നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

“നീ അവളുടെ കൂട്ടുകാരി അല്ലെ.. അറിഞ്ഞൂടെ.. “

“ഉവ്വ് അറിയാം.. അവൾ നിനക്ക് വേണ്ടി എന്നെ വരെ കൊല്ലും..”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞത് ഞാൻ ഓർത്തു…

“എന്താ റെഡി ആയില്ലേ?”

അതൊക്കെ ഓർത്തു നിന്ന ഞാൻ തിരിഞ്ഞു നോക്കി.. ഡെൽറ്റ…

“അഹ് ഞാൻ….”

എനിക്ക് പെട്ടെന്ന് എന്താ പറയേണ്ടത് എന്ന് കിട്ടിയില്ല… അവൾ ഇതുവരെ എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല..

“റോഷൻ.. കഴിഞ്ഞതൊക്കെ മറക്കണം.. എന്നോട് ക്ഷമിക്കണം….”

അവൾ എന്റെ അടുത്ത് വന്നു എന്റെ കൈ പിടിച്ചു. ഞാൻ അവളുടെ കണ്ണിൽ നോക്കി..

“ഡെൽറ്റ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

“എന്താ റോഷൻ?”

“സത്യത്തിൽ നിനക്ക് എന്നോട് ദേഷ്യം ഉണ്ടായിരുന്നോ? നിന്റെ ശക്തി നീ പൂർണമായും എന്നോടുള്ള യുദ്ധത്തിൽ എടുത്തിട്ടില്ല.. ഇതൊക്കെ ട്രിനിറ്റിക്ക് പോലും അറിയാത്ത ഒരു പരീക്ഷണം ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ?”

ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു..

“അതിന് ഒരു ഉത്തരം തരുന്നില്ല റോഷൻ.. പക്ഷെ ഇവിടുത്തെ യുദ്ധ നിയമം അനുസരിച്ചു ഞാൻ എന്റെ ശക്തി മുഴുവൻ എടുത്തിരുന്നു..

നിന്റെ ഡിഎൻഎ വ്യത്യസ്തം ആണ്.. അതാണ് ഇവിടുത്തെ ആണുങ്ങളേക്കാൾ ശക്തി നിനക്ക് വന്നത്.. അത് സത്യം ആണ്….”

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

“പിന്നെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് ഉള്ള ആൾ എന്നെ തോൽപിക്കണം എന്ന് തന്നെ ആയിരുന്നു എനിക്ക്.. തോറ്റതിൽ എനിക്ക് ഒരു മാനക്കേടും ഇല്ല.. ആണിന്റെ ശരിക്കും ശക്തി എന്താണെന്നു ഞാൻ അറിഞ്ഞു…”

അവൾ പുഞ്ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് അവളെ ഒന്ന് കെട്ടിപിടിക്കുക എന്നല്ലാതെ വേറെ എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..

“ഞാൻ എന്താ ഈ കാണുന്നത്? ശത്രുക്കൾ ഒന്നായോ?”

വേറെ ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ അവളിൽ നിന്നും അകന്നു തിരിഞ്ഞു നോക്കി.. അവളും എന്നിൽ നിന്നും അല്പം അകന്നു നിന്നു..

കിവെറ ആണ്.. അവൾ അവിടെ നിന്നും ചിരിക്കുന്നു…

“ഞങ്ങൾ ഇനി മുതൽ കൂട്ടുകാർ ആണ്….”

ഡെൽറ്റ അവളോട് പറഞ്ഞു…

“സമയം ആയി.. വരൂ റോഷൻ..”

ഡെൽറ്റയും കിവെറയും എന്നെ ഇരുകൈകളിലും പിടിച്ചു കൊണ്ടുപോയി.. ഒരു വലിയ മരച്ചുവട്ടിൽ ആണ് എത്തിയത്..

ചുവന്ന പട്ടു പോലെ ഉള്ള തുണിയിൽ പൊതിഞ്ഞു ദേഹം മൊത്തം തിളങ്ങുന്ന രത്‌നവും, തലയിൽ ഒരു കൊച്ചു കൊമ്പുള്ള കിരീടവും അണിഞ്ഞു ട്രിനിറ്റി നിൽക്കുന്നുണ്ടായിരുന്നു.. കുട്ടികൾ ഈ കൂട്ടത്തിൽ ഇല്ല..അവർക്ക് വിവാഹം കാണാൻ പാടില്ല.

ക്വീൻ സ്വർണ നിറമുള്ള വേഷത്തിൽ.. ബാക്കി എല്ലാവരും കറുപ്പ് ആണ്..

ട്രിനിറ്റി എന്നെ നോക്കി വശ്യം ആയി ചിരിച്ചു.. സുന്ദരി ആയിട്ടുണ്ട് ഈ വേഷത്തിൽ.. എനിക്ക് നാണം തോന്നി..

ക്വീൻ കൈ പിടിച്ചു എന്നെയും ട്രിനിറ്റിയെയും ഒരുമിച്ചു നിർത്തി..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.