മരണത്തിൽ നിന്നും രക്ഷപ്പെട്ടു വന്ന ആ അഭയാർത്ഥികളായ 12 പേർ ഇവ എന്ന ചെകുത്താൻ പെൺകൊടിക്കൊപ്പം മറ്റൊരു മുറിയിലേക്ക് ചെന്നു…..
അത് ശരിക്കുമൊരു മുറിയല്ല…..
ഒരു വലിയ ഹാൾ ആയിരുന്നു ……
ഹാളിന്റെ ഒത്ത നടുക്ക് 40 പേരോളം ഇരിക്കാൻ തക്ക നീളമുള്ള ഒരു വലിയ ടെബിൽ….അതിൽ നിരത്തി വച്ചിരിക്കുന്ന ഗ്ലാസും പ്ളേറ്റുകളും…..
കൂടാതെ അതിന്റെ വടക്ക് ദിശയിൽ നാലാൾ വലിപ്പത്തിൽ ഒരു കറുത്ത നീളമേറിയ കൽകഷ്ണവും…..
അവരെല്ലാം ആ കല്ലിനെ തന്നെ സൂക്ഷിച്ചു നോക്കി……
‘”” ഇത് ഞങ്ങളുടെ ദൈവമാണ്…….'””
ഇവ ഒരു ചെറു ചിരിയോടെ അവരോട് പറഞ്ഞു….. അവരും അത് ശരി വച്ച് ടേബിളിന്റെ ഇരു വശങ്ങളായി ഉപവിഷ്ടരായി….ഇവ ആ കല്ലിനു നേരെ വന്ന ഒരു വലിയ കസേരയിലും ഇരുന്നു…..
ഇതേ സമയം അവിടേക്ക് ഇവയുടെ പത്തോളം പരിചാരകർ കടന്നുവന്നു… അവരുടെയെല്ലാം കയിൽ ഓരോ വലിയ പത്രങ്ങളും ഉണ്ടായിരുന്നു…… അതെല്ലാം അവർ ടേബിളിൽ നിരത്തി വച്ച് അതിന്റെ മൂടികൾ തുറന്നു…..
പല വിധത്തിൽ ഉള്ള ഭക്ഷണ സാധനങ്ങൾ…..
ഒരു വലിയ പാത്രത്തിൽ വേവിച്ചു വച്ചിരിക്കുന്ന മുതല ഇറച്ചു…… പകുതി വേവിച്ച ബ്രെഡുകൾ…. പല വിധത്തിലുള്ള സോസേജുകൾ……പല കുപ്പികളിലായി നിറച്ചു വച്ചിരിക്കുന്ന വീഞ്ഞുകൾ…..
ഇതെല്ലാം കണ്ട അവരുടെ കണ്ണ് തള്ളിപ്പോയി…. ഇങ്ങനെ ഒരു രാജ വിരുന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല…. ആ പരിചാരകർ തന്നെ അതെല്ലാം അവരുടെ പ്ളേറ്റിലേക്ക് വിളമ്പി കൊടുത്തു…..
ശേഷം അവരെല്ലാം അവിടുന്ന് വിടവാങ്ങി…..
ഉള്ളിൽ അടങ്ങാത്ത വിശപ്പ് ഉണ്ടെങ്കിലും ഒരാൾ പോലും ആ ഭക്ഷണത്തിൽ കൈ വച്ചില്ല….. അവർ കഴിക്കണോ വേണ്ടയോ എന്ന ആശങ്കയിൽ അതെ ഇരിപ്പ് തുടർന്നു…..
ഇവ അവരെയെല്ലാം നോക്കി ഒരു ചെറു പുഞ്ചിരിയോടെ തന്റെ മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിലെ ഒരു കഷ്ണം ഇറച്ചി എടുത്ത് കഴിച്ചു…….
‘”” ആരും ഭയപ്പെടാതെ കഴിച്ചുകൊള്ളു……
വിഷം വിളമ്പി ഞങ്ങൾക്ക് ശീലമില്ല…..'””
അവളെങ്ങനെ പറഞ്ഞപ്പോഴാണ് അവർക്കെല്ലാം സമാധാനമായത്….. അവരെല്ലാം സമാധാനത്തോടെ ഭക്ഷണം വയറു നിറയെ കഴിക്കുവാൻ തുടങ്ങി…..
‘”” ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ തെറ്റായി കാണുമോ……'””
അതിലെ ഒരു സ്ത്രീ വിനയ പൂർവ്വം അവളോട് ചോദിച്ചു…… ഹെല അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
‘”” ഒരിക്കലുമില്ല…… ധൈര്യമായി ചോദിച്ചു കൊള്ളൂ……'””
‘”” അത് പിന്നെ…….
ഇവിടെ വന്ന ശേഷം ഞങ്ങൾക്ക് എല്ലാം അപരിചിതമാണ്….. ഈ മനുഷ്യരെ മനസ്സിലാക്കാൻ തന്നെ സാധിച്ചില്ല….. പക്ഷെ അവരിൽ നിന്നില്ലാം അങ്ങ് ഏറെ വ്യത്യസ്ത ആണ്….. കൂടാതെ അങ്ങ് ഞങ്ങളുടെ ഭാഷ വളരെ വ്യക്തമായി പറയുന്നു….. ഇതെല്ലാം എങ്ങനെ…..'””
അവൾ ചോദിച്ചു……
‘”” ഹ് ഹ് ഹ് ഹ്…….
അതാണോ……. ഞാൻ പറഞ്ഞില്ലേ….. ഇവരുടെയെല്ലാം റാണിയാണ് ഞാൻ….
പക്ഷെ എന്റെ നാട് ഇതല്ല…… പണ്ട് എന്റെ അമ്മ നിങ്ങളെ പോലെ ഇവിടെ വന്നതാണ്…..
അമ്മ ഈ ലോകം മുഴുവൻ സഞ്ചരിച്ച ഒരാൾ ആയിരുന്നു…. അതുകൊണ്ട് എല്ലാ ഭാഷയും അമ്മക്ക് അറിയാം…. അത് എന്നെയും പഠിപ്പിച്ചു….. അത്രയേ ഉള്ളു……'””
ഇവ പറഞ്ഞു……
‘”” പക്ഷെ നിങ്ങളെ കാണാൻ ഏറെ വ്യത്യാസമാണല്ലോ….. ആ കണ്ണ് പാമ്പിന്റെ പോലെ ഉണ്ട്……'””
അതിലെ ഒരാൾ ചോദിച്ചു…..
‘” അത് കണ്ട് ആരും പേടിക്കണ്ടാ…. അതെനിക്ക് ജന്മനാ ലഭിച്ചതാ…… ചിലപ്പോ ഈ ദ്വീപിൽ ജനിച്ചതിനാൽ ആവാം……'””
ഇവ പറഞ്ഞു….. അവർക്ക് മറ്റൊന്നും ചോദിക്കുവാൻ തോന്നിയില്ല…. എല്ലാ ആശങ്കയും മാറ്റി വച്ച് അവർ വയറു നിറയെ ഭക്ഷണം കഴിച്ചു…… ഇതെല്ലാം കണ്ട് അവളെന്നെ ചെകുത്താൻ അകമേ ചിരിക്കുകയാണ്….
. ??????????
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ