രാഹുൽ: ” പിന്നെ പ്പസ് വണിലും കേളേജിലുമൊക്കെ ഒരേ കോഴ്സ് തന്നെ എടുത്ത് മുന്നോട്ട് പോവുന്നു……”
അച്ചു: ” വമ്പൻ സ്റ്റോറിയാണല്ലോ……”
അച്ചുവിന്റെ ശബ്ദം കേട്ടാണ് ഞാൻ രാഹുലിന്റെ കഥയിൽ നിന്നും പുറത്തോട്ട് വന്നത്ത്……
ശ്രുതി: ” അത് ചേച്ചി ആദ്യാമായിട്ട് കേട്ടിട്ടാ……. ഇത് സ്ഥിരം ക്ലീഷേ സ്റ്റോറിയാ…… നായകനും നായികയും ആദ്യം ഉടക്കുന്നു…… അവസാനം പ്രേമിക്കുന്നു…… ഫുൾ സിനിമ വരെ ഇപ്പോ ഇതു പോലെയാ…….”
അവൾ അതു പറഞ്ഞതും എല്ലാവരും ചിരിച്ചു…..
ഞാൻ: “അല്ലടാ…… അവളുടെ വീട്ടിൽ ഇതു അറിയോ……”
രാഹുൽ: “എവിടെന്ന്…… അതെങ്ങാനും അറിഞ്ഞാൽ അവളുടെ അച്ചൻ വാളെടുത്ത് വരും…… മിക്കവാറും അതു ഈ അടുത്ത് തന്നെ ഉണ്ടാവും…… അവളുടെ വീട്ടിൽ കല്യാണക്കാര്യമാക്കെ സംസാരിച്ച് തുടങ്ങിയെന്നാ അവൾ പറഞ്ഞത്…….”
അച്ചു: “അപ്പോ….. എന്തു ചെയ്യും……”
രാഹുൽ: ” തമ്പുരാനറിയാം…… വരുന്നിടത്ത് വച്ചു കാണാം……”
ശ്രുതി: ” ഇനി അടുത്തയാളുടെ കഥ……”
ഞാൻ: ” ഇനി ആർക്കാ……. നിനക്കാണോ……”
ശ്രുതി: “ഞാൻ ചെറിയ കുട്ടിയല്ലേ….. എനിക്ക് കുറച്ച് കൂടെ കഴിഞ്ഞ് മതി…… ഇപ്പോ കാർത്തിയേട്ടൻ പറ……”
ഞാൻ: ” ഞാൻ എന്തു പറയാൻ…….”
ശ്രുതി: ” ഉച്ചയ്ക്ക് പറഞ്ഞതൊക്കെ മറന്നോ…. ഫോട്ടോ കാണിച്ച് തരാം എന്നു പറഞ്ഞിട്ട്……..”
അപ്പോഴാണ് രാവിലത്തെ സംഭവം ഓർമ്മ വന്നേ……. അത് മറന്നിരിക്കായിരുന്നു…… ഈശ്വരാ…..
അച്ചു: ” ചേട്ടൻ ഇനി ആലോച്ചിക്കൊന്നും വേണ്ട….. ചോദിച്ച് ചോദിച്ച് പിന്നാലെ നടന്നപ്പോൾ ഞാൻ സത്യം അവളോട് പറഞ്ഞു…….”
ഞാൻ ശ്രുതിയെ നോക്കി ചിരിച്ച് കാണിച്ചു…..
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna