കൃഷ്ണപുരം ദേശം 5 [Nelson?] 744

 

ഞാൻ: ” അമ്മ…… ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം……”

 

അമ്മ: ” എന്ത്യേ…..”

 

ഞാൻ: “പ്രത്യേകിച്ച് ഒന്നുമില്ല…… വെറുത്തെ നടക്കാൻ…….”

 

അമ്മ: ” എന്ന നിക്ക്…… ചായ കുടിച്ച് പോവാം…….”

 

ഞാൻ: ” ഞാൻ വന്നിട്ട് കുടിച്ചോളാം…..”

 

അതും പറഞ്ഞ് ഞാൻ തിരഞ്ഞ് നിന്നു…… ഇത്രേം വലിയ വീട്ടുണ്ടായിട്ടും ഇവിടെ അടുക്കള പണിയ്ക്ക് ആരേയും കണ്ടില്ലല്ലോ എന്ന് ചിന്തിച്ച് ഉമ്മറത്ത് എത്തിയപ്പോ അവിടെ മുത്തച്ചനും മനോഹരൻമ്മാവനും കാര്യമായ എന്തോ ചർച്ചയിലാണ്……

 

മനോഹരൻമാമ: “നീയിത് എവിടെ പോണു…..”

 

എന്നെ കണ്ട മനോഹരൻമാവനാണ് ചോദിച്ചത്….

 

ഞാൻ: ” വെറുത്തെ നടക്കാനിറങ്ങിയതാ…… ഈ നാടൊക്കെ കാണാല്ലോ……”

 

മുത്തശ്ശൻ: ” എന്നാ നിനക്ക് പിള്ളേരെ ആരെങ്കിലും ഒപ്പം കൂട്ടായിരുന്നില്ലേ…….”

 

ഞാൻ: “അതു സാരമില്ല മുത്തശ്ശാ…… ഇങ്ങനെ ഒറ്റയ്ക്ക് പോവുമ്പോഴല്ലേ അതിന്റെ ഒരു രസം…..”

 

മുത്തശ്ശൻ:” എന്നെ നോക്കി പൊയ്ക്കോ…… സന്ധ്യ ആവുമ്പോഴേക്കും തിരിച്ച് വന്നോണ്ടു….. പരിചയമില്ലാത്ത സ്ഥലമല്ലേ……”

 

അതിന് തലയാട്ടി ഞാൻ പുറത്തിറങ്ങി…..

 

********************

 

റോഡിലെത്തിയപ്പോൾ രാവിലെത്തെ പോലെ വീണ്ടും കൺഫ്യൂഷൻ……. ഇടത്തോട്ട് പോണോ അതോ വലത്തോട് പോണോന്ന്……. രാവിലെ ഇടത്തോട് പോയ സ്ഥിതിയ്ക്ക് ഇതി വലത്തോട്ട് പോവാമെന്നുറപ്പിച്ചു…… കുറച്ച് മുന്നോട്ട് പോയത്തും ഒരു കാര്യം എനിക്ക് മനസിലായി…… ഇടത്തോട്ടാണെങ്കിലും വലത്തോട്ടാണെങ്കിലും ഈ നാട്ടിലെ കാഴ്ച്ചക്കൾ ഏകദേശം ഒരുപോലെ തന്നെയാ……. കുറേ കൃഷിയും പച്ചപ്പും……. കുറച്ച് കൂടെ കഴിഞ്ഞപ്പോൾ ഒരു ചായകട കണ്ടു……. അതിന്റെ പഴയ കാല ആംബിയൻസ് കണ്ടപ്പോൾ അവിടെ കേറാൻ ഒരു മോഹം തോന്നി……. കുറച്ച് വയസ്സായ ആളുകൾ മാത്രേ അവിടെയൊള്ളൂ…… ഞാൻ കടയിൽ കേറി ബെഞ്ചിലിരുന്നു……. 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.