കാലം തെറ്റി പെയ്യുന്ന മഴ പുറത്ത് അതി ശക്തമായ പെയ്യുവാൻ തുടങ്ങി…..
ഇതൊന്നും അറിയാതെ ആ രണ്ട് ശരീരങ്ങൾ കണ്ണുകളടച്ചുറങ്ങുകയായിരുന്നു……
മുറിയിലെ ഇളം തണുപ്പിൽ പോലും ആ ശരീരങ്ങൾ വല്ലാതെ ചൂട് പിടിച്ചിരുന്നു….
ആ ചൂടും ആസ്വദിച്ച് ഒരു പുതപ്പിൻ കീഴിൽ അവർ മയങ്ങിക്കിടന്നു….
പെട്ടെന്ന് മയങ്ങിക്കിടന്ന ഇന്ദ്രനിൽ ചില മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി….. അടഞ്ഞ കൺപോളകളിലൂടെ അവന്റെ കൃഷ്ണമണികൾ അങ്ങുമിങ്ങും സഞ്ചരിക്കുവാൻ തുടങ്ങി…..
നഗ്നമായ അവന്റെ ശരീരം അനിയന്ത്രിതമായി വിറച്ചു…..
നെഞ്ചിലെ ഹൃദയമിടിപ്പ് ഇരട്ടിയായി….
ആ മുഖത്ത് ഞരമ്പുകൾ വലിഞ്ഞു മുറുകി….
എല്ലാം കൊണ്ടും അവനാകെ മാറിയിരുന്നു…..
ആ മയക്കം അവന്റെ ഉപഭോദ മനസ്സിൽ ഒരു മായാ കാഴ്ചയെ കാണിക്കുകയായിരുന്നു….
ആ കാതുകളിൽ പല ശബ്ദങ്ങൾ മുഴങ്ങി കേൾക്കുവാൻ ആരംഭിച്ചു….
ഭയന്നോടുന്ന ഒരു കൂട്ടം മനുഷ്യരുടെ അലർച്ചകൾ……
ഏതോ മൃഗത്തിന്റെ മുരളിച്ചകൾ….
കുതിരകളുടെ കുളമ്പടി ശബ്ദങ്ങൾ… അങ്ങനെ ഒട്ടനവധി സ്വരങ്ങൾ ആ കർണ്ണ നാളത്തിലൂടെ അവന്റെ തലച്ചോറിൽ എത്തി…
ഇന്ദ്രന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു….
അത് പക്ഷെ നിദ്രയിൽ നിന്നുമുള്ള എഴുന്നേൽപ്പ് അല്ലായിരുന്നു…..
അവന്റെ മയക്കം അവനെ കൊണ്ടെത്തിച്ച മായ ലോകത്തേക്കുള്ള എഴുന്നേൽപ്പ് ആയിരുന്നു…..
ആയിടത്ത് ഇന്ദ്രന്റെ കണ്ണുകൾ കൂടുതൽ പ്രകാശിച്ചു …. ആ കണ്ണുകളിൽ അഗ്നിയാണ്…. സംഹാരത്തിനായുള്ള അഗ്നി….
അവന്റെ മുഖമെല്ലാം വല്ലാതെ വലിഞ്ഞു മുറുകി…..
തന്നെ താണ്ടി ഓടുന്ന ജനങ്ങളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു…. എല്ലാ കണ്ണിലും സ്വന്തം ജീവൻ രക്ഷിക്കാനുള്ള ആർത്തിയാണ്….. ഒപ്പം എന്തോ കണ്ടുള്ള ഭയവും…..
ഓടുന്ന വഴിയിൽ ചവിട്ട് കൊണ്ട് വീണു കിടക്കുന്ന മനുഷ്യരെ ഒന്നും ആരും ശ്രദ്ധിക്കുന്നത് പോലുമില്ല……..
അവരെയെല്ലാം ചവിട്ടി മെതിച്ച് സ്വന്തം രക്ഷക്കായി അവർ പാഞ്ഞു….. ഒരു ഭ്രാന്തനെ പോലെ…..
അവസാനം എല്ലാ മനുഷ്യരും അവനെ താണ്ടി പൊയ്ക്കഴിഞ്ഞു……
നീണ്ടു കിടക്കുന്ന ആ പടു കൂറ്റൻ യുദ്ധ ഭൂമിയിൽ അവനൊറ്റക്കായിരുന്നു…..
സുവർണ്ണ കവജവും മന്ത്ര ലിപികൾ കൊത്തിവച്ച് ഉണ്ടാക്കിയ വാളുമായി നിൽക്കുന്ന യോദ്ധാവ്…..
ഇന്ദ്രൻ…..
കൊച്ച് കുട്ടികൾ മുതൽ വയസ്സായവർ വരെ മരിച്ചു കിടക്കുന്ന ആ യുദ്ധ ഭൂമിയെ അവനൊന്നു നോക്കി…… എല്ലാം അവന്റെ മനസ്സിനെ വല്ലാതെ മരവിപ്പിക്കും പോലെ തോന്നി ….
പെട്ടെന്നാണ് ആ കാതുകളിൽ പാഞ്ഞു വരുന്ന എന്തിന്റെയോ ശബ്ദം അവൻ കേട്ടത്…… ഇന്ദ്രന്റെ കണ്ണുകൾ മുന്നോട്ട് ഉയർന്നു….
കണ്ണുനീർ നിറഞ്ഞ ആ ചോര കണ്ണിൽ അവൻ കണ്ടു….. തനിക്ക് നേരെ വരുന്ന ലക്ഷക്കണക്കിന് പോരാളി പടയുടെ കറുപ്പ് നിറം….
എണ്ണം പോലും കണക്ക് കൂട്ടാൻ കഴിയാത്ത അത്ര വലിയ പട…. അത് പക്ഷെ മനുഷ്യരുടെ അല്ലായിരുന്നു….
ഒരു കൂട്ടം ചെന്നായകളുടെയാണ്….. മനുഷ്യന്റെ ഉടലും ചെന്നായയുടെ തലയും രാക്ഷസന്റെ രൂപവും കൊണ്ട നര ഭോജി പടകൾ…..അത് കണ്ട് അവനൊരു തരി ഭയം പോലും തോന്നിയില്ല……
അവനവരെ സ്വാഗതം ചെയ്യും പോലെ അതെ നിൽപ്പ് തുടർന്നു…..ആ പട അവന്റെ കൂടുതൽ അടുത്തെത്തി കഴിഞ്ഞു……
പെട്ടെന്നാണ് അതുണ്ടായത്…. ഇന്ദ്രൻ തന്റെ കയ്യിലെ വാൾ ഇരു കയ്യിലും ഏന്തി തയ്യാറായി നിന്നു….. പെട്ടെന്ന് ആ വാളിൽ കൊത്തിവച്ച വാക്കുകളിലൂടെ അഗ്നിയുടെ പ്രകാശം പടർന്നു… ആ പ്രകാശം അവനിലും നിറഞ്ഞിരുന്നു…..
ഇന്ദ്രന്റെ കണ്ണുകൾ ഒരു അഗ്നി ഗോളം പോലെ കത്തി ജ്വലിച്ചു….
അവൻ നിന്ന നിൽപ്പിൽ മുന്നോട്ട് കുതിച്ചിരുന്നു….. ആ വലിയ പട അവന് നേരെ വരുന്നതിന്റെ ഇരട്ടി വേഗത്തിൽ ഇന്ദ്രൻ അതിന് നേരെ ഓടി….
അവന് കൊടും കാറ്റിന്റെ വേഗത ഉണ്ടായിരുന്നു…..
മുന്നിൽ വന്ന എല്ലാത്തിന്റെയും തലയും ഉടലും അവൻ ഒന്നാക്കി….. അവയുടെ രക്തം അവന്റെ ദേഹത്തെ കൂടുതൽ ചൂട് പിടിപ്പിച്ചു….
അത്രക്ക് വേഗതയായിരുന്നു അവന്…..
എന്നാലും അവൻ നേരിട്ട പട വീണ്ടും വീണ്ടും ലക്ഷങ്ങളായി മുന്നോട്ട് വന്നുകൊണ്ടേ ഇരുന്നു……
അതിനെ നേരിടുന്ന ഒറ്റയാൻ യോദ്ധാവായി അവനും
?????
❤️❤️❤️❤️????
എന്നാടോ ബാക്കി വരുന്നത്
Parts okke ishttamaayi..
Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.
DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.
Plz?….plz?….plz?….plz?
❤️
ഡാ സ്റ്റോറി എപ്പോളാ വരാ