⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?18?

ശ്രീ കുലം തറവാടോടു ചേർന്ന് നിൽക്കുന്ന കുളത്തിനുള്ളിൽ നിന്നും ഒരു രൂപം പൊങ്ങി വന്നു….

ആ തറവാടിന്റെ കാർന്നവർ ആയ ദേവാ രാജ വർമ്മ…..

60 കഴിഞ്ഞ ആ ശരീരത്തിൽ ഇപ്പോഴും ചുളിവുകൾ വീണിട്ടില്ല….. ഉറച്ച ശരീര പേശികൾക്കൊപ്പം ഉയർന്നു പൊങ്ങി നിൽക്കുന്ന ഞരമ്പുകൾ….

ഒപ്പം നീണ്ടു വളർന്ന താടിയും ഒതുക്കി നീട്ടി വളർത്തിയ മുടിയും…. പ്രായം പോലും മറന്ന് ഗാഭീര്യം ഉയർത്തി കാണിക്കുന്ന കണ്ണുകൾ….

ഇതായിരുന്നു അദ്ദേഹം….

നനഞ്ഞ കൈലി മുണ്ടും ഉടുത്ത് അദ്ദേഹം കുളപടവുകൾ കയറി മുന്നോട്ട് നടന്നു…. കുളത്തിൽ നിന്നും കയറിയതും കിഴക്കോട്ടു അദ്ദേഹത്തിന്റെ ദൃഷ്ട്ടി പാഞ്ഞു…..

രാവിലെ പെയ്തു തോർന്ന മഴയുടെ കാർ മേഖങ്ങൾ ഉദയ സൂര്യനെ മൂടിയിരിക്കുന്നു….
ദേവാ രാജ വർമ്മ കണ്ണുകൾ അടച്ച് ആ ധിക്കിലേക്ക് നോക്കി കൈ കൂപ്പി ….

അദ്ദേഹത്തിന്റെ സാന്നിധ്യം എന്നോണം സൂര്യൻ ഉദിച്ചു നിന്ന ആ ഭാഗത്ത് നിന്നും കാർമേഖങ്ങൾ പതിയെ ഇരു ഭാഗങ്ങളിലേക്ക് നീങ്ങുവാൻ തുടങ്ങി…..

നിഴലിച്ചു നിന്ന സൂര്യ പ്രകാശത്തെ നീക്കി യഥാർത്ഥ വെളിച്ചം ഭൂമിയിലേക്ക് പതിച്ചു….
ഒരു നേർത്ത ചിരിയോടെ അദ്ദേഹം പടവുകൾ കയറി മുകളിലേക്ക് നടന്നു…. കഴുത്തിലെ രുദ്രാക്ഷ മാലകൾ അതോടൊപ്പം താളം പിടിച്ച് കളിച്ചിരുന്നു….

അദ്ദേഹത്തിന്റെ കാൽ പാതങ്ങൾ മുന്നോട്ട് ചലിച്ചു…. അത് പോയ്‌ നിന്നത് തറവാടിനോട് ചേർന്ന് നിൽക്കുന്ന പരശുരാമ ക്ഷേത്രത്തിനു മുന്നിലാണ്….

ഒന്ന് മനസ്സിൽ പ്രാർത്ഥിച്ച ശേഷം അദ്ദേഹമാ ക്ഷേത്രത്തിന്റെ വാതിൽ  തള്ളി തുറന്നു….

https://youtu.be/DXzk5i4Ofe8

പരിശീലനത്തിനായി മാറ്റിവച്ചിരിക്കുന്ന വലിയ അറ….. പേരിനു ക്ഷേത്രം ആണെങ്കിൽ പോലും അതിന് ശ്രീകുലം തറവാടിന്റെ ഇരട്ടി വലിപ്പമുണ്ട്…..

അകത്തേക്ക് കയറി ആ വാതിൽ അടച്ചതിനു ശേഷം അദ്ദേഹം കവാടത്തിനു മുന്നിൽ വച്ചിരുന്ന പരശുരാമ പ്രതിമയെ ഒന്ന് വണങ്ങി….

ശേഷം ആയുധങ്ങൾ സൂക്ഷിച്ച രണ്ടാം മുറിയിലേക്ക് നടന്നു…..
കർപ്പൂരത്തിന്റെ മണമായിരുന്നു അവിടമാകെ….

യുദ്ധ കാലം തൊട്ട് ഉപയോഗിച്ച് വന്ന എല്ലാ ആയുധങ്ങളും ഒരു കോട്ടവും തട്ടാതെ അതെ വീര്യത്തിൽ അവിടെ സൂക്ഷിച്ചു വരുന്നു….

അതിനെല്ലാം നടുക്ക് തന്നെ കാട്ടിലെ സിംഹത്തെ പോലെ തല ഉയർത്തി നിൽക്കുന്ന ഒരു ആയുധം കൂടെ അവശേഷിച്ചിരുന്നു….

മനുഷ്യ രാശിയുടെ പിറവിക്ക് മുമ്പ് ജന്മം കൊണ്ട ലോഹത്താൽ നിർമിതമായ മാന്ത്രിക ഉടവാൾ……

ഡ്രാഗൺ സ്റ്റോൺ…..

ആ വാളിനെ മാത്രം കൈ കൂപ്പി വണങ്ങി ദേവ രാജ വർമ്മ….. ശേഷം അദ്ദേഹം അവിടെ ചുവന്ന പട്ട് വിരിച്ച ഒരു പീഡത്തിന് മുന്നിലേക്ക് നടന്നു….

അതിന് മുന്നിൽ തന്നെ ഒരു വലിയ ശിവ ലിങ്കം ഉണ്ടായിരുന്നു….. അദ്ദേഹം  ആ പീഡത്തിൽ ചമ്രം പടിഞ്ഞിരുന്ന് ഭഗവാൻ മഹാദേവനെ ഒന്ന് തൊഴുതു…..

മനസ്സ് ശാന്തമാക്കുകയായിരുന്നു അയാൾ….
ഉള്ളിൽ കടന്നുവരുന്ന പല പല ചിന്തകളിൽ നിന്നും അയാൾ മുക്തനായി……
താൻ ചെയ്യുവാൻ പോകുന്ന കർമ്മത്തിൽ തന്നെ നിഷിബ്ധമായി അദ്ദേഹം തന്റെ കണ്ണുകൾ അടച്ചു…..
ഇരു കരവും കാൽ മുട്ടിൽ തൊടുവിച്ച് ധ്യാനത്തിൽ ഇരിക്കുന്ന ഋഷി വര്യന്മാരെ പോലെ അദ്ദേഹം ഇരുന്നു….

ചുറ്റിനും വീശുന്ന വായു പോലും നിശബ്ദത പാലിച്ചു……

അത് വെറും ധ്യാനമായിരുന്നില്ല…..

തന്റെ ഉള്ളിലെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുവാനുള്ള ഒരു യാത്ര ആയിരുന്നു…..

കർമ്മത്തിൽ ഏകാകൃതമായ ആ മനസ്സ് മറ്റൊരു ലോകത്തേക്ക് സഞ്ചരിച്ചു….. തികച്ചും അപരിചിതമായ മറ്റൊരു ലോകം…..

അയാളുടെ കർണ്ണ നാളത്തിൽ കടൽ തിരകളുടെ അലയടിക്കുന്ന ശബ്ദം ഒരു സങ്കീതം പോലെ മുഴങ്ങി കേട്ടു…..
പാറി പറക്കുന്ന കൊറ്റികളുടെ ശബ്ദം കേട്ടു….
ആഞ്ഞു വീശുന്ന കടൽ കാറ്റിന്റെ സ്പർശവും തണുപ്പും അറിഞ്ഞു…..

ദേവാ രാജ വർമ്മയുടെ കണ്ണുകൾ പതിയെ തുറന്ന് വന്നു….. അയാൾ കണ്ട ലോകം നീലയും വെള്ളയും നിറത്തിൽ വെട്ടി തിളങ്ങുന്ന ഇടമാണ്…. ഒപ്പം പൊന്നിന്റെ പരിശുദ്ധിയിൽ അലയടിക്കുന്ന കടൽ തിരകൾ……

ക്ഷേത്രത്തിൽ ഇരുന്ന അതെ പോലാണ് അദ്ദേഹം അവിടെയും ഇരിക്കുന്നത്….. അദ്ദേഹം ഇരുന്ന അതെ പീഡത്തിൽ…..

എന്നാൽ മുന്നിൽ ഉണ്ടായിരുന്നത് ശിവ ലിങ്കമല്ല….. ഒരു വ്യക്തിയാണ്…..
നീട്ടി വളർത്തിയ കറുത്ത മുടിയും കട്ടി കൂടിയ താടിയും…..
ഗാഭീര്യവും ക്ഷേത്രീയവും കലർന്ന മുഖം….
ആ മുഖത്തിന് ഇന്ദ്രനും രുദ്രനുമായി ഏറെ സാമ്യം ഉണ്ടായിരുന്നു….

അതോടൊപ്പം തന്നെ അതി ശക്തമായ പേശികളും അതിൽ  വലിഞ്ഞു മുറുകിയ ഞരമ്പുകളും ….

അയാളും കണ്ണുകൾ അടച്ചാണ് ധ്യാനത്തിൽ ഇരിക്കുന്നത്….. പതിയെ ആ കണ്ണുകൾ തുറന്ന് വന്നു…..
അലയടിക്കുന്ന പരിശുദ്ധമായ കടലിന്റെ നീല നിറമുള്ള കണ്ണുകൾ…..
അദ്ദേഹം ദേവാ രാജ വർമ്മയെ നോക്കിയൊന്ന് പതിയെ പുഞ്ചിരിച്ചു…..

ഒപ്പം തിരികെ അദ്ദേഹവും ഒന്ന് ചിരിച്ചു….

”” ദേവാ….,….'”

ദേവാ രാജ വർമ്മ തന്റെ മുന്നിൽ ഇരിക്കുന്ന ആളെ നോക്കി ഒന്ന് വണങ്ങി…..

 

“” മനസ്സിനെ അലട്ടുന്ന ഏറെ ചോദ്യങ്ങൾ ഉണ്ടല്ലേ രാജാ ഉള്ളിൽ …….അതറിയുവാനല്ലേ കാലങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച….'””

 

എല്ലാം അറിയുന്നവനെ പോലെ മുന്നിൽ ഇരുന്ന ആ രൂപം അദ്ദേഹത്തോട് സംസാരിച്ചു…..

 

‘”” സത്യമാണ് ദേവാ……
മനസ്സ് ഒട്ടും ശാന്തമല്ല….. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കുന്ന പോലെ…..'””

അയാൾ പറയുന്നത് കേട്ട് ആ രൂപം ഒന്ന് പുഞ്ചിരിച്ചു….

‘”” നിന്റെ സംശയങ്ങൾ ചോദിക്കു രാജാ…..
എന്നാൽ കഴിയുന്ന ഉത്തരങ്ങൾ നൽകാം….'””

അദ്ദേഹത്തിൽ നിന്നും വന്ന ആ മറുപടി ദേവാ രാജക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു….. ഒരു ചെറു നിശ്വാസത്തോടെ അദ്ദേഹം തന്റെ സംശയങ്ങൾ പറഞ്ഞു തുടങ്ങി….

‘”” ആതി മുഴുവൻ അവളെ ഓർത്താണ് ദേവാ….
പാർവതി…..
കണ്ട മാത്രയിൽ തന്നെ നിമിത്തങ്ങളിൽ തെളിഞ്ഞ ആ സ്ത്രീ ജന്മം അവളാണെന്ന് എനിക്ക് മനസ്സിലായിരുന്നു…..
വിധി അവളെ ഇന്ദ്രനിലൂടെ ഇവിടെ  എത്തിച്ചു….. പക്ഷെ എന്നിട്ട് കൂടി ആ കുട്ടിയുടെ ദോഷം ഒഴിഞ്ഞില്ല…,
മരണം പുറകെ തന്നെ അലയുന്നു….
പ്രശ്നം വച്ചു നോക്കിയപ്പോൾ പോലും മൃത്യു ദോഷം അവൾക്ക് ചുറ്റും ഒരു പരുന്തിനെ പോലെ വട്ടമിട്ടു പറക്കുകയാണ്…..
ഒന്നിന് പുറകെ ഒന്നെന്ന പോലെ…..
കൂടാതെ അതിനേക്കാൾ ഏറെ എന്നെ അലട്ടുന്നത് മറ്റൊരു പ്രശ്നമാണ്….
അവളുടെ ജാതകത്തിൽ ഒളിഞ്ഞിരുന്ന ആ മർമ്മ രഹസ്യം….. ആരാലും തടുക്കുവാൻ പോലും സാധിക്കാത്ത അവളിലെ വിധി….
ഇരു ഭർത്താക്കന്മാർക്കൊപ്പം ജീവിതം കഴിച്ചു കൂട്ടുക എന്ന അവളിലെ ജന്മ നിയോഗം………
ഇതെല്ലാം എന്താണ് ദേവാ അർത്ഥമാക്കുന്നത്…..'””

ദേവാ രാജയുടെ എല്ലാ സംശയങ്ങളും വളരെ സൗമ്യമായാണ് അയാൾ കേട്ടിരുന്നത്…. ശേഷം അദ്ദേഹമൊന്ന് ചെറുതായി പുഞ്ചിരിച്ചു….

‘”” രാജാ…..
പാർവതി ജന്മം കൊണ്ടിരിക്കുന്നത് സർവ്വ നാശം എന്ന വിനാശത്തെ തടുക്കുക എന്ന ലക്ഷ്യത്തോടെയാണ്…. അവളുടെ അസാന്യദ്ധ്യത്തിൽ ദേവാസുരൻ പൂർണ്ണനാവില്ല….. അവന്റെ മനസ്സിനെയും ചിന്തയെയും ശക്തിയെയും അവന് നിയന്ത്രിക്കുവാൻ കഴിയില്ല…..അങ്ങനെ വന്നാൽ നാം കാത്തിരിക്കുന്ന ദുഷ്ട ശക്തിയെ പോലെ അവനും ഒരു ദുഷ്ട്ട ശക്തിയായി മാറും…… ഒരു പക്ഷെ ജന്മം തന്ന നിങ്ങളെ പോലും അവൻ ഇല്ലാതാക്കും…. ഈ ലോകത്തെ ഇല്ലാതാക്കും….. ഈ സൃഷ്ട്ടിയെ ചുട്ടേരിക്കും….
അത് തിന്മയുടെ ആ ശക്തി ആഗ്രഹിക്കുന്നുമുണ്ട്……
അതാണ് പാർവതിക്ക് ഇത്രയേറെ ശത്രുക്കൾ വളരാനും കാരണം….. അവൾ മരിച്ചാൽ തിന്മയുടെ വിജയം സുനിശ്ചിതമാണ്…..
ഒന്നിന് പുറകെ ഒന്നായി ശത്രുക്കൾ ഇനിയും വരും…. അതിന് ഒരേയൊരു പ്രതിവിധിയെ ഉള്ളു….. അവളുടെ കർമ്മം പൂർത്തിയാക്കുക എന്നത്…..
പാർവതി രുദ്രനിൽ അലിഞ്ഞു ചേരണം…. മനസ്സാലും താലിയാലും ശരീരത്താലും എല്ലാം……..
പിന്നീട് രുദ്രൻ പൂർണ്ണമായും അപരാജിതനാവും…..
അവനെക്കാൾ ശക്തിപൂണ്ട പിറവികൾ പോലും അവന് മുന്നിൽ മുട്ട് കുത്തും….
പാർവതിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാർ രക്തം ശർദിച്ചു മരിക്കും…..
അതിനിനി നാളുകൾ വിദൂരമല്ല രാജ….. ഇപ്പോൾ നടന്നത് പോലും എഴുതി വച്ച വിധിക്കു വിപരീതമയാണ് നടന്നത്…. പക്ഷെ അതും ഒരു ശുഭമായ നിമിത്തമാണ്……'””

ആ രൂപം പറഞ്ഞു നിർത്തി….

 

‘”” അപ്പോൾ ദേവാ……
അവളുടെ ജാതകത്തിൽ കണ്ട ജന്മ നിയോഗം……'”

 

‘”” അത് സത്യമാവും രാജാ…..'””

ആ രൂപത്തിൽ നിന്നും വന്ന മറുപടി കേട്ടപ്പോൾ അദ്ദേഹം ഒന്നും മനസ്സിലാവാതെ നിന്നുപോയി……

 

‘”” എന്താണ് ദേവാ അങ്ങ് പറയുന്നത്……
അതെങ്ങനെ സത്യമാവും …..
പാർവതി പിറന്നത് രുദ്രന് വേണ്ടി മാത്രമാണ്…
അവൾ എങ്ങനെ മറ്റൊരു ആണിന്റെ കൂടെ…..'””

 

‘”” അവളിലെ ജന്മ നിയോഗം നീ തെറ്റായ രീതിയിൽ വ്യാഖ്യനിക്കരുത് രാജ …..
അവളുടെ ജന്മ നിയോഗം ഇരു പാതികളെ വരിക്കുക എന്നതാണ്…..
അതിനർദ്ധം രണ്ട് പുരുഷന്മാർ എന്നല്ല…..'””

 

‘” അങ്ങനെ അല്ലെങ്കിൽ പിന്നെ എന്താണ്…..??'””

 

‘” രുദ്രൻ……
അതാണ് ആ ജന്മ നിയോഗം…..'””

 

‘”” രുദ്രനോ…….??'””

 

‘”” അതെ രാജാ……
രുദ്രൻ തന്നെ….. ജന്മം കൊണ്ട് അവൻ ദേവനായാൽ പോലും ചില കർമ്മം കൊണ്ട് അവൻ അസുരനുമാണ്…… ജീവൻ വെടിഞ്ഞ രുദ്രന്റെ ആത്മാവ് എന്നെന്നേക്കുമായി അവന്റെ ശരീരം വിട്ട് പൊയ്ക്കഴിഞ്ഞു …. പിന്നീട് ആ ശരീരത്തിൽ അവശേഷിച്ചത് അവനിലെ ജന്മ ബന്ധമായ ദേവ ശക്തിയാണ്…. അതിൽ രുദ്രന്റെ ആത്മാവിലെ ഓർമകളും ജീവിക്കുന്നു…. ആ ഓർമകളാണ് അവനിലെ നോവും……
പിന്നീട് അവന് ജീവൻ തിരികെ ലഭിക്കുവാൻ നിങ്ങൾ ചെയ്ത കർമ്മം അവനിലെ ദേവ ശക്തിക്കൊപ്പം തന്നെ അസുര ശക്തിയെയും ഉള്ളിലേക്ക് ആവാഹിച്ചു..,….
ആ അസുരൻ നാം ചിന്തിക്കുന്നതിന്റെ അപ്പുറം അപകടകാരിയാണ്…. അവനെയാണ് നമ്മൾ ഭയപ്പെടുന്നതും…..
അപ്പോൾ ദേവനെ സ്നേഹിക്കുന്ന പത്നിയായും ആ അസുരനെ നിയന്ത്രിക്കുന്ന ശക്തിയായും പാർവതി അവനിൽ അലിഞ്ഞു ചേരണം……
രണ്ട് പാതികൾ……
ദേവനും അസുരനുമായ രുദ്രനിലേ രണ്ട് അംശങ്ങൾ…..അതാണ് അവളിലെ ജന്മ നിയോഗത്തിൽ കാണിച്ചിരിക്കുന്ന ആ രഹസ്യം…….'””

അദ്ദേഹത്തിൽ നിന്നും വന്ന വാക്കുകൾ ദേവ രാജ വർമ്മയുടെ ഉള്ളം വല്ലാതെ തണുപ്പിച്ചിരുന്നു….. അദ്ദേഹം ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആ രൂപത്തെ തൊഴുതു….

‘”” വളരെ നന്നിയുണ്ട് ദേവാ……. “”

രാജ നന്ദിയോടെ പറഞ്ഞു……

 

‘”” എല്ലാ സങ്കോജവും നീങ്ങിയില്ലേ രാജാ…..
എന്നാൽ പൊയ്ക്കോളൂ……
നിമിത്തങ്ങൾ ശരിയാണെങ്കിൽ…..
ശ്രീകുലത്ത് ഉടൻ തന്നെ ഒരു ശുഭ കാര്യം കൂടെ നടക്കും….
അതിന് മുന്നേ നിങ്ങൾ ഇഷ്ടപെടാത്ത പലതും അവിടെ നടന്നേക്കാം…. പതറാതെ എല്ലാം മുന്നോട്ട് കൊണ്ടുപോകേണ്ടത് നീയാണ്……അതിന് സർവേശ്വരൻ കനിയട്ടെ……'””

അദ്ദേഹം പറഞ്ഞു….
രാജ ഒരിക്കൽ കൂടെ അദ്ദേഹത്തെ തൊഴുതു….. മനസ്സിന്റെ ഭാരമെല്ലാം ആ വൃദ്ധനിൽ നിന്നും ഒഴിഞ്ഞു പോയിരുന്നു….

പതിയെ പതിയെ തന്റെ മുന്നിലെ രൂപം ഒരു കാറ്റായി മാഞ്ഞു പോവുന്നത് അദ്ദേഹം കണ്ടു…..

അടുത്ത നിമിഷം ധ്യാനത്തിൽ നിന്നും ദേവ രാജ വർമ്മ കണ്ണുകൾ തുറക്കുകയും ചെയ്തു….. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം തന്റെ മുന്നിൽ നിൽക്കുന്ന ശിവ ലിങ്കത്തെ നോക്കി തൊഴുതു…..

?????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.