നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

അത് കേട്ടപ്പോൾ ഡാർക്ക് എയ്‌ഞ്ചലിന്റെ ചിരി മാഞ്ഞു..

“അവൻ മാത്രം അല്ലല്ലോ.. നിന്റെ പ്ലാനുകൾ എനിക്ക് നന്നായി അറിയാം റെവൻ…. “

“നേരിട്ട് യുദ്ധം ചെയ്യൂ. നിനക്ക് വളഞ്ഞ വഴികൾ ഒന്നും നോക്കേണ്ട ആവശ്യം ഇല്ല…”

റെവൻ പറഞ്ഞു നിർത്തി..

“വളഞ്ഞ വഴികൾ നോക്കുന്നത് നിങ്ങൾ അല്ലെ റെവൻ? “

അവൾ ഒന്ന് ചിരിച്ചു മുൻപോട്ട് വന്നു.. റെവന്റെ തൊട്ടടുത്ത്..

“ഇനി നീ അവരുടെ രക്ഷക ആയി നടക്കേണ്ട.. ടൈംസ് അപ്പ് റെവൻ…നിന്റെ പ്ലാൻ എനിക്ക് നന്നായി അറിയാം.. എന്നാൽ.. അതിൽ ഞാൻ കുറച്ചു മാറ്റം വരുത്തുകയാണ്.. നിന്നിൽ നിന്നും തുടങ്ങുന്നു….!”

ഡാർക്ക് എയ്ഞ്ചൽ പറഞ്ഞു നിർത്തി.. അവൾ കൈനീട്ടി രെവന്റെ തോളിൽ പിടിച്ചു..

ഡാർക്ക് എയ്ഞ്ചലിന്റെ ഭാവം മാറുന്നത് അല്പം പേടിയോടെ ആണ് രേവൻ കണ്ടത്..

***

മെയ്‌വൂൺ ഗ്രഹം

“ഞാൻ നിന്നോട് ഒരു തെറ്റ് ചെയ്തു റോഷൻ…”

കിവെറ മുഖം കുനിച്ചു ആണ് അത് പറഞ്ഞത്.. അവൾ എന്റെ മുറിവുകൾ ക്ലീൻ ചെയ്തു ഒരു മരത്തിന്റെ പശ വച്ച് അമർത്തി കെട്ടി..

നേരത്തെ അവളുടെ മുഖത്ത് കണ്ട കുറ്റബോധം.. അത് സത്യം ആണെന്ന് എനിക്ക് തോന്നി..

“എന്താ കിവെറ?”

ഞാൻ സംശയത്തോടെ ചോദിച്ചു..

“ഡെൽറ്റയെ അറിയില്ലേ?”

“അറിയാം.. അവൾക്ക് എന്നോട് നല്ല ദേഷ്യം ആണ്.. അത് കൊണ്ട് അറിയാം..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“സാധാരണ പരിശീലനം പൂർത്തി ആക്കി കൊണ്ടുവിടുന്ന സ്ഥലത്തു അല്ല നിന്നെ വിട്ടത്…”

അവൾ മെല്ലെ പറഞ്ഞു..

“പിന്നെ?”

“ആവൊനിയാക്കുകൾ കൂടുതൽ ഉള്ള സ്ഥലത്തു ആണ്.. നിന്റെ ഭാഗ്യത്തിന് ആണ് രണ്ടെണ്ണം വന്നത്..

സാധാരണ പത്തോളം ഒരുമിച്ചു വരുന്ന ഇടം ആണ് അത്.. നിന്നെ മരണപെടുത്താൻ അല്ല. നിന്നെക്കൊണ്ടു വിസിൽ ഊതിക്കാൻ ആയിരുന്നു പ്ലാൻ… ഡെൽറ്റ..
അവൾ ആണ് ഹൈ കമാൻഡർ..
പറഞ്ഞാൽ അനുസരിക്കാതെ കഴിയില്ല.. ചതി ആണ് ഞാൻ കാണിച്ചത്…”

അത് കേട്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.. മെല്ലെ കണ്ണടച്ച് കിടന്നു.. ഒന്നും മിണ്ടിയില്ല.. സങ്കടം വന്നു..

“റോഷൻ.. എന്നോട് ക്ഷമിക്കണം.. അവളോട് ഇത് ചോദിക്കരുത്..
എനിക്ക് അത്ര കുറ്റബോധം വന്നു.. എന്റെ.. എന്റെ കുട്ടികളുടെ പിതാവ് അല്ലെ നീ.. അടുത്ത് ഉണ്ടായിരുന്നു ഞാൻ.. ഓടി വരാൻ..”

അവൾ നിറഞ്ഞ കണ്ണുകളോടെ എന്റെ കയ്യിൽ പിടിച്ചു..

“കിവെറ.. പത്തെണ്ണം വന്നിരുന്നു എങ്കിലും ഞാൻ വിസിൽ ഊതില്ലായിരുന്നു…എനിക്ക് എന്നും വലുത് എന്റെ അഭിമാനം ആണ്.. “

ഞാൻ ഒന്ന് ചിരിച്ചു വീണ്ടും കണ്ണടച്ച് കിടന്നു.. നന്നായി സങ്കടം വന്നിരുന്നു..

ഒരുപക്ഷെ ട്രിനിറ്റി ഇതറിഞ്ഞാൽ അവിടെ ഒരു യുദ്ധം തന്നെ നടക്കും.. വേണ്ട.. ഞാൻ കാരണം അത് വേണ്ട..

“എന്നെ ട്രിനിറ്റിയുടെ അടുത്ത് വിടാമോ കിവെറ? അതാകുമ്പോൾ കണ്ണടച്ച് കിടന്നാലും കുഴപ്പമില്ല.. അത്ര സുരക്ഷിതം ആണ് അവളുടെ ഒപ്പം..”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.