കൃഷ്ണപുരം ദേശം 5 [Nelson?] 744

 

ശ്രുതി: “ചേച്ചി എന്താ പഠിക്കണേ…..”

 

അച്ചു: ” ഞാൻ ബി.കോം കഴിഞ്ഞാത്താ…… ഇനി ഫാഷൻ ഡിസൈനിങ്ങ് ഒന്നു പഠിക്കണം……”

 

ശ്രുതി: ” ഇത് രണ്ടും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ ചേച്ചി…… “

 

ഞാൻ: “എന്റെ ശ്രുതി മോളെ അങ്ങനെ ചോദിയ്ക്ക്……. ഇവളോട് ഞാൻ മര്യാദയ്ക്ക് ബി.കോം കഴിഞ്ഞപ്പോൾ പറഞ്ഞതാ വല്ല പണിയ്ക്കും പോവാൻ……. അപ്പോൾ ഇവൾക്ക് ഫാഷൻ ഡിസൈനിങ്ങ് പഠിക്കണം പോലും…….”

 

അച്ചു:” ഞാൻ പിന്നെ എനിക്ക് താൽപര്യമില്ലാതെ ഫീൽഡിൽ പോണോ…… എനിക്കിഷ്ടം ഇതാ…..”

 

ശ്രുതി: “അത് എന്തായാലും നന്നായി ചേച്ചി…… താൽപര്യമുള്ളത് ചെയ്യുന്നതാണ് നല്ലത്…….”

 

അച്ചു:”കണ്ടോ ചേട്ടാ……. ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസിലാവും…….”

 

ഞാൻ അതിനു നന്നായി ഒന്നു ഇളിച്ച് കൊടുത്തു. ഇനി വലത്തും പറഞ്ഞ് എന്തിനാ വെറുത്തെ അവളുടെ കയ്യിന് ചോദിച്ച് വേടിക്കുന്നേ……

 

ശ്രുതി: ” ചേട്ടന് ഗേൾഫ്രെഡ് വലതുമുണ്ടോ……”

 

തികച്ചും പ്രതീക്ഷിക്കാത്തെയായിരുന്നു ശ്രുതിയുടെ ഈ ചോദ്യം……

 

ഞാൻ: “അതെന്താ നീ ഇപ്പോയിത് ചോദിച്ചത്……”

 

ശ്രുതി: “അതൊക്കെയുണ്ട്…… ചേട്ടൻ പറ……”

ഞാൻ: ” ഉണ്ടെന്ന് വച്ചോ…..”

 

എന്റെ മറുപടി കേട്ടത്തും ശ്രുതിയും അല്ലുവും പകച്ച് നിൽക്കാണ്……. അതിലും വലിയ ഞെട്ടലിലാണ് എന്റെ പൊന്നു പെങ്ങൾ….. എന്നെ നോക്കിയ അവൾക്ക് ഞാൻ അവര് കാണാത്തെ ഒന്നു കണ്ണടച്ച് കാണിച്ച് കൊടുത്തു…… അതു കണ്ടത്തും അവളുടെ ഞെട്ടൽ മാറി ചിരി ആയി……

 

ശ്രുതി: “ശരിയ്ക്കും……”

 

ഞാൻ: “നിനക്കെന്താ ഒരു വിശ്വാസമില്ലാത്ത പോലെ…… എന്നെ കണ്ടാൽ ആരും നോക്കില്ലേ……” 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.