ശ്രുതി: “എടാ അല്ലു…… നീ ചേട്ടന്റെ റൂമിൽ പോയി ഫോൺ എടുത്ത് വാ……”
ശ്രുതി പറഞ്ഞതും അവൻ എഴുന്നേറ്റു മുകളിലോട്ട് പോകാൻ നിന്നു……
ഞാൻ: “അവിടെ ഇരി…… ഫോൺ ചാർജിലാണ്…… ഫോട്ടോയൊക്കെ രാത്രി കാണിച്ച് തരാം……”
അച്ചു: “ആക്കെ ഒരു അഞ്ച് മിനുട്ടിന്റെ കാര്യമല്ലേ ചേട്ടാ……. ആ ഫോൺ എടുത്ത് കാണിച്ച് കൊടുക്ക്……. എന്റെ നാത്തൂനെ കണ്ട് എല്ലാവരും ഞെട്ടടെ……. “
ഞാൻ അവളെ ഒന്നു കണ്ണുരുട്ടി നോക്കി…… ഞെട്ടൽ…… എന്നെ കൊണ്ട് പറയിപ്പിക്കണ്ട….. അവൾ ഒരു കൂസലുമിലാത്തെ ചിരിച്ചിരിക്കാണ്…… ചെറ്റ……
ഞാൻ: ” അഞ്ചായാലും പത്തായാലും രാത്രി തീരുമാനമാക്കാം……”
പിന്നെ അവര് അട്ട ഒട്ടുന്നത്ത് പോലെ കൂടിയെങ്കിലും ഞാൻ നൈസായി ഒഴിവാക്കി…… കുറച്ച് കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഞാൻ റൂമിലേക്ക് പോയി കിടന്നു…… സാധരണ ഉച്ചയ്ക്ക് ഉറക്കം പതിവില്ലാത്തത് കൊണ്ട് ഉറക്കമൊന്നും വരണില്ല… ഫോണിൽ ഒരോന്ന് നോക്കിയിരുന്നും ഒരു ആവശ്യവുമില്ലാത ഒരോരോ കാര്യങ്ങൾ ആലോച്ചിച്ചിരുന്നും വൈകുന്നേരം വരെ റൂമിൽ തന്നെ കിടന്നു…..
വൈകുനേരമായപ്പോൾ വെറുത്തെ നടക്കാൻ പോയാലോ എന്ന ഒരു ചിന്ത തോന്നി….. അങ്ങനെ ഞാൻ ഡ്രെസ്സ് മാറ്റി താഴോട്ട് ഇറങ്ങി…… രാവിലെ പറയാതെ പോയപോലെ ഇനി പോവണ്ട എന്ന് വിച്ചാരിച്ച് അമ്മയോട് പറയാം എന്നു കരുതി…… നേരെ അടുക്കളയിലേക്ക് നടന്നു…… മുത്തശ്ശി ഒഴിച്ച് ബാക്കി എല്ലാ സ്ത്രീ ജനങ്ങളും അവിടെയുണ്ട്……
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna