നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു.

“സംസാരിച്ചു.. അവൾക്ക് കുഴപ്പം ഒന്നും ഉള്ളതായി തോന്നിയില്ല.. വരൂ റോഷൻ.. എല്ലാവരും കാത്തിരിക്കുന്നു..”

എനിക്ക് പേടി തോന്നി.. എന്നാലും അവളുടെ ഒപ്പം വണ്ടിയിൽ കയറി..

കൊട്ടാരത്തിന്റെ ഒരു ഹാളിൽ ആണ് എത്തിയത്. ഹാൾ എന്ന് പറഞ്ഞാൽ പുറത്താണ്.. ഓപ്പൺ ഹാൾ പോലെ. ഒരു മരവും ഉണ്ട്. അതിന്റെ അടിയിൽ അല്പം പൊങ്ങിയ ഒരു സ്റ്റേജ് പോലെ ഒരു ഭാഗം.. അതിൽ ക്വീൻ ഇരിക്കുന്നുണ്ട്..

ബാക്കി എല്ലാവരും താഴെ നിരന്നു നിൽക്കുന്നു.. പല പെണ്ണുങ്ങൾ.. അവരൊക്കെ എന്നെ കണ്ടു ചിരിച്ചു തല താഴ്ത്തിയപ്പോൾ എനിക്കും നാണം വന്നു..

മെയ്‌വൂണിലെ ക്വീൻ എന്നെയും ട്രിനിറ്റിയെയും മുകളിലേക്ക് വിളിച്ചു.. അതിനു ശേഷം എണീറ്റ് നിന്നു.. ഒരു പ്രസംഗത്തിന് തയ്യാറെടുത്തത് പോലെ..

“കുട്ടികളെ…

അവൾ അത് വിളിച്ചു ചുറ്റും നോക്കി.. എല്ലാവരും ഒതുങ്ങി നിന്നു.. വാലുകൾ നിലത്ത്..കൈ കെട്ടി.

“റോഷൻ എന്ന മനുഷ്യനെ ആരും പറഞ്ഞു തരേണ്ട ആവശ്യം ഇല്ല.. അന്യം നിന്ന് പോകേണ്ട ഈ ഗ്രഹത്തിലെ ജീവൻ വീണ്ടെടുത്ത് തന്നത് റോഷൻ ആണ്. അവന്റെ പ്രേതെകത നമ്മുടെ മരുന്ന് അവന്റെ ശരീരം സ്വീകരിച്ചു എന്നതാണ്..
അതുകൊണ്ടു തന്നെ കൃതിരിൻ വർഗത്തിന്റെ രക്തവും ശക്തിയും ആണ് അവന്റെ ദേഹത്ത് ഉള്ളത്.. അതിനാൽ എന്റെ മകൾ ആയ, നിങ്ങളുടെ ഒക്കെ സഹോദരി ആയ ട്രിനിറ്റി അവനെ വരിക്കാൻ താത്പര്യപ്പെടുന്നു..

ഒരു കാര്യം മാത്രം പറയാം.. ഈ കൂട്ടത്തിൽ എനിക്കോ നിങ്ങൾ ആർക്കും കിട്ടാത്ത ഒരു ഭാഗ്യം ആണ് ട്രിനിറ്റിക്ക് വരാൻ പോകുന്നത്.. അതാണ് വിവാഹം.

ആർക്കെങ്കിലും ഇതിൽ എതിർപ്പ് ഉണ്ടോ?”

ആ ചോദ്യം ക്വീൻ അവസാനം ചോദിച്ചപ്പോൾ ഞാൻ പേടിയോടെ അവരെ നോക്കി..

എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി ആണ്.. ആരും ഒന്നും മിണ്ടിയില്ല.. എല്ലാവർക്കും സമ്മതം…

ട്രിനിറ്റി എന്നെ നോക്കി ചിരിച്ചു.. ക്വീൻ സന്തോഷത്തോടെ എന്തോ പറയാൻ വന്നു.. എന്നാൽ അതിന്റെ മുൻപേ വേറെ ഒരു ശബ്ദം അവിടെ മുഴങ്ങി..

“എതിർപ്പുണ്ട്…!”

ആ ഉറച്ച സ്വരം കേട്ടപ്പോൾ ഞാൻ ഞെട്ടി.. ഞാൻ മാത്രം അല്ല..

ആ പറഞ്ഞ ആൾ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി.. ക്വീൻ അടക്കം..

ഡെൽറ്റ… അവൾ മുൻപോട്ട് വന്നു.. ട്രിനിറ്റി തല താഴ്ത്തി…
അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു.. എനിക്ക് വല്ലാത്ത സങ്കടം തോന്നി… അവൾ എതിർപ്പ് പറഞ്ഞതിൽ അല്ല.. ട്രിനിറ്റിയുടെ സങ്കടം കണ്ടിട്ട് ആണ്..

“എതിർപ്പിന്റെ കാരണം പറയൂ…”

ക്വീൻ അവളെ നോക്കി..

“യുവർ ഹൈനെസ്, റോഷൻ ഒരു മനുഷ്യൻ ആണ്. അവൻ ശക്തൻ അല്ല. ശക്തൻ ആയ ഒരാൾ എന്റെ സഹോദരിയെ വരിക്കണം എന്നാണ് എന്റെ ആഗ്രഹം.. “

അവൾ പറഞ്ഞു..

“ഡെൽറ്റ.. അവൻ രണ്ടു ആവൊനിയാക്കിനെ ആണ് കൊന്നത്.. അത് പോരെ അവന്റെ ശക്തി തെളിയിക്കാൻ?

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.