ഇതേ സമയമാണ് കാറിന്റെ ഡോർ തുറക്കുന്നതിന്റെ ശബ്ദവും എന്തോ ഒന്ന് വെട്ടിയിട്ട പോലെ നിലത്ത് വീഴുന്നതിന്റെ ശബ്ദവും അവൻ കേട്ടത്…..
രുദ്രൻ യാന്ത്രികമായി അവിടേക്ക് നോക്കി…..
കാറിന്റെ അടുത്ത് തളർന്നു വീണു കിടക്കുന്ന പാർവതിയെ ആണ് അവനവിടെ കണ്ടത്….. ആ കാഴ്ച കണ്ടപ്പോൾ രുദ്രൻ ശരിക്കുമോന്ന് ഞെട്ടി….. അവന്റെ കൈകൾ കഴുകന്റെ കാലിൽ നിന്നും യാന്ത്രികമായി അയഞ്ഞു……
ഒപ്പം അത് കിട്ടിയ അവസരം ജീവനും കൊണ്ട് മുകളിലേക്ക് ഉയർന്നു പറന്നു…. രുദ്രൻ ആവട്ടെ എല്ലാം മറന്ന് പാറുവിന്റെ അടുത്തേക്ക് ഓടുകയും ചെയ്തു…..
താഴേക്ക് വീണ പാർവതിയുടെ ബോധം മറഞ്ഞിരുന്നില്ല….. പക്ഷെ നേരിയ രീതിയിൽ ആ ദേഹത്ത് തളർച്ചയും ഉണ്ടായിരുന്നു…..
ഹൃദയ മിടിപ്പ് പോലുമില്ലാത്ത ഒരുവന്റെ കരുണയോ അല്ലങ്കിൽ അവന്റെ ഉള്ളിൽ എവിടെയോ മറഞ്ഞിരുന്ന സ്നേഹമോ..
രുദ്രൻ എന്ന അസുരനിൽ നിന്നും അവന്റെയൊരു മറ്റൊരു രൂപം പുറത്തേക്ക് വന്നു……
സ്നേഹിക്കാൻ മാത്രം അറിയുന്നവന്റെ മുഖം..
ജടാധാരിയായ മഹാദേവന്റെ പ്രണയത്തിന്റെയും കരുണയുടെയും മറ്റൊരുമുഖം…..
അവൻ പോലുമറിയാത്ത തന്റെ പ്രാണന്റെ പകുതിയേ ഇരു കൈക്കുമ്പിളിലും ഏറ്റി അവൻ ഹോസ്പിറ്റലിലേക്ക് ഓടി….
പാതി അടഞ്ഞ കണ്ണുകളാൽ അവളെല്ലാം കണ്ടിരുന്നു…..
അവന്റെ മുഖത്തെ ആധിയും ഒരു ആണിന്റെ സ്നേഹവും വാത്സല്യവും എല്ലാം…..
അവനിൽ നിന്നും അവൾക്ക് ലഭിച്ച ചൂട് പാർവതിക്ക് ഏറെ ആശ്വാസവും സുഖവും നൽകി……
തൊട്ട് മുമ്പിൽ അവരുടേയാ വരവ് കണ്ട് ഹോസ്പിറ്റൽ അറ്റെൻഡർമാർ വീൽ ചെയർ എടുത്ത് വച്ചത് പോലും ശ്രദ്ധിക്കാതെ രുദ്രൻ അകത്തേക്ക് പാഞ്ഞു……
അത് അവസാനം പോയി നിന്നത് ഡോക്ടർ അഖിലിന്റെ കേബിനിൽ ആണ്…..
തിരക്കേറിയ ഹോസ്പിറ്റൽ ജീവിതത്തിനിടയിൽ ഒഴിവ് കിട്ടിയ അല്പം നിമിഷങ്ങളിൽ തന്റെ അസിസ്റ്റഡ് നഴ്സ് ആയ ഗൗരിയോട് കൊഞ്ചി കൊഴയുന്ന അഖിലിന്റെ കേബിനിൽ അനുവാദം പോലും ചോദിക്കാതെ കയറി വന്ന രുദ്രനെ കണ്ടതും അവനൊന്നു പകച്ചു…… അവന്റെ കയ്യിൽ കിടന്ന പാർവതിയെ കൂടെ കണ്ടപ്പോൾ ആ പകപ്പ് ഒന്നുകൂടെ അധികമാവുകയാണ് ചെയ്തത്…..
‘”” അഖിലേ……
ടാ….. ഒന്ന് വേഗം വാടാ…… ഇവൾക്ക് എന്തോ പറ്റി…… “”
ഭയവും ആധിയും നിറഞ്ഞ സ്വരത്തോടെ അവനത് പറഞ്ഞപ്പോൾ അഖിൽ തന്റെ സ്റ്റതസ്കോപ് എടുത്ത് വേഗം എഴുന്നേറ്റു…..
‘”” രുദ്രാ…..
അവളെ ഇവടെ കിടത്ത്…..'””
കേബിനിൽ ഉള്ള ബെഡ് ചൂണ്ടി കാണിച്ച് അവനത് പറഞ്ഞതും രുദ്രൻ പാർവതിയെ അവിടെ കിടത്തി….
എന്നാലും ഉള്ളിലെ ആധി ഒട്ടും തന്നെ മാറിയിരുന്നില്ല…..
അവൻ ഡോക്ടർക്ക് വഴിയൊരുക്കി മാറി നിന്നു….. അഖിൽ വേഗം പാറുവിന്റെ നെഞ്ചിൽ ആ സ്റ്റെതസ്കോപ് വച്ച് പരിശോധിച്ചു…. ശേഷം അവളുടെ കൺ പോളകൾ പിളർത്തി നോക്കി….
‘” മോളെ….. ആ നാവ് ഒന്ന് നീട്ടിക്കേ…..'””
അഖിൽ അവളോട് പറഞ്ഞു…. പാറു അവൻ പറഞ്ഞത് അതേപടി അനുസരിച്ചുകൊണ്ട് നാവ് പിളർത്തി കാണിച്ചു ……
അഖിൽ അത് പരിശോധിച്ചു നോക്കി….
‘”” ഗൗരി……
ബോഡി ഒരുപാട് വീക്ക് ആണ്….
ഗ്ളൂക്കോസ് കേറ്റണം…..പിന്നെ ആന്റി ബയോട്ടിക്കും കൊണ്ടുവന്നോളൂ…. നല്ല ഫീവർ കാണുന്നുണ്ട് ……'””
അഖിൽ സിസ്റ്റർ ഗൗരിയെ നോക്കി പറഞ്ഞു…. അത് കേട്ടതും അവൾക്ക് പുറത്തേക്ക് പോയി…..
‘”” കുഴപ്പമൊന്നും ഇല്ലല്ലോടാ…….'””
രുദ്രൻ അവന്റെ അടുത്ത് നിന്നുകൊണ്ട് ചോദിച്ചു…..
‘”” ഏയ്……
എന്ത് കുഴപ്പം…… ശരീരത്തിൽ ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞതാ…. അല്ലാതെ ഒന്നുമില്ല….
ഒരു ഇൻജെക്ഷൻ അടിച്ചാ പോവേണ്ട കേസേ ഉള്ളു ഇത്….നീ ടെൻഷൻ ആവാതെ നിൽക്ക്…..'””
അഖിൽ ഒരു ഡോക്ടറുടെ ഭാഷയിൽ അവനോട് പറഞ്ഞു….. പക്ഷെ അവനിലെ ആധിയുടെ അളവ് ഒട്ടും തന്നെ കുറഞ്ഞിരുന്നില്ല…..
രുദ്രൻ പ്രാന്ത് കയറിയ പോലെ അവൾക്കടുത്ത് തന്നെ നിന്നു…..
ഇതെല്ലാം ബെഡിൽ കിടക്കുന്ന പാറു ശ്രദ്ധിച്ചിരുന്നു….. രുദ്രനിൽ അവളിതുവരെ കാണാത്ത ഒരു ഭാവമാണ് അവിടെ കണ്ടത്…..
അവൾക്ക് തന്നെ ഈ നിമിഷങ്ങളെ വിശ്വാസം വന്നില്ല…. അതോടൊപ്പം അവളതിനെ വല്ലാതെ ആസ്വദിക്കുവാനും തുടങ്ങിയിരുന്നു…..
ഏറെ അവശയായ അവളിൽ മഞ്ഞു പെയ്യുന്ന പോലൊരു ഉണർവ്വ്…. അതാണ് രുദ്രൻ നൽകിയത്……
പുറത്തേക്ക് പോയ ഗൗരി ആന്റിബയോട്ടിക്കും ഗുകോസ് ബാഗും അവിടേക്ക് കൊണ്ടുവന്നു…..
ആ ചെറിയ ബോട്ടിലിലെ മരുന്ന് സിറിഞ്ചിൽ കയറുന്നത് പാറു ഏറെ ഭയത്തോടെയാണ് നോക്കിയത്….. അവൾക്ക് പണ്ടേ ഈ ഇൻജെക്ഷൻ പേടി ആണല്ലോ…..
‘”” ഏട്ടാ…..
പാറുനെ ഒന്ന് എഴുന്നേൽപ്പിച്ച് ഇരുത്തുമോ….'””
ഗൗരി രുദ്രനെ നോക്കി ചോദിച്ചു… അത് കേൾക്കേണ്ട മാത്രയിൽ പാർവതിയുടെ തോളിൽ പിടിച്ച് അവൻ എഴുന്നേൽപ്പിച്ച് ഇരുത്തി ….. അല്പം ബലം കുറവായതിനാൽ പാറു അവന്റെ നെഞ്ചിൽ പോയി തലവച്ചുപോയി…..
അവനതിനെ എതിർക്കുവാനൊന്നും പോയില്ല….
പാറു തന്റെ കണ്ണുകൾ ഇറുകെ അടച്ചിരിക്കുകയാണ്…..
ഇൻജെക്ഷനോട് ഭയം തന്നെയാണ് കാരണം….
ഗൗരി…. പതിയെ പാറുവിന്റെ കൈ നിവർത്തി വലത്തേ കയ്യിന്റെ കൈ മടക്കിൽ ഇൻജെക്ഷൻ സൂചി കുത്തി ഇറക്കി…..
അതിൽ നിന്നും വന്ന വേദനയിൽ പാറു രുദ്രന്റെ നെഞ്ചിലേക്ക് കൂടുതൽ മുഖം അമർത്തി വച്ചു….. അവളുടെ ഇടത് കരത്തെ നഖം അവന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി….
‘”” എടീ ഒന്ന് പതിയെ കുത്ത്….. അവൾക്ക് വേദനിക്കുന്നത് കണ്ടില്ലേ…..'””
അല്പം കോപത്തോടെ രുദ്രനത് പറഞ്ഞപ്പോ അവനെ നോക്കി ഗൗരി ഒന്ന് ചിരിക്കുകയാണ് ചെയ്തത്….. ശേഷം സിറിഞ്ചിലെ മരുന്ന് അവളുടെ ഞരമ്പിലേക്ക് ആഴ്ന്നിറക്കി അത് വലിച്ചൂരി…….
ഇതെല്ലാം ഡോക്ടർ അഖിൽ ഒരു കുസൃതി ചിരിയോടെ നോക്കി കാണുകയാണ് ചെയ്തത്…..
മരുന്ന് മുഴുവൻ കയറിയതും സൂചി കയറി ഭാഗത്ത് പഞ്ഞി വച്ച് കൈ മടക്കി വക്കാൻ നിർദ്ദേശം നൽകി ഗൗരി .,. ശേഷം പാർവതിയെ പഴയ രീതിയിൽ തന്നെ കിടത്തി…..
‘”” രുദ്രാ……
നീ എന്നാ പുറത്തേക്ക് നിന്നോ……
അവൾക്ക് ഗ്ളൂക്കോസ് കേറ്റിക്കഴിഞ്ഞു വിളിക്കാ…. അപ്പൊ വന്നാ മതി…..'””
അഖിൽ അവനോട് പറഞ്ഞു……
പോകുവാൻ മനസ്സ് അനുവദിച്ചില്ലെങ്കിൽ പോലും രുദ്രൻ പുറത്തേക്ക് ഇറങ്ങി നടന്നു …..
പുറത്ത് രോഗികൾക്കും അവർക്കൊപ്പം വന്നവർക്കും ഇരിക്കുവാനായി ഇട്ടിരിക്കുന്ന ഒരു വലിയ നിരയായി നീണ്ടു കിടക്കുന്ന കുറേ സീറ്റുകൾ അവൻ കണ്ടു …..
രുദ്രൻ അതിലൊരു ചെയറിൽ ഇരുന്ന് തലയൊന്ന് ചൊറിഞ്ഞു….. മനസ്സിൽ എന്തോ വല്ലാത്ത ഭാരം…. തനിക്ക് ഏറെ പ്രീയപ്പെട്ട എന്തോ ഒന്ന് വിട്ട് വന്ന പോലൊരു തോന്നൽ….
അവൻ പതിയെ റിലാസ് ആവാറായി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു…..
‘”” എന്താ എനിക്ക് പറ്റിയത്….
കുറച്ചു മുന്നേ നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയതെന്ന് വല്ല ബോധവുമുണ്ടോ രുദ്രാ നിനക്ക്…….'””
അവൻ അവന്റെ മനസിനോട് തന്നേ സ്വയം ചോദിച്ചു…..
‘”” ശേ……
അവളൊന്ന് തളർന്ന് വീണതിന് ഞാനെന്തിനാ അങ്ങനെ ഒക്കെ കാണിച്ചത്…… ഇങ്ങനെ വിഷമിക്കാനും ആധികേറ്റാനും പാർവതി ദേവു അല്ലല്ലോ…… പിന്നെ എന്തിനു…..'””
ഉത്തരമില്ലാത്ത പല ചോദ്യങ്ങൾ അവൻ അവനോട് തന്നെ ചോദിച്ചു….. അത് ഉത്തരമില്ലാതെ തന്നെ അവനിൽ തുടർന്നു….
(- ‘തന്റെ പാതിയെ മനസ്സിലാക്കാൻ നീ ഇനിയും സഞ്ചരിക്കണം രുദ്രാ’ ……-)
?????????????
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ