കൃഷ്ണപുരം ദേശം 5 [Nelson?] 744

 

ശ്യാം: ” വിറയ്ക്കും….. ഇവിടെ കിടന്ന് വായിൽ തോന്നിയതൊക്കെ അവളോട് പറയുമ്പോൾ ഇതൊന്നും തോന്നിയില്ലല്ലോ……”

 

രാഹുൽ: ” നിന്ന് ഉപദേശിക്കാത്തെ വല്ല ഐഡിയയും പറഞ്ഞ് താടാ പട്ടിക്കളെ……”

 

ശ്യാം: ” എന്ത് ഐഡിയ….. അവളോട് നേരിട്ട് പോയി പറ….. അല്ലേൽ വല്ല പ്രേമ ലേഖനവും എഴുത്ത്……”

 

ജിത്തു: ” എന്നിട്ട് വേണം അവളത്ത് നേരെ ഹെഡ് മാഷിന് കൊണ്ടുപോയി കൊടുക്കാൻ……. അവൾ ഇതറിഞ്ഞാൽ ഉറപ്പായും പണിയും……. പ്രതികാരം ചെയ്യും…..”

 

രാഹുൽ: ” പേടിപ്പിക്കാത്തെ പോടാ പട്ടി….. ശ്യാമേ വിളിച്ചോണ്ട് പോടാ ഇവനെ……”

 

ശ്യാം: “അവൻ പറഞ്ഞതിലും സത്യമുണ്ട്… നീ എണ്ണിറ്റ് വാ…… സമയമുണ്ടല്ലോ…… നമ്മുക്ക് ആലോച്ചിക്കാം……”

 

പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ അനുപമയോട് സംസാരിക്കുന്നത്….. ഭക്ഷണം കഴിച്ച് അവന്മാരെ കാത്തു നിൽക്കാത്തെ ചോറു പാത്രം കഴുക്കാൻ ഞാൻ പൈപ്പിന്റെ ചോടിലേക്ക് പോയി….. പാത്രം കഴുക്കി തിരിഞ്ഞപ്പോൾ അവളുണ്ട് എന്റെ മുമ്പിൽ….. ഞാൻ തല താഴ്ത്തി മാറി നടക്കാൻ ശ്രമിച്ചപ്പോൾ അവൾ എന്റെ മുമ്പിലേക്ക് നിക്കും….. ഇത് ഒരു രണ്ടു വട്ടം റിപ്പീറ്റ് ചെയ്യതു…… അവളോട് സംസാരിക്കാൻ എന്റെ നാവ് പൊന്തുന്നില്ലായിരുന്നു……

 

അനുപമ: ” നി എന്താടാ കുറച്ച് ദിവസായി എന്നെ കാണുമ്പോൾ മാറി നടക്കുന്നേ……. ചേച്ചിയെ പേടിയാണോ……”

 

ഞാൻ ഒന്നും മിണ്ടിയില്ല……

 

അനുപമ: “എന്താടാ…… നിനക്കിപ്പോൾ അടിയൊന്നുമുണ്ടാക്കണ്ടേ……. ഭിത്തിയിലൊക്കെ കേറ്റും എന്നും പറഞ്ഞ് പോയതാണല്ലോ അവസാനം…… ഇപ്പോ ചെയ്യണ്ടേ……”

 

ഞാൻ അതിന് വേണ്ടാ എന്നു തലയാട്ടി……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.