⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?17?

പാറു മുഖം കോട്ടികൊണ്ട് പറഞ്ഞു….. ഇതെല്ലാം കണ്ട് അച്ചു അവളുടെ അടുത്തിരുന്ന് ആ കവിളിൽ ഒന്ന് തലോടി…..

 

‘”” രക്ഷസ്സിയാണോ…….'”

നിഷ്‌ക്കളങ്കമായ ചിരിയോടെ അച്ചുവത് ചോദിച്ചപ്പോ പാറുവിനു ചിരിയാണ് വന്നത്…. എന്നലും അവൾ മുഖം കടന്നല് കുത്തിയ പോലെ വച്ചു…..

‘”” പോടീ…….'”

 

പാറു പറഞ്ഞു…. അത് കേട്ടപ്പോ അച്ചുവും ഇന്ദുവും അന്നയും ഒന്നുകൂടെ പൊട്ടിച്ചിരിച്ചുപോയി……

“” എന്നാലും ഞാൻ കണ്ട പാറു ഇങ്ങനൊന്നുമല്ല അന്നേ…..
പാവമാ…..
പഞ്ച പാവം……
ഇവളെ അങ്ങനെ രാക്ഷസ്സി എന്നൊന്നും വിളിക്കാൻ എനിക്കൊക്കില്ല…..'””

അച്ചു പറഞ്ഞു….

 

‘”‘ നീ പറഞ്ഞത് ശരിയാ…..
പാറു ഇപ്പൊ അല്പം പാവമായത് പോലുണ്ട്….
അല്ലെ ഇന്ദു…….
ഞാൻ കണ്ട പാർവതിയല്ല ഇത്…… ആ പാർവതി കുറച്ചൂടെ ബോൾഡ് ആണ്……'””

 

അന്ന പറഞ്ഞു…..

‘”” എന്ത് ചെയ്യാനാ അന്നേ…..
എന്റെ ജീവിതം ഇങ്ങനല്ലേ….. അപ്പൊ സ്വഭാവവും ഇടക്കിടക്ക് മാറും…..'”

നിർവികാരയായി അവൾ മൊഴിഞ്ഞു…..

‘”” നീ വിഷമിക്കാതെ പാറു……
നിനക്ക് ചുറ്റും ഇത്രയും ആളുകൾ ഉണ്ടായിട്ട് എന്തിനാ നീ പേടിക്കുന്നെ…. അങ്ങനെ ഒരു ആപത്തിലേക്കും നിന്നെ വിടില്ല ആരും….
ഇന്ദ്രൻ മാത്രമല്ല…. അവന്റെ ഫാമിലിയും ഒത്തിരി നല്ലതാ….'””

 

അന്ന പറഞ്ഞു….. പാറു അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു…..

‘”” പിന്നെ പാറുസേ….. ഞങ്ങളിന്ന് പോവും ട്ടോ…….
രാത്രി 8 മണിക്കാ ഫ്ലൈറ്റ്……'””

 

അവളത് പറഞ്ഞപ്പോഴാണ് അന്ന പോകുന്ന കാര്യം പറഞ്ഞത് പാറുവിന്റെ മനസ്സിൽ വന്നത്….. അവൾക്ക് അത് വല്ലാതെ വിഷമമാവും പോലെ തോന്നി…. കാരണം 3 വർഷം ഒരു മനസ്സോടെ കഴിഞ്ഞ തന്റെ സുഹൃത്തിനെ തിരികെ ലഭിച്ചത് വളരെ നാളുകൾക്ക് ശേഷമാണ്…
എന്നിട്ട് പോലും അവൾ വീണ്ടും പിരിഞ്ഞു പോകുന്നു…. ഒരുപാട് ദൂരങ്ങളിലേക്ക്….

പക്ഷെ എത്രയൊക്കെ മനസ്സ് വേദനിച്ചാലും പാറു അത് പുറത്ത് കാണിച്ചില്ല…. കാരണം ജീവിതത്തിൽ ഒന്നും സ്ഥിരമല്ലല്ലോ …..
നമുക്കൊപ്പം എത്രയൊക്കെ അടുത്ത ആളാണെങ്കിൽ പോലും അവർ നമ്മെ വിട്ട് പിരിയുന്ന നാൾ ഉറപ്പായും വരും…..

ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകളും ജീവിതവും ഉണ്ട്…. അതിൽ നിന്നും നമുക്കായി മാറ്റുന്ന അൽപ സമയമാണ് അവർ നമുക്ക് തരുന്ന വില….

ആ വിലയെ കൂട്ടി ചോതിക്കാൻ പാർവതിക്ക് തോന്നിയില്ല….. വിറയാർന്ന കൈകളാൽ പാറു അന്നയുടെ കയ്യിൽ പിടിച്ചു…..

‘”” ഇനിയിപ്പോ എന്നാടി…. ഒന്ന് കാണാ….'”

 

‘” അറിയില്ല……
ചിലപ്പോ രണ്ട് വർഷം…. അല്ലെങ്കിൽ അതിന് മുമ്പ്……. എന്നെ മറക്കുമോടി പാറു നീ…..'”

 

അന്ന ആർദ്രമായി അവളോട് മൊഴിഞ്ഞു…. അവളുടെ സ്വരം അല്പം ഇടറിയിരുന്നു….

‘”” അങ്ങനെ മറക്കാനാവോഡീ അന്നേ എനിക്ക്…..
നിങ്ങളൊക്കെ എന്റെ ജീവനല്ലേ…..'””

പാറു പറഞ്ഞു…. പോകുന്നതിന്റെ വിഷമം ഒരു തുള്ളി കണ്ണുനീരായി അവളുടെ കവിളിലൂടെ ഒഴുകി…..

തണുത്ത നനഞ്ഞ തുണി വച്ചിരിക്കുന്ന  പാറുവിന്റെ ആ നെറ്റിയിൽ അന്ന ഒരു സ്നേഹ ചുംബനം നൽകി…

അവരുടെ സ്നേഹം കണ്ട് നിൽക്കുന്നവരിൽ പോലും അല്പം നനവ് സൃഷ്ടിച്ചു……

 

??????????

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.