നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261590

മറ്റു ഗ്രഹങ്ങൾ അടുത്ത് വരുന്നുണ്ടായിരുന്നു. ഇനി കുറച്ചു നേരം മറ്റു ഗ്രഹങ്ങളുടെ ഗ്രാവിറ്റി ഇവിടെ മാജിക് കാണിക്കും…

ഞങ്ങൾ അത് നോക്കി സ്നേഹിച്ചു അവിടെ ഇരുന്നു..

****

അർച്ചനയും മീനുവും ഡ്രസ്സ് മാറി പുറത്തു വന്നപ്പോൾ മെറിനും ലിസയും അവിടെ റെഡി ആയി നിന്നിരുന്നു..

അർച്ചന വെള്ള ചുരിദാറും, നീല കല്ലുവച്ച ജിമുക്കിയും അതിനു ചേരുന്ന വളകളും നെക്‌ലേസും, മീനു ഇളം റോസ് ചുരിദാറും ഏട്ടത്തി വാങ്ങി കൊടുത്ത ജിമുക്കി, നെക്‌ളേസ്‌ വളകൾ ഒക്കെ അണിഞ്ഞിരുന്നു..

“ആഹാ.. ഇതാര് രംബയും മേനകയുമോ? ഇന്ദ്രന്റെ സദസ്സിലേക്ക് ആണോ?”

ലിസ അവരെ കണ്ടു കളിയാക്കി ചോദിച്ചു..

“പോ ചേച്ചി… “

അർച്ചന ചിരിച്ചു കൊണ്ട് മെറിനെ നോക്കി.. അവളും ചിരിച്ചു..

“സത്യത്തിൽ.. ഇവരെപ്പോലെ ഇങ്ങനെ ഒരുങ്ങി നടക്കാൻ ഒക്കെ നമ്മുക്കും ആഗ്രഹം ഉണ്ട് അല്ലെ മെറിൻ.. പക്ഷെ എന്ത് ചെയ്യാൻ.. പണി ഇതായിപ്പോയില്ലേ?”

ലിസ ഒരു പുഞ്ചിരിയോടെ എണീറ്റ് ചെന്ന് മീനുവിന്റെ ഷാൾ വലിച്ചു നേരെ ഇട്ടു..

മെറിൻ ഒന്നും പറയാതെ പുഞ്ചിരിച്ചു.. അവളുടെ വേഷം ഒരു കറുത്ത ജാക്കറ്റും ഇലാസ്റ്റിക് ടൈപ്പ് നീല ജീൻസും ബൂട്ടും ആയിരുന്നു..

ലിസ ഫുൾ സ്ലീവ് വെള്ള ബനിയനും ജീൻസും ബൂട്ടും..

“നിങ്ങൾ സാരി ഉടുത്താൽ പിന്നെ ഞങ്ങളെ ആരും നോക്കില്ല ചേച്ചി… “

അർച്ചന ലിസയുടെ കവിളിൽ നുള്ളി.. അവൾ ചിരിച്ചു..

“റാണാ ആ ഒഴിഞ്ഞു കിടക്കുന്ന മൈതാനത്തു ചെല്ലാൻ പറഞ്ഞു.. ടൗണിൽ നിന്നും മാറി ഉള്ള..

വേറെ നമ്പറിൽ നിന്ന് ആണ് വിളിച്ചത്.. എന്തോ വലിയ കാര്യം പറയാൻ ഉണ്ട് എന്ന്…ഗൺ, ഫോൺ ഒന്നും എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്, ലിസ…”

തനിക്ക് വന്ന കാൾ അറ്റൻഡ് ചെയ്തു സംസാരിച്ച മെറിൻ ലിസയോട് പറഞ്ഞു.. ലിസ മെറിനെ നോക്കി തല കുലുക്കി.

“ചേച്ചി.. അപ്പോൾ ഞങ്ങൾ വന്നാൽ അത് തടസം അല്ലെ?”

മീനു ചോദിച്ചു..

“അല്ല.. നിങ്ങൾ വണ്ടിയിൽ ഇരുന്നാൽ മതി.. അത് കഴിഞ്ഞു നമുക്ക് ഒന്ന് മാളിൽ പോകാം…എന്തായാലും ഇതിനു പോകാതെ രക്ഷ ഇല്ല.. ഒഫീഷ്യൽ ആണ്…”

മെറിൻ പറഞ്ഞു.. ഉടനെ അവർ ഫ്ലാറ്റ് ലോക്ക് ചെയ്തു ഇറങ്ങി..

താഴെ ഇറങ്ങി.. അന്ന് മെറിന്റെ വണ്ടി കൊണ്ടുപോയി റോൾസ് റോയ്സിൽ ഇടിപ്പിച്ചപ്പോൾ അതിനു പരിക്ക് പറ്റിയിരുന്നു…

അപ്പോൾ ആ വണ്ടി റിപ്പയർ ചെയ്യാൻ കൊടുത്ത മെറിൻ ഒരു ടൊയോട്ട ഫോർച്യുനർ തൽകാലത്തേക്ക് എടുത്തിരുന്നു..

മീനുവും അർച്ചനയും പുറകിൽ കയറി.. ലിസ ഡ്രൈവിംഗ് സീറ്റിലും മെറിൻ മുൻപിലും..

വണ്ടി നീങ്ങി.. ടൗണിൽ നല്ല തിരക്ക് ആണ്..

അതിൽ കൂടി ലിസ വണ്ടി മെല്ലെ ഓടിച്ചു ടൗണിൽ നിന്നും വിട്ടപ്പോൾ നല്ല സ്പീഡിൽ വിട്ടു.. ടൗണിൽ നിന്നും അല്പം അകലെ ആണ് ഈ പറഞ്ഞ സ്ഥലം.

“നല്ല സ്മൂത്ത് വണ്ടി.. അല്ലെ മെറിൻ…”

അവൾ സ്പീഡ് അല്പം കൂടി കൂട്ടിക്കൊണ്ട് ചോദിച്ചു..

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com