പിവി യും ഹരിയും അന്നയുമെല്ലാം പിരിയാനുള്ള സമയമായി…..
പാക്ക് ചെയ്ത ബാഗുകൾ നന്ദുവും ഇന്ദ്രനും ചേർന്ന് അവരുടെ കാറിലേക്ക് വക്കുകയായിരുന്നു……
അവർ മൂവരും ശ്രീകുലത്ത് വീട്ടിൽ ഓരോരുത്തരെയും കണ്ട് യാത്ര പറഞ്ഞു….
വെറും 4 ദിവസം മാത്രം നിലനിന്ന ആ ബന്ധം വല്ലാതെ മനസ്സിൽ ഉറച്ചുപോയിരുന്നു…..
ലക്ഷ്മിയമ്മയും ശോഭമായും രാധമ്മയുമെല്ലാം സ്വന്തം മക്കളോട് കാണിക്കുന്ന സ്നേഹം തന്നെ അവർ മൂവരോടും കാണിച്ചു…..
സ്വന്തം അല്ലെങ്കിൽ പോലും ഒരു അമ്മ മക്കൾക്ക് നൽകുന്ന അനുഗ്രഹവും അവർക്കും നൽകി…..
അവരുടെ മാത്രമല്ല…..
മുത്തശ്ശൻ…. ശങ്കര മേനോൻ…..
ചന്ദ്ര മേനോൻ….. പിന്നെ വിരുന്നിനു വന്ന രാഘവൻ നായർ ഗോമതി അങ്ങനെ എല്ലാവരുടെയും അനുഗ്രഹം അവർക്ക് ലഭിച്ചു…..
മാധവനും സുഭദ്രയും പിന്നെ മനസ്സ് അറിഞ്ഞല്ലെങ്കിൽ പോലും എല്ലാരേം കാണിക്കാൻ അവരെ അനുഗ്രഹിച്ചു….
സ്വന്തം മാതാ പിതാക്കളിൽ നിന്നും ലഭിക്കുന്ന പോലുള്ള ആ അനുഗ്രഹത്തെ മക്കളുടെ സ്ഥാനത്ത് നിന്ന് തന്നെ അവർ ഏറ്റു വാങ്ങി….
അതെല്ലാം കഴിഞ്ഞ ശേഷം അന്നയെയും കൂട്ടി പിവി യും ഹരിയും മുകളിലെ പാറുവിന്റെ മുറിയിലേക്ക് നടന്നു…..
അവൾ മരുന്ന് കഴിച്ചു കിടന്നതിന്റെ മയക്കത്തിലാണ്……
‘”” പാറൂസേ……..'””
അന്ന അവൾക്കടുത്തിരുന്ന് പതിയെ വിളിച്ചപ്പോ പാറു തന്റെ കണ്ണ് തുറന്നു…..
മുന്നിൽ ഹരിയും പിവി യും അന്നയും നിൽക്കുന്നു….. കുറച്ചു മാറിയിട്ട് ഇന്ദുവും…..
‘”” യാത്ര പറയാൻ വന്നതാവും ല്ലേ……'”
ഒരു ചെറു ചിരിയോടെ അവൾ ചോദിച്ചു……
‘”” അതേടി പാറു…..
ഇന്നലത്തെ ആ തിരക്കിൽ ഒന്നും പറയാനോ സംസാരിക്കാനോ പറ്റിയില്ല…. നീ ഓക്കേ ആണോ….'””
പിവി അവളോട് ചോദിച്ചു…..
ഒരു കൂട്ടുകാരൻ എന്നതിനേക്കാളുപരി ഒരു സഹോദരന്റെ സ്നേഹവും വാത്സല്യവും ആ സ്വരത്തിൽ ഉണ്ടായിരുന്നു…..
അവളവനെ നോക്കി ചെറുതായോന്ന് ചിരിച്ചു….
‘”” ഞാനോക്കെയാടാ…..
എനിക്ക് കുഴപ്പമൊന്നുമില്ല…..'””
‘” അത് കേട്ടാ മതി….
പിന്നെ ഇങ്ങനെ ചുമ്മാ പനിയും പിടിച്ച് സാഡ് ആയി ഇരിക്കാനുള്ള ഉദ്ദേശം വല്ലോം ഉണ്ടേൽ അത് മനസ്സിൽ വച്ചോ……
നിന്നെ ആ പഴേ പാർവതിയായി കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം….. ഞങ്ങൾക്ക് മാത്രമല്ല…. ഇവിടെയുള്ള എല്ലാവർക്കും…. നിന്നെ ഒന്ന് കാണാനില്ല എന്ന് പറഞ്ഞപ്പോ ഇവിടുള്ളവാരുടെ ആതിയും കണ്ണീരും നേരിൽ കണ്ടതാ ഞങ്ങൾ….. ആ പാവം ലക്ഷ്മിയമ്മ കൈ വരെ മുറിച്ചു……'””
ഒരു നടുക്കത്തോടെയാണ് അവളാ വാക്കുകൾ കേട്ടത്….. തളർന്ന് പോയ തന്റെ മനസ്സ് ആ കണ്ണുകളെ അന്തമാക്കിയിരുന്നു…. അതാണ് ഇന്നലെയും ഇന്നുമൊന്നും അമ്മയുടെ കയ്യിലെ മുറിവ് അവൾ കാണാതിരുന്നത്…..
“” നീ എന്താ അന്നേ പറഞ്ഞത്…. കൈ മുറിച്ചെന്നോ….. ന്റെ ദേവി…… എന്നിട്ടെന്താ അതാരും എന്നോട് പറയാഞ്ഞേ…..
അ.. അമ്മ….. അമ്മ എന്തിനാ അത് ചെയ്തത്……….'””
പാറു നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട് ഭയത്തോടെ ചോദിച്ചു…..
‘”” അതൊന്നും അറിയില്ലാടി….. എന്നാലും നീ പേടിക്കൊന്നും വേണ്ടാ ട്ടോ…. അമ്മക്ക് ഒന്നുമില്ല…. ഞരമ്പല്ല മുറിച്ചത്….. അതോണ്ട് മുറിവ് മാത്രേ ഉള്ളു….. അതൊക്കെ പെട്ടെന്ന് പൊക്കോളും….'””
ഹരി പറഞ്ഞു…..
‘”” ഡീ ഇന്ദു…..
അമ്മേനെ ഒന്ന് വിളിക്കടി….. എനിക്ക് കാണണം…….'””
കണ്ണ് നിറച്ചുകൊണ്ട് വാതിൽക്കൽ നിൽക്കുന്ന ഇന്ദുവിനോട് പാറു പറഞ്ഞു…..
‘”” അമ്മയവടെ കുറച്ചു തിരക്കിലാ…..
പിന്നെ വിളിക്കാ…. ചേച്ചി സമാധാനമായിരിക്ക്…. അമ്മക്ക് ഒന്നുമില്ലന്നെ….'””
ഇന്ദു ഒന്ന് കണ്ണടച്ച് കാണിച്ചു….. എന്നാലും പാറുവിന് മുഴുവനായൊരു ആശ്വാസം ഇതുവരെ ലഭിച്ചിരുന്നില്ല…… അവൾ അതെ കിടപ്പ് തുടർന്നു….
‘”” പാറു……
ദേ ഇവളില്ലെ….. നല്ല ഭാഗ്യം ചെയ്ത കൊച്ചാ…..
നിന്നെ പോലെ ഒരു ചേച്ചിയും ഇന്ദ്രനെ പോലെ ഒരു ഭർത്താവും ഇതുപോലെ ഒരു കുടുംബവും കിട്ടിയില്ലേ…….ഇവരുടെ ഒക്കെ സ്നേഹം കാണുമ്പോ ശരിക്കും അസൂയ തോന്നാ ല്ലെടി അന്നേ…..'””
പിവി ചോദിച്ചു…..
‘”” ഹ്മ്മ്……
ഞാനിപ്പോഴും മുഴു മനസ്സോടെയല്ല പോകുന്നെ…. ഇവിടെ വന്നാ ആരും നിന്നുപോവും …..എന്ത് സ്നേഹാ എല്ലാർക്കും…
കുറച്ചു മുന്നേ എല്ലാരും ഞങ്ങളെ അനുഗ്രഹിക്കുകയും യാത്ര പറയേം ഒക്കെ ചെയ്തു…… സ്വന്തം അച്ഛനും അമ്മയും ഞങ്ങളെ യാത്ര അയക്കുന്ന പോലാ തോന്നിയെ…..'””
അന്നയുടെ കണ്ണ് നിറഞ്ഞു…..
‘” ശേ…..
എന്താടിയിത്….. അപ്പോഴേക്കും കരഞ്ഞോ…..'”
‘” സന്തോഷം കൊണ്ടാ എന്റെ പാറു പെണ്ണെ…..'””
അന്ന അവളുടെ കവിളിൽ ഒന്ന് പിച്ചി…..
“” അന്നേ….. സമയം……'””
പിവി പറഞ്ഞു…. അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്….. വാചിലേക്ക് നോക്കുമ്പോ ഒരു വിങ്ങൽ…..
പ്രീയപ്പെട്ട ചിലത് നഷ്ട്ടമാവാൻ പോകുന്ന പോലെ…. അത് അന്നയിൽ മാത്രമല്ല…. അവിടെയുള്ള നാലുപേരിലും ഉണ്ട്…..
യാത്ര പറയുന്നവരും യാത്ര അയക്കുന്നവരും കരയാൻ നിന്നില്ല…… കാരണം ഈ യാത്ര പറച്ചിൽ നല്ലൊരു ഓർമയായി ഉള്ളിൽ തങ്ങി നിൽക്കട്ടെ എന്ന് തന്നെ അവർ ആശിച്ചു…..
അന്ന അവസാനമായി പാർവതിയെ കെട്ടിപിടിച്ച് അവളുടെ കവിളിൽ ഒന്ന് മുത്തി….
‘”” പോവാടി……'””
. ഇടറിയ സ്വരത്തിൽ അവൾ കാതോരം അരുളി….. പാർവതിക്ക് ഒന്ന് മൂളുവാൻ മാത്രമാണ് സാധിച്ചത്….. നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് അന്ന ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി..,. ഒപ്പം ഒരു ചിരി സമ്മാനിച്ച് പിവി യും ഹരിയും തൊട്ട് പുറകെ തന്നെ ഇറങ്ങി…..
ദേഹം മൂടിയ പുതപ്പ് വലിച്ചു മുഖത്തിട്ട് ശബ്ദം പോലും ആരെയും കേൾപ്പിക്കാതെ അവൾ തേങ്ങി കരഞ്ഞു……..
????
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ