ശ്രുതി: ” എന്നെ പറ്റിച്ചല്ലേ…….”
ഞാൻ: ” ജസ്റ്റ് ഫോർ രസം….. നിനക്ക് ഒരു കഥ കേട്ടാൽപ്പോരെ…… അതു വേറെ ആൾ പറഞ്ഞ് തരും…….”
ശ്രുതി: ” ആര്…. അച്ചു ചേച്ചിയാണോ……”
ഞാൻ: ” അവളെയൊക്കെ ബോധമുള്ള ആരെങ്കിലും നോക്കോ……. ഇത് വേറെ ആളാ……”
പ്രതീക്ഷിച്ച പോലെ അച്ചുവിന്റെ വക ഒന്നു കിട്ടി……
ശ്രുതി: ” ആളാരാ……”
ഞാൻ: ” ഈ ഇരിക്കുന്ന അശ്വിനി……. ഇവളുടെ ആളെ അല്ലു ഇന്ന് കാണിച്ച് തന്നു……”
ഞാൻ പറഞ്ഞതും അവിടെ ഉണ്ടായിരുന്നവരുടെ മുഖത്തെ ചിരിയൊക്കെ മാഞ്ഞു…… അവരെല്ലാവരും അശ്വിനിയുടെ നേരെ നോക്കി…… എനിക്കും അച്ചുവിനും മാത്രം കാര്യം മനസിലായില്ല…… അശ്വിനി ഒന്നും മിണ്ടാത്തെ എഴുന്നേൽറ്റ് പോയി…… എനിക്ക് എന്തോ പോലെ തോന്നി….. ഇഷ്ടായി കാണില്ലേ…… പറയണ്ടായിരുന്നു…….
രോഹിത്ത്: ” അവൾക്ക് ആ കാര്യം പറയുമ്പോൾ സങ്കടം വരും……. ഞങ്ങൾ ആരും ഇപ്പോ അതിനെ പറ്റി അവളോട് പറയാറില്ല……..”
ഞാൻ: “ഛെ….. മോശായി……. അവൾ എന്തു വിച്ചാരിച്ച് കാണും……”
അച്ചു: ” എന്താ പ്രശ്നം……”
രോഹിത്ത്: ” അവൾക്ക് ഒരു റിലേഷനുണ്ടായിരുന്നു…… പിന്നെ എന്തോ റീസൺ കൊണ്ട് അത് ബ്രേക്കപ്പായി…… അതിന് ശേഷം അവളോട് അതിനെ പറ്റി ചോദിച്ചാൽ ഇങ്ങനെ സങ്കടപ്പെട്ട് പോവും…….”
എനിക്ക് അത് കേട്ടപ്പോ എന്തോ മൂഡ് പോയി….. ഞാൻ എഴുന്നേറ്റ് റൂമിലേക്ക് പോയി…..
***********************
കുറച്ച് കഴിഞ്ഞ് ചെറിയമ്മ വന്ന് കഴിക്കാൻ വിളിച്ചു…… ഞാൻ ചെറിയമ്മയോട് വരാം എന്ന് പറഞ്ഞ് പിന്നാലെ പോയി……. ചെന്നപ്പോൾ എല്ലാവരും കഴിക്കാൻ തുടങ്ങിയിരുന്നു……
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna