?2?
അവൾ അവസാനമായി കണ്ട കാഴ്ച രുദ്രന്റെ മുഖമാണ്…. പിന്നീട് എന്തോ തന്റെ കാഴ്ചയെ മറയ്ക്കും പോലെ തോന്നി….
തന്റെ ബോധം മറഞ്ഞതാകുമോ എന്നുവരെ പാറു സംശയിച്ചു….. പക്ഷെ ഉപബോധ മനസ്സിലും അവളുണർന്ന് തന്നെയാണ് ഇരുന്നിരുന്നത്….
കാഴ്ച പൂർണ്ണമായും ഇരുട്ടായ പോലെ…. പക്ഷെ കാതുകൾ നന്നായി കേൾക്കാം….
പുറത്തുനിന്നും പലരുടെയും നിലവിളികളും വാള് വീശുന്ന ശബ്ദ ധ്വനികളും അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു…..
അവൾ ഉൾമനസ്സിൽ കിടന്ന് ഭയന്ന് വിറച്ചു….
തന്റെ ശരീരം അനിയന്ത്രിത വേഗത്തിൽ ചലിക്കുന്ന പോലെ പാറുവിന് തോന്നി….
ചുറ്റും നടക്കുന്നതെന്തെന്ന് അവൾക്കൊരു പിടിയുമില്ലായിരുന്നു…. ഏറെ നേരത്തിനു ശേഷം എല്ലാം ശാന്തമായി…..
അവളുടെ കാഴ്ച പതിയെ പതിയെ തിരിച്ചുവരുന്നത് പാറു സ്വയം അറിഞ്ഞു….
അവൾ മുന്നോട്ട് നോക്കി…..
ഒരു മങ്ങിയ കാഴ്ച…..
ആരോ മുന്നിൽ ഇരിക്കുന്നു…..
പാറു കണ്ണുകളടച്ച് തല കുടഞ്ഞുകൊണ്ട് അവിടേക്ക് നോക്കി….. ഇപ്പൊ അല്പം കാഴ്ച തെളിഞ്ഞു വരാൻ ആരംഭിച്ചിരുന്നു…
മുന്നിൽ കണ്ട ആളെ അവൾ നോക്കി…..
അത് രുദ്രൻ ആയിരുന്നു…. അവൻ ഷർട് ധരിച്ചിട്ടില്ല….. ചുണ്ടിൽ ക്രൂരമായൊരു ചിരിയും……. എന്തോ പന്തികേട് തോന്നി ചുറ്റിനും നോക്കിയ പാർവതി ഞെട്ടി വിറച്ചു….
തലയേത് ഉടൽ ഏതെന്നു അറിയാത്ത വീണുകിടക്കുന്ന മുപ്പതോളം ആളുകൾ…..
ആ മണ്ണാകെ രക്ത നിറമായി മാറിയിരിക്കുന്നു….
ഉയർന്നു പൊന്തി നിന്ന കല്യാണ പന്തൽ മരണ പന്തലായി മാറിയിരിക്കുന്നു…..
ആയുധങ്ങൾ ഏന്തി നിന്നവർ ശവങ്ങളായി കിടക്കുന്നു…..
ഒരു കൊടും കാറ്റ് വന്ന് പോയ പോലെ…..
എല്ലാം രുദ്രനാണ് ചെയ്തതെന്ന് അവൾ സ്വയം വിചാരിച്ചു…..
പിന്നീടാണ് ആ വീടിന്റെ ഒരു മൂലക്ക് പേടിച്ചു വിറച്ചു നിൽക്കുന്ന 6 പേരെ അവൾ കണ്ടത്….
കല്യാണ വാദ്യം വായിക്കുവാൻ വന്ന 5 പേരും പിന്നെ ആ തന്ത്രിയും……
അവർ ഭയന്ന് വിറച്ചു നിൽക്കുന്നു….
പക്ഷെ ആ കണ്ണുകൾ പോയത് രുദ്രനിൽ അല്ല…. തന്നിൽ ആയിരുന്നു എന്ന് പാർവതി സ്വയം മനസ്സിലാക്കി……
സംശയം തോന്നിയ പാറു തന്റെ കയ്യിലേക്ക് നോക്കിയതും ഞെട്ടി വിറച്ചുപോയി….. അവളുടെ വലത് കയ്യിൽ രക്തം പുരണ്ട ഒരു വാൾ ഇരിക്കുന്നു…..
പാറു ഒരു നിലവിളിയോടെ അത് താഴേക്ക് ഇട്ടു….. പിന്നീടാണ് അവൾ മറ്റൊന്ന് കൂടെ ശ്രദ്ധിച്ചത്….. അവളുടെ ദേഹവും രക്തത്താൽ നിറഞ്ഞിരിക്കുന്നു….. എല്ലാം ശത്രുക്കളുടെ രക്തം തന്നെയാണ്…..
ഒരു നടുക്കത്തോടെ ആണെങ്കിൽ കൂടി അവളൊരു കാര്യം മനസ്സിലാക്കി….. ആ വീണുകിടക്കുന്നവർ ഇല്ലാതായത് രുദ്രന്റെ കയ്യാലല്ല….. തന്റെ കയ്യാലാണ്….
അവളുടെ ദേഹമെല്ലാം കിടുകിടാ വിറച്ചു…. കണ്ണിൽ ഇരുട്ട് കയറും പോലെ…. അവൾ അവനെയൊന്ന് നോക്കി…..
രുദ്രന്റെ ചുണ്ടിൽ അവൾക്കായി മാറ്റിവച്ച ആ പുഞ്ചിരി ഇപ്പോഴും ഉണ്ടായിരുന്നു…..
മഹാ രുദ്രന്റെ കൊലച്ചിരി…..
പാറുവിന്റെ കണ്ണുകൾ മുകളിലേക്ക് പൊന്തി…. ആ കൺപോളകൾ അടഞ്ഞു…..
രക്തത്താൽ കുളിച്ച അവളുടെ ശരീരം മോഹലസ്യപ്പെട്ട് നിലത്തേക്ക് വീണു….
പാതി അടഞ്ഞ കണ്ണുകളാൽ അവൾ അവസാനം കണ്ട കാഴ്ച രുദ്രൻ അവൾക്കടുത്തേക്ക് വരുന്നതാണ്….
പതിയെ പതിയെ ആ കാഴ്ച മങ്ങി…. അവളുടെ ഓർമകളിൽ ഇരുട്ട് പടർന്നു……
___________
അവൾ ബോധം മറഞ്ഞാമണ്ണിലേക്ക് വീണു….. അപ്പോഴും ഒരു അരണ്ട കാഴ്ചയിൽ അവൾ കണ്ടു….. തന്റെ അരികിലേക്ക് വരുന്ന രുദ്രന്റെ കാൽ പാദങ്ങളെ……
ബോധം മറഞ്ഞു നിലത്ത് കിടക്കുന്ന പാർവതിക്ക് നേരെ രുദ്രൻ നടന്നു…..
വീണുകിടക്കുന്ന പാപ കറ പുരണ്ട ആ രക്തത്തിൽ അവന്റെ കാൽ പാദം അമർന്നു….
അവൾക്കടുത്തെത്തിയ അവന്റെ കാലുകൾ നിശ്ചലമായി….. രുദ്രൻ ഒരു ഭാഗത്ത് പേടിച്ചു നിൽക്കുന്ന ആ ആറുപേരെ നോക്കി…..
അവരുടെ മുഖത്തവൻ കണ്ടത് ഭയമാണ്….. മരണ ഭയം….. രുദ്രൻ അവരെ നോക്കിയൊന്ന് ചിരിച്ചു……
ശേഷം അവരെ നോക്കികൊണ്ട് തന്റെ ചൂണ്ടു വിരൽ ഇടവും വലവും അനക്കികൊണ്ട് അരുതെന്ന രീതിയിൽ ഒന്ന് ആട്ടി…..
അവന്റെ മുഖ ഭാവം അവരെ ഏറെ ഭയപ്പെടുത്തിയിരുന്നു…..
അത് അവർക്കായുള്ള ഒരു മുന്നറിയിപ്പ് കൂടെയാണ്….. തന്റെ വഴിയിൽ ഒരിക്കലും തടസ്സം നിൽക്കരുതെന്ന മുന്നറിയിപ്പ്…..
രുദ്രൻ വീണു കിടന്ന പാറുവിനെ ഒരു നോക്ക് നോക്കി………
ആ കണ്ണുകൾ അടഞ്ഞാണ് കിടന്നിരുന്നത്….
മുഖമെല്ലാം രക്തത്താൽ വികൃതമായിരിക്കുന്നു…..
അവൻ പതിയെ അവളെ തന്റെ ഇരു കയ്യിലേക്കും വാരിയെടുത്തു….. ഒരു കുഞ്ഞിനെ പോലെ അവൾ അവന്റെ കയ്യിലേക്ക് വന്നു…..
ഒന്നുമറിയാതെ കണ്ണടച്ച് കിടക്കുന്ന അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു…..
ഇരുണ്ടു കിടന്ന ആ ആകാശത്തിലൂടെ ചെറു ചെറു മിന്നൽ വെളിച്ചം പ്രത്യക്ഷപ്പെട്ടു… ഒപ്പം തന്നെ അതി ശക്തമായ മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി….
അതിന് ഇന്നലെ പെയ്ത മഴയുടെ ഇരട്ടി ശക്തി ഉണ്ടായിരുന്നു..
പാറുവിനെ കയ്യിലേന്തിക്കൊണ്ട് അവൻ മുന്നോട്ട് നടന്നു….. ആർത്തലച്ചു പെയ്യുന്ന മഴയിൽ അവളുടെ ദേഹത്തെ രക്തം ഒഴുകി പോവുകയായിരുന്നു…..
രുദ്രൻ വേഗം അവിടെ കണ്ട ഒരു കറുത്ത ഫോർഡ് കാറിൽ അവളെ കേറ്റി കിടത്തി…..
അത് sj യുടെ വണ്ടി തന്നെയാണ്…..
ശേഷം രുദ്രൻ മുന്നിലെ സീറ്റിൽ കയറിയിരുന്ന് വണ്ടി വേഗത്തിൽ ചീറി പായ്ച്ച് മുന്നോട്ട് കുതിച്ചു വിട്ടു….
ഇതെല്ലാം കണ്ട് പേടിച്ചരണ്ടുകൊണ്ട് ആ ആറുപേരും…..
എല്ലാം സജ്ജമാക്കിയ sj യുടെ സാമ്രാജ്യമതാ തീയിൽ പെട്ട ചീട്ട് കൊട്ടാരം പോലെ തകർന്ന് തരിപ്പണമായി കിടക്കുന്നു….
എല്ലാം അവന്റെ സംഹാരം മാത്രം…..
?????????
ഇതേ സമയം അറ്റ്ലാന്റിക് സമുദ്രത്തിൽ…..
ഉയർന്നു പ്രകാശിച്ചുകൊണ്ടിരുന്ന തായ് പെട്ടകത്തിൽ കൈ വച്ചുകൊണ്ടിരുന്ന റെയ് ഹാൻ പെട്ടെന്ന് കണ്ണുകൾ തുറന്നു…..
അവനാകെ അസ്വസ്ഥനായിരുന്നു….
ഹൃദയാഘാതം വന്ന ഒരു മനുഷ്യനെ പോലെ വേഗത്തിൽ ശ്വാസം വിട്ടുകൊണ്ട് അവനവിടെ നിന്നുപോയി…..
കണ്ണെല്ലാം എന്തുകൊണ്ടോ വല്ലാതെ ചുവന്നിരിക്കുന്നു…..
തോളിൽ പതിഞ്ഞ ഒരു തണുത്ത സ്പർശമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….. റെയ് തിരിഞ്ഞു നോക്കി…..
അവന് മുന്നിൽ നിന്നിരുന്നത് തന്റെ മാതാവായ അറ്റ്ലാന ആയിരുന്നു…..
അവർ അവനെയൊന്ന് നോക്കി…..
‘”” എന്ത് പറ്റി റെയ്……
മുഖമൊക്കെ എന്താ ഇങ്ങനെ വല്ലാതെ ഇരിക്കുന്നത്…… എന്തെങ്കിലും പ്രശ്നമുണ്ടോ…..??? “””
അവർ അവനെ നോക്കി ചോദിച്ചു….. തന്റെ മകനിൽ വന്ന ആകുലത ആ മാതാവ് മനസ്സിലാക്കിയിരുന്നു……
‘”” ഹ്മ്മ്……
ഞാൻ ചിലത് കണ്ടു അമ്മേ…… ഭൂമിയിൽ നടക്കുന്ന ചില ദൃശ്യങ്ങൾ……'””
‘”” എന്താണ് റെയ് നീ കണ്ടത്…….??'””
‘””” ദേവാസുര വേട്ട…….'””
‘”” അവന്റെ ജന്മം തന്നെ അതിനല്ലേ…..
അതിനെന്തിനാ എന്റെ മോനിങ്ങനെ ആകുലതനാവുന്നത്…..'”
ഒരു ചെറു പുഞ്ചിരിയോടെ ആ മാതാവ് അവനോട് ചോദിച്ചു…..
‘”” കാരണങ്ങൾ ഉണ്ട് മാതാവെ….. കുറെ മനുഷ്യ ജീവനുകൾ ഇന്നവൻ ബലി നൽകി…..
അവരൊക്കെ ചെയ്ത് കൂട്ടിയ കർമ്മത്തിന്റെ ഫലമായി മരിക്കേണ്ടവർ തന്നെയാണ്………
എന്നാൽ…..
അവനിന്ന് സ്വീകരിച്ച മാർഗം അല്പം കടന്നുപോയി……'””
റെയ് പറഞ്ഞു…..
‘”” എന്താണ് നീ കണ്ടത്…….'””
‘”” രുദ്രൻ അവന്റെ സംഹാരം പാർവതിയാൽ തീർത്തിരിക്കുന്നു……
അവന്റെ പാതി ഇന്നൊരു കൊലയാളിയായി മാറി……. അവൻ മാറ്റി……'””
റെയ് അല്പം വിഷമത്തോടെയാണ് അത് പറഞ്ഞത്…..
‘”” ആര്……
പാർവതിയോ….. അവൾക്ക് എന്ത് സംഭവിച്ചു……..'”
അറ്റ്ലാന മനസ്സിലാവാതെ അവനോട് ചോദിച്ചു…..
‘”” രുദ്രൻ അവന്റെ ശക്തികളെ ഓരോന്നായി ഉണർന്നുകൊണ്ടിരിക്കുകയാണ്……
അതിലൊരു ശക്തിയെ ഇന്ന് പാർവതിയിൽ പ്രയോഗിച്ചിരിക്കുന്നു……
അവൾക്ക് ഉപദ്രവമായി വന്ന നാപ്പതോളം മനുഷ്യർ അവളാൽ തന്നെ മൃത്യു വരിച്ചു…… ശരിക്കുമത് അവന്റെ കയ്യാൽ മരിക്കേണ്ടവരാണ്…… പക്ഷെ രുദ്രൻ തെറ്റ് ചെയ്തിരിക്കുന്നു…….'””
റെയ് പറഞ്ഞു……
‘”” അവളെ അവൻ നിയന്ത്രിച്ചു എന്നാണോ നീ പറഞ്ഞത്……??'””
‘”” അതെ…..
മുമ്പ് അവനെ കാണുന്ന സമയം എന്നോട് പറഞ്ഞതാ….. അവരെ അവളെക്കൊണ്ട് തന്നെ ഇല്ലാതാക്കും എന്ന്…. പക്ഷെ അതിന്ന് പ്രാവർത്തികമാവുമെന്ന് ഞാനൊട്ടും കരുതിയതല്ല……
അവളെന്ന ശക്തി അവനെ നിയന്ത്രിക്കാൻ മാത്രമാണ് ജന്മം കൊണ്ടത്…….
പാർവതിയുടെ വിധിയും നിയോഗവും അതാണ്….
പക്ഷെ അവളെ ഇന്നവനാണ് നിയന്ത്രിച്ചത്…..
ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്നെന്റെ മനസ്സ് ഭയപ്പെടുന്നു അമ്മേ……
രുദ്രന്റെ മനസ്സ് പൂർണ്ണമായും അസുര ചിന്തകളാൽ നിറഞ്ഞാൽ…. ഒരുപക്ഷെ പാർവതിക്ക് പോലും ഒന്നും ചെയ്യുവാൻ സാധിക്കില്ല….. അവനീ ലോകത്തെ തന്നെ ചുട്ട് ചാമ്പലാക്കും……'””
റെയ് ഹാൻ ഭയത്തോടെയാണ് അത് പറഞ്ഞത്….. അറ്റലാന ഒരു ചെറു പുഞ്ചിരിയോടെ അവന്റെ തോളിൽ കൈ വച്ചു…….
‘”” നീ വല്ലാതെ ആകുലത മനസ്സിൽ നിറക്കുന്നുണ്ട് റെയ്……
പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല…..
ചിലപ്പോ ഇതെല്ലാം വിധിയുടെ തീരുമാനങ്ങൾ ആവാം…..'””
അറ്റ്ലാന പറഞ്ഞു…..
‘”” ആ വിധിയെ ആണ് ഞാൻ ഭയപ്പെടുന്നത്….
ഭാവി നിശ്ചയിക്കുന്ന ഗ്രന്ഥത്തിൽ എഴുതിയത് പ്രകാരം അവർ മരിക്കേണ്ടത് ദേവാസുര സഹോദരൻ ഇന്ദ്രനാൽ ആണ്….
പക്ഷെ അതുപോലെ ഒന്നും നടന്നില്ല…..
പാർവതി അവരുടെ കയ്യിൽ അകപ്പെട്ടു….. ഇന്ദ്രൻ എന്ന മനുഷ്യ സമൂഹത്തിന്റെ രാജാവിന് അവിടെ പോകുവാൻ സാധിക്കാത്ത സാഹചര്യം വന്നെത്തി…..
രുദ്രനെന്ന സംഹാരകൻ അവിടെ എത്തുകയും ചെയ്തു…..
വിധി ആകെ മാറിയിരിക്കുന്നു…..
ഒരുപക്ഷെ നാളെ…..
രുദ്രൻ നന്മയുടെ ഭാഗത്ത് നിലകൊള്ളാതെ വാഴുമോ എന്നെന്റെ മനസ്സ് പറയുന്നു…..””
റെയ് പറഞ്ഞു……
തന്റെ മകന്റെ ആകുലത കണ്ട് അറ്റ്ലാനക്ക് വീണ്ടും ചിരിയാണ് വന്നത്….. അവർ അവന്റെ തലയിൽ പതിയെ തലോടി…..
‘”” മോനെ……
ഈ ഭാവി എന്നത് ആരാലും എഴുതി കുറിക്കുവാൻ സാധിക്കുന്ന ഒന്നല്ല…..
സന്ദർഭങ്ങളിൽ വരുന്ന ചെറിയ ചെറിയ മാറ്റങ്ങൾ മതി….. വിധിയെ തന്നെ മാറ്റിയെഴുതാൻ……'””
അറ്റ്ലാന അവനോട് പറഞ്ഞു…..
‘”” അമ്മക്ക് അറിയില്ല…..
രുദ്രന്റെ ഒരു മുഖമേ നാം കണ്ടിട്ടുള്ളു….
അവനെന്ന ദേവാസുരനിലെ അസുര ശക്തി പകുതി പോലും വെളിവായിട്ടില്ല…..
അവനിലെ അസുരൻ ഒരു മൃഗമാണ്… രക്തം കൊതിക്കുന്ന വേട്ട മൃഗം….
ആ മൃഗത്തിന് വേട്ടയിൽ ലഹരി വർധിച്ചാൽ…. പിന്നെ സംഹാരം തുടരെ തുടരെ നടക്കും….
പതിയെ പതിയെ അവനിലെ ഗുണങ്ങൾ ഇല്ലാതാവും….
ഈ ലോകം ഒരു ശവക്കല്ലറ ആവും…. അതിനെ പറ്റി ഓർക്കാൻ പോലും എനിക്ക് ഭയമാണ്…..
എങ്ങനെയെങ്കിലും പാർവതി രുദ്രന്റെ ആവണം…. അതിന് എന്താ വഴിയെന്ന് എനിക്കറിയില്ല അമ്മേ….'””
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ