⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?5?

 

തന്റെ ശരീരത്തിൽ പടർന്നു കേറിയ ചൂട് അനുഭവിച്ചുകൊണ്ട് പാർവതിയുടെ ബോധം തിരികെ വരുവാൻ ആരംഭിച്ചിരുന്നു …. എന്നാൽ കുറച്ചു നിമിഷം അവൾക്ക് കണ്ണുകൾ തുറക്കുവാൻ പോലും സാധിച്ചില്ല…..

ഒരു സ്വർഗത്തിലെന്ന പോലെ തന്റെ ശരീരത്തിൽ നിന്നും താൻ ഇതുവരെ അനുഭവിക്കാത്ത ഒരു തരം സുഖം പുറത്തേക്ക് വരുന്നു…..

ആ സുഖത്താൽ വീണുകിടന്ന തലകളും ഉടലുകളും രക്ത കറയും ഒന്നും തന്നെ അവൾ ഓർത്തില്ല….
അവളിൽ നിന്നും ചെറു രീതിയിൽ ശിൽക്കാര സ്വരങ്ങൾ പുറത്തേക്ക്  വന്നുകൊണ്ടിരുന്നു….

 

അവൾ അനുഭവിച്ച  ആ സ്വർഗ്ഗ സുഖത്തെ കാണുവാനായി പാർവതിയുടെ കണ്ണുകൾ പതിയെ പതിയെ തുറന്നുവന്നു…..

മങ്ങി തെളിഞ്ഞു വന്ന ആ കാഴ്ചയിൽ അവൾ കണ്ടത് ഒരു കാറിന്റെ ഉൾ വശമാണ്….
അതിനുള്ളിലാലേ ചൂട് നിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്നു…..

കനലിൽ വീണ കർപ്പൂരത്തിന്റെയും താമര മൊട്ടിന്റെയും വിയർപ്പ് കണങ്ങളുടെയും മണം അവളുടെ മൂക്കിലേക്ക് ഇരച്ചു കയറി….

അതവളെ ഏറെ ചൂട് പിടിപ്പിച്ചിരുന്നു…..
കൂടെ എന്തോ ഒന്ന് അവളുടെ കഴുത്തിൽ അമരുന്നു….. അതാരുടെയോ മുഖമായാണ് അവൾക്ക് തോന്നിയത്…..

അതിൽ നിന്നും അവൾക്കേറെ സുഖം നിറയാൻ ആരംഭിച്ചിരുന്നു….
അവളുടെ കണ്ണുകൾ സുഖത്താൽ വീണ്ടും അടഞ്ഞുപോയി….

പതിയെ പതിയെ ആ മുഖം മുകളിലേക്ക് പടർന്നു കയറുന്നത് അവളറിഞ്ഞു…. അതോടൊപ്പം അവളിലെ ഹൃദയം മിടിപ്പ് പതിൻ മടങ്ങായി മാറുവാൻ ആരംഭിച്ചു…..

തീയുടെ ചുടു നിശ്വാസം അവളുടെ മുഖത്ത് അടിച്ചതും അവൾ പതിയെ തന്റെ കണ്ണുകൾ തുറന്നു…. അപ്പോഴവൾ കണ്ടത് രണ്ട് നീല കണ്ണുകളാണ്….

രുദ്രന്റെ നീല കണ്ണുകൾ…..

ഒരു നിമിഷം ആ കണ്ണിൽ നിന്നും കണ്ണെടുക്കുവാൻ അവൾക്ക് സാധിച്ചില്ല…..
ഒപ്പം അവൻ അവളെയും കണ്ണെടുക്കാതെ നോക്കി…..

അവർ പോലുമറിയാതെ അവർ പരസ്പ്പരം അടുക്കുകയായിരുന്നു….
അവരുടെ നിശ്വാസങ്ങൾ പോലും പരസ്പ്പരം കൂട്ടിയടിച്ചു മല്ലിട്ടു…..

പാർവതിയുടെ മതിപ്പിക്കുന്ന ഉമിനീരിൻ മണം അവന്റെ ഉള്ളിലേക്ക് പടർന്നു കയറി….
പരസ്പ്പരം നോക്കിയിരുന്ന ആ കണ്ണുകളിൽ അടങ്ങാത്ത കാമമായിരുന്നു…..

എല്ലാ ആണിലും പെണ്ണിലും കാണുന്നതിന്റെ പതിൻമടങ്ങു വീര്യമുള്ള കാമം…..

അവന്റെ ചുണ്ടുകൾ അവളോട് കൂടുതൽ അടുക്കും പോലെ അവൾക്ക് തോന്നി….

പെട്ടെന്നാണ് പാർവതിക്ക് സ്വബോധം തിരികെ വന്നത്…..

‘”” മാറ്………'”.

ഒരു വല്ലാത്ത അലർച്ചയോടെ പാർവതി രുദ്രനെ തള്ളി നീക്കി…. അതിന്റെ ശക്തിയിൽ അവനൊരു ഓരത്തേക്ക് നീങ്ങിപ്പോയി….

ഒപ്പം കണ്ണടച്ച് തുറക്കും മുന്നേ നല്ല പടക്കം പൊട്ടുന്ന ശബ്ദത്തോടെ രുദ്രന്റെ കവിളിൽ പാർവതിയുടെ കരം പതിഞ്ഞു….. അവളുടെ മുഴുവൻ കോപവും വെറുപ്പും ആ അടിയിൽ ഉണ്ടായിരുന്നു…

പക കത്തുന്ന കണ്ണുകളാൽ രുദ്രൻ അവളെ നോക്കി…..

‘”” ദേഹത്ത് കേറി പിടിക്കുന്നോടാ വൃത്തി കെട്ടവനെ……'””

പാറു അലറിക്കൊണ്ടാണ് അത് ചോദിച്ചത്…..
രുദ്രൻ പെട്ടെന്ന് അവൾക്ക് നേരെ തന്റെ മുട്ടുകൈ നീട്ടി…..

 

‘”” പ്ഫ……***** മോളെ…….
ആരാടി നിന്നെ കേറി പിടിച്ചത്….
ബോധം ഇല്ലാതെ തണുത്ത് മരവിക്കുന്നത് കണ്ട് എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ നീയല്ലെടി എന്നെ കെട്ടിപ്പിടിച്ചത്….. എന്നിട്ട് അവളുടെ അമ്മേടെ ഒരു ഡയലോഗ്….. ഒരെണ്ണം അങ്ങ് കേറ്റി തന്നാ ഉണ്ടല്ലോ…..'””

രുദ്രനിൽ നിന്നും അങ്ങനെയൊരു മറുപടി വന്നപ്പോ അവൾ ശരിക്കുമോന്ന് പതറിപ്പോയി…. അവൻ പറഞ്ഞത് സത്യമോ കള്ളമോ എന്ന് ഒരുനിമിഷം അവൾ ആലോചിച്ചു…..

ശരിയാണ്….

തനിക്ക് നന്നായി തണുത്തിരുന്നു…… പെട്ടെന്ന് എടുത്തു ചാടിയോ എന്നറിയാതെ ഒരു നിമിഷം മിഴിച്ചു നിന്നപ്പോ കയ്യിൽ ഉണ്ടായിരുന്ന ആ ചുരിതാർ അവൻ അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…..

 

‘”” വേഗം ഈ നനഞ്ഞ ഡ്രെസ്സൊക്കെ മാറ്റി നിക്ക്….. ഞാൻ പുറത്തുണ്ടാവും……'””

എന്ന് മാത്രം പറഞ്ഞുകൊണ്ട് രുദ്രൻ കാറിന്റെ വെളിയിലേക്ക് ഇറങ്ങി…..

അൽപ നേരം ഒന്നും മനസ്സിലാവാതെ അവൾ മിഴിച്ചു നിന്നുപോയി ….. പാർവതി തന്റെ ദേഹത്തേക്ക് സ്വയം നോക്കി…..

ശരിയാണ്…..

സാരിയെല്ലാം നനഞ്ഞിരിക്കുന്നു…..
അങ്ങനെയാണെങ്കിൽ താൻ തണുത്തു വിറച്ചു എന്നത് ഉറപ്പുള്ള കാര്യമാണ്…..

” അപ്പോൾ അയാൾ പറഞ്ഞത് സത്യമാണോ…. ”

 

പാറു അവളോട് തന്നെ സ്വയം ചോദിച്ചു……

വിൻഡോവിലൂടെ പുറത്തേക്ക് നോക്കിയപ്പോ രുദ്രൻ ഒരു ചുരുട്ട് വായിൽ വച്ച് കത്തിക്കുകയായിരുന്നു….

ആ മുഖം കണ്ടാൽ തന്നെ പേടി തോന്നും…..

 

‘”” അസുരൻ……'”

 

പാറു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…..

താൻ മയങ്ങും മുന്നേ നടന്ന കാര്യങ്ങൾ അവളൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു….
ആ മരിച്ചു കിടന്നവരും തന്റെ ദേഹത്തെ രക്തവുമെല്ലാം ഒരു ദൃശ്യം പോലെ അവളുടെ മനസ്സിൽ കടന്നെത്തി…..

കണ്ടതെല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമാവണെ എന്നവൾ ആശിച്ചു…. പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൾക്ക് അതിനോടുള്ള ഉത്തരം ഉണ്ടായിരുന്നു….

താൻ കണ്ടത് സത്യം മാത്രമാണെന്ന ഉത്തരം….

ഇന്ന് അവളോരു കൊലയാളിയാണ്….. അതോർക്കുമ്പോൾ തന്നെ പാറുവിന്റെ ഉള്ളം വല്ലാതെ വേദനിച്ചിരുന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…..
പക്ഷെ ആ നേരം അതൊന്നും ചിന്തിച്ചു നിൽക്കാതെ കണ്ണുനീർ തുടച്ചുകൊണ്ട് പാറു രുദ്രൻ തനിക്ക് നേരെ നീട്ടിയ ആ ചുരിദാർ അണിയുവാൻ തുടങ്ങി……

 

????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.