ്ഞു…..
‘”” ഓഹ്…… ഇതിനെക്കൊണ്ട്……
എടി പുല്ലേ…… നിനക്കിപ്പോഴും ആ നായിന്റെ മക്കൾ ചത്തതിന്റെ വിഷമമാണല്ലേ…..
നീ പറഞ്ഞത് ശരിയാ…. ഞാനാ നിന്നെ കൊണ്ട് അത് ചെയ്യിച്ചത്….. അതിനിപ്പോ എന്താ…..
അവർ മരിക്കേണ്ടവർ തന്നെയാണ്…..
അത് നടന്നു….. That’s all……'”
രുദ്രൻ സഹി കെട്ട് അവളോട് പറഞ്ഞു…. പാർവതി അവനെയൊന്ന് കോപത്തോടെ നോക്കി…..
‘”” അങ്ങനെ കൊല്ലാൻ ആണെങ്കിൽ നിങ്ങൾക്ക് കൊന്നാ പോരായിരുന്നോ…..
എന്തിനാ എന്റെ കയ്യിൽ ആ പാപ കറ പുരട്ടിയത്….. ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്തത്…..'”””
‘”” നീ തെറ്റൊന്നും ചെയ്തില്ല…..
ഞാനവിടെ വന്നത് പോലും അമ്മ പറഞ്ഞിട്ടാ….
നീ കാരണം എന്റെ കുടുംബത്തെ ഇരുട്ടാക്കാൻ എനിക്ക് മനസ്സില്ല….. പിന്നെ നീയും ഒരു പെണ്ണല്ലേ എന്ന് കരുതി…..
പിന്നെ അവരെ കൊന്നത്…..
അത് ഞാൻ തന്നെ ചെയ്തായിരുന്നു…. എത്രയോ മുമ്പ് തന്നെ….. അപ്പൊ നിന്റെ കാര്യത്തിൽ ഇടപെടരുതെന്ന് പറഞ്ഞെന്നെ വിലക്കിയത് ആരാ….. നീ…..
ദേ ഇന്ന് വന്നപ്പോ കൂടെ നീ പറഞ്ഞില്ലേ….
എനിക്ക് വരാൻ താല്പപര്യമില്ല… ഇവിടുന്ന് പോകണമെന്ന്…..
അപ്പൊ പിന്നെ എന്റെ മുന്നിൽ വേറെ ഒരു വഴിയുമില്ല…… ഞാനത് ചെയ്തു……'”
രുദ്രൻ വളരെ നിസാരമായി പറഞ്ഞു……
പാർവതി അൽപ നേരം അവനെ നോക്കിയിരുന്നുപോയി…..
ആ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു….
‘”” എന്റെ ഇന്ദുവിനു വേണ്ടിയാ ഞാനാ തീരുമാനം എടുത്തത്……
ഏട്ടന് എന്നെ അവിടെ വിട്ട് പൊക്കൂടായിരുന്നോ…..'””
രുദ്രൻ അത് കേട്ടപ്പോ അവളെയൊന്ന് നോക്കി…. ശേഷം ഒന്ന് പതിയെ ചിരിച്ചു….
‘”” മോളെ പാർവതി……
നീ പറഞ്ഞത് മുഴു മനസ്സോടെ അല്ലെന്ന് എനിക്ക് നന്നായി അറിയാ…..
ഇനി നീ അങ്ങനെയാണ് പറഞ്ഞെങ്കിലും ഈ രുദ്രന് ഒരു പുല്ലുമില്ല…..
ഞാൻ എന്തെങ്കിലും ലക്ഷ്യം ഏറ്റെടുത്താൽ അത് നടത്തിയിരിക്കും…. അത് ആരെ കൊന്നിട്ടാണെങ്കിൽ കൂടി……
പിന്നെ നീ കൂടെ വരാൻ സമ്മതമല്ലെന്ന് പറഞ്ഞാ കേട്ടോണ്ട് പോകാൻ ഞാൻ 14 വർഷം വനവാസം അർപ്പിച്ച ശ്രീ രാമനൊന്നുമല്ല…..
ഞാൻ രാവണനാണ്….. അസുരാധിപതി രാവണൻ….. ഞാൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തിയിരിക്കും…..'””
അവന്റെ വാക്കുകൾക്ക് മുന്നിൽ പാറുവിന് മറുപടി ഉണ്ടായിരുന്നില്ല….. നിറ കണ്ണുകളോടെ അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു….ആ സമയം അവളുടെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു…. ശരിയും തെറ്റും നിർണ്ണയിക്കുന്ന യുദ്ധം……
???????????
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ