⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?16?

നേരം വെളുത്തത് പോലും അവൾ അറിഞ്ഞിരുന്നില്ല……

തന്റെ നെറ്റിയിൽ അറിഞ്ഞ ചെറു തണുത്ത നനവാണ് പാർവതിയെ കണ്ണ് തുറപ്പിച്ചത്…..

തന്റെ കണ്ണൊന്നു തുറക്കുവാൻ പോലും അവൾക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നിയിരുന്നു…. എന്നാലും ഒരു അരണ്ട കാഴ്ച്ചയിൽ അവൾ കണ്ടു….. തന്റെ അടുത്തിരിക്കുന്ന ലക്ഷ്മിയമ്മയെ…..

അവർക്ക് ചുറ്റും ഇന്ദുവും അന്നയും അച്ചുവും എല്ലാരുമുണ്ട്…… എന്താണ് സംഭവമെന്ന് അവൾക്ക് പെട്ടെന്ന് കത്തിയില്ല….. എന്നാലും തന്റെ ശരീരത്തിൽ നിന്നും ഉയരുന്ന അമിതമായ തണുപ്പിൽ അവൾ വിറക്കുകയാണ്…..

ദേഹം മൂടിയ പുതപ്പ് വലിച്ച് അവൾ ഒന്നുകൂടെ ശരീരത്തിലേക്ക് ഇറുകെ പുണർന്നു….. തലയെല്ലാം പൊട്ടുന്ന പോലെ വേദനിക്കുകയാണ്…..

നെറ്റിയിൽ വച്ചിരുന്ന ആ നനഞ്ഞ തുണി അവൾക്ക് അല്പം ആശ്വാസം നൽകിയിരുന്നു…. ലക്ഷ്മിയമ്മ അവളുടെ നെറുകിൽ പതിയെ തലോടി…..

 

‘”‘ അമ്മേടെ മുത്തിന് വയ്യെടാ…….'””

വാത്സല്യത്തോടെയുള്ള ലക്ഷ്മിയമ്മയുടെ വാക്കുകളിൽ അവൾ കണ്ടത് ഒരു പോറ്റമ്മയുടെ സ്നേഹമല്ല….. ഒരു അമ്മയുടെ സ്നേഹം തന്നെയാണ്….

പാർവതി ചെറുതായോന്ന് ചിരിക്കുവാൻ ശ്രമിച്ചു…. ചുവന്ന് കലങ്ങിയ ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകി വന്നിരുന്നു…..

രാവിലെ അച്ചുവും അന്നയും എഴുന്നേറ്റപ്പോൾ കണ്ടത് പനിച്ചു വിറച്ചു കിടന്ന പാറുവിനെയാണ്….
അപ്പോഴൊന്നും അവൾക്ക് ബോധം പോലും ഉണ്ടായിരുന്നില്ല….. പിന്നീടാണ് ലക്ഷ്മിയമ്മയും ബാക്കിയുള്ളവരും അവിടേക്ക് വന്നത് പോലും….

നിറഞ്ഞു വന്ന ആ കണ്ണുനീർ ലക്ഷ്മിയമ്മ തുടച്ച് കളഞ്ഞു…..

‘”” എന്തിനാ ന്റെ കുട്ടി കരയണേ…..
പനിയൊക്കെ പെട്ടെന്ന് മാറും ട്ടോ…..
ഞങ്ങളൊക്കെ ഇല്ലേ ഇവടെ…..'””

 

അവരത് പറഞ്ഞപ്പോ അവളൊന്ന് തലയാട്ടുക മാത്രം ചെയ്തു….. ലക്ഷ്മിയമ്മ ഇന്ദ്രനെ ഒന്ന് നോക്കി…..

 

”” ടാ ഇന്ദ്രാ……
പനിക്കുള്ള ഗുളിക ഉണ്ടോ നിന്റടുത്തു….'””

 

അവിടെ നിന്നിരുന്ന ഇന്ദ്രനെ നോക്കി ചോദിച്ചു….

‘”” റൂമിൽ കാണും….
ഞാനെടുത്തു തരാ….. ഇവൾക്ക് രാവിലെ വല്ലതും കഴിക്കാൻ കൊടുക്ക് ആദ്യം ….'””

 

ഇന്ദ്രൻ പറഞ്ഞു….

‘”” ഹ്മ്മ്…..
കൊടുക്കാം…. വൈകീട്ട് കുറവില്ലെൽ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോണം…..'””

ലക്ഷ്മിയമ്മ പറഞ്ഞു…. ശേഷം അവർ അവൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ പുറത്തേക്ക് നടന്നു…..

ലക്ഷ്മിയമ്മ പോയതും ഇന്ദ്രൻ അവൾക്കടുത്ത് വന്നിരുന്നു നെറ്റിയിൽ കൈ വച്ചു…..

‘”” നല്ല ചൂട് ഉണ്ടല്ലോടി……
തീരെ വയ്യെങ്കിൽ പറാ….. നമുക്ക് ഇപ്പൊ തന്നെ പോയേക്കാം…..'””.

ഇന്ദ്രൻ അവളോട് ചോദിച്ചു….

‘”” കു… കുഴപ്പമില്ലടാ…… ഒന്ന് ക് കിടന്നാ മാറിക്കോളും…..'””

പാറു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…..

 

‘”” ഹ്മ്മ്……
വല്ലാതെ പേടിച്ചോടി നീ……'””

അവൻ വാത്സല്യത്തോടെയാണ് അത് ചോദിച്ചത്….. അവളവനെ നോക്കി ചെറുതായോന്ന് ചിരിക്കുക മാത്രം ചെയ്തു….

 

‘”” ഇവൾ ചിരിക്കുന്നത് കണ്ടോടി ഇന്ദു……
ഇന്നലെ രണ്ടെണ്ണം കൊടുക്കാനാ തോന്നിയത്…. പക്ഷെ അമ്മ കൈവച്ചത് കൊണ്ട് അടങ്ങിയതാ ഞാൻ…..'””

അവൻ പറഞ്ഞു…..

‘” അതൊക്കെയിനി എന്തിനാ ഏട്ടാ പറയുന്നേ…. വിട്ട് കളാ….. ചേച്ചിക്ക് വയ്യല്ലോ….'”

ഇന്ദു പറഞ്ഞു…..

‘”” വയ്യാത്തത് കൊണ്ടാ ഇങ്ങനെ സംസാരിക്കുന്നത്….. ഒന്നങ് കൊടുക്കാ വേണ്ടേ…..
ഹാ…..
ഇനിയിപ്പോ കൂടുതൽ പറഞ്ഞിട്ട് എന്തിനാ……
സമയത്ത് രുദ്രൻ വന്നത് കൊണ്ട് രക്ഷപ്പെട്ടു….'””

രുദ്രൻ എന്ന പേര് കേട്ടപ്പോ പാർവതി അടിമുടിയൊന്ന് വിറച്ചു പോയി…. ആ കണ്ണുകളിൽ ഭയം വന്ന് നിറഞ്ഞു…..
ചെകുത്താന്റെ ചിരിയും കാലന്റെ അട്ടഹാസവുമുള്ള അവന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞപ്പോ പാറുവിന്റെ ശരീരത്തെ പനിയുടെ ചൂട് ഒന്ന് കൂടെ കൂടിയിരുന്നു…..

പക്ഷെ ആ മാറ്റം ശ്രദ്ധിച്ചത് ഇന്ദു മാത്രമാണ്….

അവിടെ കാര്യമായി എന്തോ നടന്നിട്ടുണ്ടെന്ന് ഇന്ദുവിനു നന്നായി മനസ്സിലായിരുന്നു…..

‘”” പാറു……..'””

ഇന്ദ്രൻ അവളെ വിളിച്ചു…… ഒരു വിറയലോടെ അവളവനെ നോക്കി…..

 

‘”” ഇന്നലെ…….
ഇന്നലെ എന്താ അവിടെയുണ്ടായത്…….'””

 

പാർവതിയുടെ കണ്ണിലേക്കു നോക്കിയാണ് ഇന്ദ്രനത് ചോദിച്ചത്….. അവനത് അറിയണമെന്ന് അത്ര നിർബന്ധമായിരുന്നു….
എന്നാൽ പാറുവിന്റെ അവസ്ഥ അതിലും മോശമാണ്…..

അവനാ വിഷയം പറഞ്ഞതും അവളുടെ മുഖം വല്ലാതായി…… ആ കണ്ണുകളിൽ ഭയം കിടന്ന് കത്തുകയായിരുന്നു…..

പനിച്ചു വിറച്ചു കിടക്കുന്ന അവളുടെ മുഖത്ത് അല്പം വിയർപ്പ് പൊടിഞ്ഞു….. തന്റെ ചോദ്യത്തിന് പാർവതി എന്തിനാണ് ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് എത്ര ആലോചിച്ചും ഇന്ദ്രന് മനസ്സിലായില്ല……

പെട്ടെന്നാണ് ഇതെല്ലാം കണ്ട് നിന്ന ഇന്ദു ഇന്ദ്രനെ പിടിച്ചു മാറ്റിയത്…..

 

‘”” ഏട്ടൻ പുറത്ത് പോയെ……
ചേച്ചിക്ക് വയ്യാ എന്നറിയില്ല…. വലിയ പോലീസ് വന്നിരിക്കുന്നു….. പോയി അമ്മ പറഞ്ഞ ഗുളിക കൊണ്ടുവാ….. ഞങ്ങൾ ചേച്ചിക്ക് കഴിക്കാൻ വല്ലതും കൊടുക്കട്ടെ…..'””

 

അല്പം കോപത്തോടെ ചുണ്ടും കൂർപ്പിച്ച് അത് പറഞ്ഞപ്പോ ഇന്ദ്രന് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല…..അവനൊരു ചമ്മിയ ചിരി ചിരിച്ച് പുറത്തേക്ക് നടന്നു…..

ഇന്ദുവാകട്ടെ ഒന്നും തന്നെ പറയാതെ പാറുവിന്റെ അടുത്ത് പോയിരിക്കുകയും ചെയ്തു…..

പാറുവിനെ കണ്ടപ്പോ അന്ന് എറണാംകുളത്ത് വച്ച് താൻ പനിച്ചു വിറച്ചു കിടന്നതാണ് അവളുടെ ഓർമയിൽ വന്നത്……

(ഭാഗം 2 ആദ്യ ഭാഗത്ത് രുദ്രന്റെ ആദ്യ താണ്ടവം കണ്ട ഇന്ദു ഭയന്ന് വിറച്ചു പനിപിടിച്ചു കിടന്നിരുന്നു )

ആ ഓർമ്മകൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർത്തി……
പക്ഷെ അതാരും കാണാതെ അവൾ ശ്രദ്ധിച്ചിരുന്നു….

ഈ സമയം അന്ന പാറുവിന്റെ അടുത്ത് പോയിരുന്ന് ആ തലയിലൊന്ന് തലോടി…..

‘”” ഇതെന്താടി പെണ്ണെ….. ചെറുതായി വിയർത്തിട്ടുണ്ടല്ലോ….'””

 

അന്ന ചോദിച്ചു…. അതിനൊരു വിളറിയ ചിരി മറുപടി കൊടുത്തു എന്നല്ലാതെ മറ്റൊന്നും അവൾ പറഞ്ഞില്ല…..

‘”” നിനക്കറിയോ പാറു…..
ഞങ്ങളൊക്കെ ഇന്നലെ ശരിക്കും പേടിച്ചു….
ഞാനന്ന് ഫോട്ടോ എടുക്കാൻ പോവാതെ നിന്റെ ഒപ്പം വന്നിരുന്നേൽ ഇതൊന്നും ഉണ്ടാവില്ലായിരിക്കും…. ല്ലേ…..
ആ നേരത്ത് എന്റെ ഈ പൊട്ടബുധിയിൽ ഇതൊന്നും തോന്നിയില്ലടി…..സോറി……'””

 

അന്ന അല്പം വിഷമത്തോടെ പറഞ്ഞു…. അവളുടെ കണ്ണും അല്പം കലങ്ങിയിരുന്നു….
പാറു അതൊന്നും സാരമില്ല എന്ന രീതിയിൽ അന്നയുടെ കയ്യിൽ പിടിച്ച് അമർത്തി പതിയെ ചിരിക്കുവാൻ ശ്രമിച്ചു…..

ഈ സമയം പുറത്ത് നിന്നും ലക്ഷ്മിയമ്മ കഞ്ഞിയുമായി വന്നിരുന്നു…..

‘”” ഇങ് തന്നോ അമ്മേ….
ഞങ്ങൾ കൊടുത്തോള…..'”

അന്ന ഒരു നിറ പുഞ്ചിരിയോടെ പറഞ്ഞു…. ലക്ഷ്മിയമ്മ എതിരൊന്നും പറയാതെ ആ കഞ്ഞി അവൾക്ക് കൊടുത്ത് പുറത്തേക്ക് നടന്നു….

ഇന്ദുവും അച്ചുവും കൂടി പാറുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു ഇരുത്തി…. അവൾ നന്നായി തളർന്നിരുന്നു…..

അന്ന അവൾക്ക് ഒരു സ്പൂൺ കഞ്ഞിയായി എടുത്ത് വായിൽ കൊടുക്കുവാൻ തുടങ്ങി….
ഒരു കുഞ്ഞിനെ പോലെ പാറു അത് കഴിച്ചു….

 

‘”” ഇങ്ങനെ പനിക്കാൻ മാത്രം എന്താ പാറു ഉണ്ടായേ…… ഇന്നലെ ഒന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ……'””

അന്ന കഞ്ഞി കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു…. ആ ചോദ്യം അവളെ ഒന്ന് വിറപ്പിച്ചിരുന്നു…..

‘” അ.. അത്……
ഇന്നലെ മഴ നനഞ്ഞു…. അ.. അതാവും…..'”

അവൾ പറഞ്ഞു…..

‘” പക്ഷെ കണ്ടിട്ട് പേടിപ്പനിപോലെ ഉണ്ടല്ലേ അന്നേച്ചി……'””

ഒരു കള്ള ചിരിയോടെ ഇന്ദുവത് പറഞ്ഞപ്പോ പാറു അവളെ ദഹിപ്പിക്കുന്ന പോലെ നോക്കി….

 

‘”” ചിലപ്പോ ശരിയാവും മോളെ…..
കാരണം പോയത് രുദ്രൻ അല്ലെ….. അവൻ ഇവളുടെ മുന്നിലിട്ട് അവരുടെ എല്ല് ഊരി കാണും….. പാവം പാറുന് അതിന്റെ ഷോക്ക് ആവും ഈ പനി ….'””

 

അച്ചുവാണ് അത് പറഞ്ഞത്….. പാറു ഒന്നും പ്രതികരിച്ചില്ല….. മങ്ങിയ മുഖത്തോടെ പാർവതി തല താഴ്ത്തി ഇരുന്നു….

 

‘”” ഞങ്ങടെ പാറുനെ അങ്ങനെ കളിയാക്കല്ലേ അച്ചുസേ…… ഇവളെ കോളേജിൽ വിളിച്ചിരുന്ന പേര് എന്താന്ന് അറിയോ….'””

അന്ന ചോദിച്ചു…… അച്ചു ആകാംഷയോടെ അവളെ നോക്കി…..

 

‘” എന്താ……???'””

 

‘”” രാക്ഷസിന്ന്……..'””

 

‘”” രാക്ഷസ്സിയോ…….??'””

 

‘”” അതെ….. അതന്നെ…..'”

അന്ന പറഞ്ഞത് കേട്ടപ്പോ അച്ചുവോന്ന് പൊട്ടിച്ചിരിച്ചുപോയി……

‘”” എന്താ അന്നേ നീ പറയണേ…… ഈ പാവം പെണ്ണിനെ രാക്ഷസി എന്നൊക്കെ വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ……'”

 

അച്ചു  ചിരിച്ചുകൊണ്ട് ചോദിച്ചു……

‘””പാവം……
ഇവള്…….
എന്റെ അച്ചു ആ കോളേജിലെ നമ്പർ 2 റൗഡിയാ ഈ പെണ്ണ്…..'”

 

‘” നമ്പർ 2 വോ……'””

‘” ഹാ……
നമ്പർ 1 ഇന്ദ്രനും നമ്പർ 2 പാറുവും…..
കാണ്ടാമൃഗത്തിന്റെ സ്വഭാവമാ രണ്ടിനും….
ഇടഞ്ഞാ കൊല കൊമ്പിയാ ഇവൾ…. കൊല കൊമ്പി……'””

 

‘”” ഡീ….. അന്നേ……
മതിയടി…….'””

 

അവളുടെ സംസാരം അല്പം കൂടുന്നത് കണ്ട് ഒരു ചമ്മലോടെ പാറു പറഞ്ഞു…..

‘”” അത് പിന്നെ പറയുമ്പോ എല്ലാം പറയണ്ടേ പാറു…… ഏത്……'””

 

‘”” നീ കഞ്ഞി തരുന്നുണ്ടേൽ തന്നെ……
വെറുതെ ആവശ്യമില്ലാത്തത് പറഞ്ഞോണ്ട്….'”

223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.