അമ്യതയെ പറ്റി അറിയാനുള്ള ഒരു ആകാംക്ഷയിൽ ഞാൻ തന്നെയാ ചോദിച്ചേ…..
ശ്രുതി: ” അമ്മു ചേച്ചി ഒരു പാവാ…… ചേച്ചിയ്ക്ക് എല്ലാരേയും സ്നേഹിക്കാൻ മാത്രേ അറിയൂ…… ചേച്ചി ഇവിടേയ്ക്ക് വന്നാൽ ഇവിടെയുളവരുടെ സ്നേഹം ഒന്നു കാണണം.. അപ്പോ ഞങ്ങളൊക്കെ ഒരുമാതിരി ദത്ത് പിള്ളേരെ പോലെയാ ഇവിടെ…….”
ശ്രുതി പറഞ്ഞ് തീർന്നത്തും അല്ലു കൈ കൊണ്ട് എന്തോ കാണിച്ചു….. അതിൽ എനിക്ക് ആക്കെ മനസിലായത്ത് എന്നെ ചൂണ്ടി അവൻ കഴുത്തിൽ കെട്ടുന്ന ആക്ഷൻ മാത്രാമാണ്…… അവന്റെ കാണിക്കൽ കഴിഞ്ഞതും ശ്രുതി തിരിച്ചും ആക്ഷനിട്ടു….. സാധരണ അവനോട് സംസാരിക്കാറാണ് പതിവ്…… ശ്രുതി കാണിച്ചത് മീശ പിരിയക്കലും പിന്നെ ചുണ്ടിൽ വിരൽ വെക്കുന്നതും എനിക്ക് മനസിലായി…… എന്നെ ചൂണ്ടി കഴുത്തിൽ കെടുന്നത് കാണിച്ചത്ത് ഞാൻ കെട്ടുന്നത് എന്നാവും…. അമൃതയുടെ കാര്യം സംസാരിച്ചിരുന്നത് കൊണ്ട് അപ്പോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് എന്നാവും അവൻ ഉദ്ദേശിച്ചത്ത്…… അതു തന്നെ…… അവൾ കാണിച്ചത്ത് മീശ….. അതായത് പുരുഷൻ…… ഇവിടെ പുരുഷൻ എന്നു പറയുന്നത് അമ്മാവന്മാർ, ചെറിയച്ചൻ, മുത്തശ്ശൻ…… ചുണ്ടിൽ വിരൽ വെക്കുന്നത് സാധരണ മിണ്ടാത്തിരിക്കാൻ…… അപ്പോ ഇവരോടൊക്കെ എന്നോട് ഇത് പറയരുത് എന്ന് പറഞ്ഞിട്ടുണ്ട്…… ഇതിപ്പോ എനിക്ക് നേരത്തെ അറിയുന്ന കാര്യമല്ലേ…… വെറുത്തെ കഷ്ടപ്പെട്ട് മെസേജ് ഡികോഡ് ചെയ്തു……
അച്ചു: ” നിങ്ങളെന്താ സംസാരിക്കണേ…..”
പാവം…. അവൾക്ക് ഒന്നും മനസിലാവാതത്ത് കൊണ്ട് ചോദിക്കാണ്……
ശ്രുതി: ” ഒന്നുമില്ല ചേച്ചി…… ഇവൻ വേറെ എന്തോ പറഞ്ഞതാ……”
ഞാൻ പ്രേത്യേകിച്ച് ഒന്നും പറയാത്തെ ഒന്നും മനസിലാവാത്തവനെ പോലെയിരുന്ന് അഭിനയിച്ചു……
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna