⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?21?

അവരുടെ വണ്ടി പോയതിനു പിന്നാലെ തന്നെ ഹെൽമറ്റും ജാക്കറ്റും അണിഞ്ഞു ഒരു ചെറുപ്പക്കാരൻ ഡ്യൂക്ക് ബൈക്കിൽ ശ്രീകുലം ഗെയ്റ്റ് താണ്ടി അകത്തേക്ക് വന്നു…

തലയിൽ അണിഞ്ഞ ഹെൽമറ്റ് ഊരാതെ തന്നെ അത് ആരാണെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു…..

കാർ പോർച്ചിലേക്ക് ബൈക്ക് കേറ്റിയതിനു ശേഷം തലയിലെ ഹെൽമറ്റ് അവനൂരി….

ശ്രീ കുലം തറവാട്ടിലെ മൂത്ത സന്തതി…..

രുദ്രൻ……

അവൻ പുറത്ത് നിൽക്കുന്ന എല്ലാവരെയും എന്തെന്ന രീതിയിൽ ഒന്ന് നോക്കി….. പിന്നീട് അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ ബൈക്കിൽ നിന്നും ഇറങ്ങി…..

 

‘”” നീയിത് എവടെ പോയി കിടക്കായിരുന്നടാ….. അവരൊക്കെ നിന്നെ അന്വേഷിച്ചു…… “”

ഇടുപ്പിന് കയ്യും കൊടുത്ത് അച്ചു അല്പം ദേഷ്യത്തോടെ അവനോട് ചോദിച്ചു…..

 

‘”” ആര്……??'”””

‘”” വേറാരു……
ഇന്ദ്രന്റെ ഫ്രണ്ട്‌സ്….. അവരിന്ന് പോകുമെന്ന് നിനക്കറിയില്ലായിരുന്നോ…..'””

 

‘”” ഞാനെന്തിന് അതൊക്കെ അന്നെഷിക്കണം……'””

 

എന്ന് അല്പം അമർഷത്തോടെ അവളോട് പറഞ്ഞുകൊണ്ട് രുദ്രൻ അകത്തേക്ക് നടന്നു…. വേറാരും അവനോട് സംസാരിക്കാൻ നിന്നില്ല….. അങ്ങനെ നിന്നാൽ അവന്റെ മറുപടി എന്താവുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു…….

‘”” അച്ചൂ……
നീ ഇന്ദുനെ കൂട്ടി വന്നേ……
രാവിലെ ഒന്നും കഴിച്ചില്ലല്ലോ…….'””

പുറത്ത് തന്നെ നിൽക്കുന്ന അച്ചുവിനെയും ഇന്ദുവിനെയും നോക്കി ലക്ഷ്മിയമ്മ മൊഴിഞ്ഞു……

അവർക്കൊപ്പം അവിടെ നിന്നവരും അകത്തേക്ക് പോയിരുന്നു…..

അച്ചുവും ഇന്ദുവും കൂടെ ഉള്ളിലേക്ക് നടന്നു….
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഇന്ദു അവിടെ നിന്നുപോയി…..

 

‘”” എന്താടി……???'””

 

അച്ചു ചോദിച്ചു…..

 

‘”” ഏയ്‌…..
ഒന്നുല്ല ചേച്ചി….. ഞാനിപ്പോ വരാവേ…..'””

 

‘”” എങ്ങോട്ടാ…….'””

 

 

‘”” രുദ്രേട്ടനെ ഒന്ന് കാണാൻ…..'””

 

‘”” അവനെയൊ…..??എന്തിനു……'””

അച്ചു ചോദിച്ചു…..

‘”” ഏയ്……
ഒരു നന്ദി പറയാനാ…….'””

 

‘”” ഹാ ബെസ്റ്റ്……. നല്ല സമയമാ…..
നേരത്തെ അവൻ പോയത് കണ്ടതല്ലേ നീ….
വെറുതെ കാട്ടു പോത്തിന്റെ മുന്നിൽ പോയി ചാടാണോ മോളെ……'””

 

“” ഒന്ന് പോ ചേച്ചി…….
അത് ഏട്ടന്റെ ഒരു സ്ഥായി ഭാവമല്ല…..
ഞാനൊന്ന് കണ്ടിട്ട് ഒരു താങ്ക്സ് ഒക്കെ പറഞ്ഞു വരാന്നേ…..'””

 

ഇന്ദുവൊന്ന് കണ്ണടച്ചുകൊണ്ട് പറഞ്ഞു…..

 

‘”” ഹ്മ്മ്…….
എന്നാ പോയി വാങ്……'””

 

‘”” എന്താ ചേച്ചി……??'””

 

‘” പോയി വാന്ന് പറഞ്ഞതാ മോളെ…….'””

 

അച്ചു പറഞ്ഞു….. ഇന്ദു അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം മുകളിലേക്ക് ഓടി…. പടക്കുതിര യുദ്ധത്തിന് കുത്തിക്കുന്ന പോലെ…..

 

‘”” ഓഹ്…… ഇവളാ സ്റ്റെപ് ഒക്കെ പൊളിക്കുമല്ലോ ദൈവമേ……'”

അതും പറഞ്ഞുകൊണ്ട് അച്ചു ഡെയിനിങ് ഹാളിലേക്ക് നടന്നു…..

ഈ സമയം രുദ്രൻ അവന്റെ മുറിക്ക് മുന്നിൽ എത്തിയിട്ടേ ഉണ്ടായിരുന്നള്ളൂ…..
പാന്റിന്റെ പോക്കറ്റിൽ വച്ചിരുന്ന റൂമിന്റെ കീ എടുത്ത് അവൻ ലോക്ക് അഴിച്ചു…..

പക്ഷെ അകത്തേക്ക് കേറാൻ തുടങ്ങും മുന്നേ പുറകെ വന്ന ഒരാൾ ആ കയ്യിൽ പിടിച്ചിരുന്നു…..

തിരിഞ്ഞു നോക്കിയപ്പോ കൊച്ചു കുട്ടികളെ പോലെ ചിരിച്ചു നിൽക്കുന്ന ഇന്ദു…… അവളെ കണ്ടപ്പോ അവന് മുഖം തിരിക്കാൻ തോന്നിയില്ല…..

കല്ലായ ആ മനസ്സിൽ അവൾ എന്നെ ഒരിടം പിടിച്ചിരുന്നു……

 

‘”” ഇതാര്……
കല്യാണ പെണ്ണോ……'””

 

‘”” അതെ….. കല്യാണ പെണ്ണ് തന്നെ…..
എവിടെയായിരുന്നു ഇത്രേം നേരം……'””

 

‘”” പുറത്ത് പോയതാ……'””

 

‘”” അതെനിക്ക് മനസ്സിലായി….. എവിടെ പോയതാന്നാ ചോയ്ച്ചേ……'””

 

ഇന്ദു ചോദിച്ചു…..

‘” അതൊക്കെ എന്തിനാ നീ അറിയുന്നേ…..
ഇവിടെയിരുന്ന് മടുക്കുമ്പോ പുറത്ത് പോകും…. പുറത്ത് പോയി മടുക്കുമ്പോ ഇവിടെ വരും….. അത്ര തന്നെ…..'”

 

‘”” വല്ലാത്തൊരു സ്വഭാവം തന്നെ എന്റെ ഈശ്വരാ…….
ഇവടെ ഇരുന്ന് മടുക്കാതെ ഇരിക്കണേലേ….. ആരോടെങ്കിലും ഒക്കെയൊന്ന് മിണ്ടണം…. ഇതേത് നേരോം അതിനുള്ളിൽ തപസ്സല്ലേ….'””

 

ഇന്ദു അല്പം മുഖം കൂർപ്പിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹും……
ഇവിടെയുള്ളവരുടെ കൂടെയൊക്കെ സംസാരിക്കുന്നതിലും ഭേദം തപസ്സു തന്നെയാ…..'””

ഒരു പുച്ഛത്തോടെ അവൻ മൊഴിഞ്ഞു…..

 

‘”” എന്തായേട്ടാ ഇത്……
എന്ത് സ്നേഹാ എല്ലാർക്കും ഇവടെ….. ആ അവരെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാവോ….'”

ഇന്ദു പരിഭവത്തോടെ ചോദിച്ചു…..

 

‘”” അതിന്റെ കാരണം ഒക്കെ നീ അറിയേണ്ട സമയത്ത് അറിഞ്ഞോളും……
ഇപ്പൊ വന്ന കാര്യം പറാ……'””

അവളുടെ സംസാരം ഇഷ്ടപ്പെടാത്ത പോലെ ചോദിച്ചു അവൻ…..

 

‘”” കാര്യം ഞാനൊരു താങ്ക്സ് പറയാൻ വന്നതാ……'””

 

‘”” എന്തിനു……'””

‘””  എന്റെ ചേച്ചിയെ രക്ഷിച്ചതിനു……
ആദ്യം ഈ അനാഥ പെണ്ണിന് ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് താലി എടുത്ത് തന്നു….. പിന്നെ എന്റെ ചേച്ചിയെ രക്ഷിച്ചു…… എങ്ങനെയാ ഏട്ടാ ഞാൻ ഇതിനൊക്കെ നന്ദി പറയാ……'””

ആ വാക്കുകൾ പറയുമ്പോൾ അവളുടെ കണ്ഠം  ഇടറിയിരുന്നു….

‘”” നന്ദിയൊന്നും വേണ്ടാ……
ഇത് ഞാൻ എന്നെ ചെയ്തേനെ….. ഞാനല്ലെങ്കിൽ ഇന്ദ്രൻ ചെയ്തേനെ…. അതിങ്ങനെ വൈകാൻ കാരണം നീയും നിന്റെ ചേച്ചിയും തന്നെയാ…..
അല്ലാ….
നിങ്ങളേം പറഞ്ഞിട്ട് കാര്യമില്ല….. കൊല്ലാൻ വരുന്നവനോട് പോലും കരുണയുള്ള ജന്മങ്ങൾ ആണല്ലോ….'”

 

രുദ്രൻ അല്പം പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ ഇന്ദുവിന്റെ ശിരസ്സ് താന്ന് പോയി…. ആ കണ്ണുകൾ അല്പം കലങ്ങിയിരുന്നു…..

 

‘” വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല…..
നിങ്ങളിപ്പോ ഈ കുടുംബത്തിലെ അംഗങ്ങളാണ്…. അപ്പൊ ഇത് പോലെ സ്വഭാവം വച്ചുകൊണ്ടിരുന്നാ ബാക്കിയുള്ളോരേ കൂടെ വിഷമിപ്പിക്കും എന്നല്ലാതെ വേറൊന്നും നടക്കില്ല…..'””

 

‘”” സോറി ഏട്ടാ……
ചേച്ചിയാ അന്ന് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാന്ന് പറഞ്ഞെ….. പക്ഷെ അന്നത് ഇത്രേം വലിയ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കരുതിയില്ല……'””

ഇന്ദു പറഞ്ഞു…..

 

‘” മോളെ ഇന്ദു…….
നീ എന്റെ ഇന്ദ്രന്റെ പെണ്ണായത് കൊണ്ട് പറയാ….. ഇവിടെ ജീവിക്കാൻ ചില ചിട്ടകളൊക്കെ ഉണ്ട്…..
വീടിനു ആപത്ത് എന്ന് തോന്നുന്ന മരം വെട്ടി നീക്കി മുന്നോട്ട് പോകുന്ന സ്വഭാവക്കാരാ ഞങ്ങൾ….. അവടെ ഇതുപോലെ കരുണയും കാരുണ്യവും കൊണ്ട് വന്നേക്കരുത്……
ഇത് നിന്റെ ചേച്ചിയോട് കൂടെ പറഞ്ഞേക്ക്….'””

രുദ്രൻ അതും പറഞ്ഞു തിരിഞ്ഞതും ഇന്ദു വേഗത്തിൽ അവന്റെ കയ്യിൽ പിടുത്തമിട്ടു…. അവനവളെ ഒന്ന് തറപ്പിച്ചു നോക്കി…. ആ കണ്ണിലെ രൗദ്രത താങ്ങാനുള്ള ശേഷി അവളിൽ ഉണ്ടായിരുന്നില്ല…..
ആ കൈ അറിയാതെ അയഞ്ഞുപോയി…..

 

‘”” ഹ്മ്മ്…… ഇനിയെന്താ നിനക്ക് വേണ്ടത്……'””

അവൻ ചോദിച്ചു…..

‘” അ…. അത്……
ഒന്നുല്ല…….'””

 

‘”” ഒന്നുല്ലാതെയാണോ കയ്യിൽ പിടിച്ചത്…..??'”

രുദ്രൻ ചോദിച്ചു……

 

‘” ചെ…. ചേച്ചിക്ക്…….
പനിയാണ്……'””.

 

‘”” അതിന്…….??'””

 

‘”” അല്ലാ…… അത് പിന്നെ…..
ഒന്നുല്ല…….'””

 

അവന്റെ ആ മാറ്റത്തിന് മുന്നിൽ അവളാകെ വിറച്ചു പോയിരുന്നു…… രുദ്രൻ ഇന്ദുവിനെ നോക്കിയൊന്ന് മൂളിയതിന് ശേഷം അകത്തേക്ക് കയറി വാതിലടച്ചു……
കൊട്ടിയടഞ്ഞ വാതിലിന്റെ ശബ്ദം കേട്ട് അവളൊന്ന് വിറച്ചിരുന്നു…..

 

‘”” ന്റമ്മേ…… എന്താ ഒരു നോട്ടം…..
മൊരടൻ…..,. ചില നേരത്ത് സ്നേഹം ചില നേരത്ത് ദേഷ്യം…… ഹും……'””

 

അതും പറഞ്ഞു മുഖം വെട്ടിച്ചുകൊണ്ട് ഇന്ദു പാറുവിന്റെ അടുത്തേക്ക് നടന്നു……

???

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.