നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261590

ട്രിനിറ്റി വണ്ടി എടുത്തു.. അത് ടൗണിൽ ചെന്ന് നിന്നപ്പോൾ കുറച്ചു പേര് ചുറ്റും കൂടി..

അല്പം മാറി ഡെൽറ്റ എന്നെ നോക്കി നിൽക്കുന്നുണ്ട്.. അവളുടെ മുഖത്ത് അതിശയം..

എല്ലാവരും വന്നു സംസാരിച്ചു… പരിശീലനം പൂർത്തിയാക്കിയതിന്റെ സന്തോഷം ആണ് എല്ലാവർക്കും. കൂടാതെ രണ്ടു ആവൊനിയാക്കിനെ കൊന്നു എന്ന വാർത്ത അവിടെ പരന്നിരുന്നു..

ട്രിനിറ്റി ഇറങ്ങി വന്നപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചത് ചിലർ ശ്രദ്ധിച്ചു.. അല്പം അസൂയ ഇല്ലാതില്ല ആ മുഖങ്ങളിൽ..

അവർ സംസാരിച്ച ശേഷം യാത്ര പറഞ്ഞു പോയപ്പോഴും ഡെൽറ്റ അവിടെ ഉണ്ടായിരുന്നു.. ഞാൻ മെല്ലെ അവളെ നോക്കി..

അവൾ എനിക്ക് മുഖം തന്നില്ല.. ദേഷ്യത്തിൽ വേറെ എങ്ങോട്ടോ നോക്കി.

“പപ്പാ..”

ഞാൻ ആ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്റെയും ട്രിനിറ്റിയുടെയും മക്കൾ ആണ്..

അവർ വന്നു സങ്കടത്തോടെ എന്റെ ദേഹത്തെ മുറിവുകൾ കെട്ടി വച്ചതു തലോടി നോക്കി.. എന്നെ കെട്ടിപിടിച്ചു..

“നമ്മുടെ മക്കൾ, അവർ എനിക്ക് തന്നതാണ്..”

ട്രിനിറ്റി അവളുടെ കഴുത്തിൽ കിടന്ന മഞ്ഞ രത്‌നം കാണിച്ചു.. ആവൊനിയാക്കിന്റെ തലയിലെ രത്‌നം ആണ്. അതിനെ പിടിക്കുന്നവർക്ക് അത് കഴുത്തിൽ ധരിക്കാം.. ഒരു മെഡൽ പോലെ..

അതൊരു ഒരു മാലയിൽ കോർത്തു ഇട്ടിരിക്കുന്നു.. അവളുടെ കഴുത്തിൽ അത് കിടക്കുന്നത് കാണാൻ നല്ല രസം ഉണ്ട്..

അപ്പോഴാണ് എനിക്ക് പോക്കറ്റിൽ കിടന്ന രത്‌നങ്ങളുടെ കാര്യം ഓർമ വന്നത്..

ഞാൻ അതെടുത്തു.. രണ്ടുപേരുടെയും മുൻപിൽ ഇരുന്നു അവരെ ചേർത്ത് പിടിച്ചു.

“ഞാൻ പോയാലും നിങ്ങൾ എന്നെ ഓർക്കണം.. അതിന് നിങ്ങൾ രണ്ടുപേർക്കും ഒരു കൊച്ചു സമ്മാനം..”

ഞാൻ രണ്ടിന്റെയും കൈ പിടിച്ചു നിവർത്തി രത്‌നങ്ങൾ വച്ച് കൊടുത്തു..

അവളും അവനും അതിശയത്തോടെ ട്രിനിറ്റിയെ നോക്കി.. എന്നെ നോക്കി..

“പപ്പാ രണ്ടു ആവൊനിയാക്കിനെ കൊന്നോ?”

അവർ വിശ്വാസം വരാതെ ചോദിച്ചു..

“നിങ്ങളുടെ പപ്പാ മോശക്കാരൻ ഒന്നും അല്ല.. മറ്റു ചിലർ പറയുന്നത് പോലെ..”

ട്രിനിറ്റി അല്പം ഉച്ചത്തിൽ ആണ് പറഞ്ഞത്..

ഡെൽറ്റ കാണുന്നുണ്ടായിരുന്നു.. അവൾ വേഗം തിരിഞ്ഞു നടന്നു.. എനിക്ക് ചിരി വന്നു..

“ഇത് രണ്ടുപേരും കഴുത്തിൽ ഇടണം.. നിങ്ങളുടെ അമ്മയെപ്പോലെ..കേട്ടോ?”

ഞാൻ രണ്ടുപേരെയും ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു.. അതിൽ പെൺകുട്ടി എന്നെ തിരിച്ചും ഉമ്മ വെച്ചു.. ആണിന് അല്പം നാണം കൂടുതൽ ആണ്…

എന്നാലും അവന്റെ നീലക്കണ്ണുകളിൽ സ്നേഹം ആണ്.. ട്രിനിറ്റിയെ പോലെ തന്നെ..

അവർ രണ്ടുപേരും അത് നിധി കിട്ടിയത് പോലെ നെഞ്ചിനോട് ചേർത്ത് പിടിച്ചു.. സന്തോഷത്തോടെ എന്നെ നോക്കി..

ഉടനെ കിവെറ അവിടെ വന്നു..

“ട്രിനിറ്റി.. റോഷനെ ഞാൻ കൊണ്ടുപോകുകയാണ്.. മുറിവുകൾ ഒക്കെ ഒന്ന് ശരിയാക്കണം.. “

അവൾ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവളുടെ മുഖം അല്പം കുറ്റബോധം കാണുന്നുണ്ട്..
ട്രിനിറ്റി മക്കളെ പറഞ്ഞു വിട്ടു. അവർ സന്തോഷത്തോടെ എനിക്ക് വീണ്ടും ഉമ്മ തന്നു എങ്ങോട്ടോ ഓടി പോയി..

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com