കൃഷ്ണപുരം ദേശം 5 [Nelson?] 744

 

പിറ്റേന്ന് സ്ക്കൂളിൽ പോയപ്പോൾ പോലും പേടിയായിരുന്നു……. അവളോട് എന്തെങ്കിലും പറഞ്ഞ് അങ്ങോട്ട് പോയി അടിയുണ്ടാക്കിയുരുന്ന ഞാൻ അന്ന് അവളെ കണ്ടിട്ടും കാണാതെ പോലെ നടന്നു……. എന്റെ ആ മാറ്റം ക്ലാസിലിരിക്കുന്നവരെ പോലും ഞെടിച്ച് കാണും……. ക്ലാസ് നടക്കുമ്പോഴൊക്കെ ഞാൻ ആരും കാണാത്തെ അവളെ നോക്കിയിരിക്കും…… അങ്ങനെ അടിയൊന്നുമുണ്ടാക്കാത്തെ ഒരാഴ്ച്ച കടന്നുപോയി……

 

ജിത്തു: ” നീ ഇപ്പോ അനുപമയോട് അടിയൊന്നുമുണ്ടാക്കണില്ലല്ലോ……. എന്തുപറ്റി……”

 

രാഹുൽ: ” അത്…. അമ്മ പറഞ്ഞിട്ടുണ്ട് ആരോടും പ്രശ്നമുണ്ടാക്കരുതെന്ന്….. പിന്നെ അവൾ പാവമല്ലേ…….”

 

ശ്യാം: ” അതെന്നു മുതൽ…… വെകേഷൻ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ…..”

 

രാഹുൽ: ” ഇനി ഇങ്ങനെയാ……”

 

പറഞ്ഞ് തീർന്നതും ജിത്തു എന്റെ കഴുത്തിന് പിടിച്ചു…..

 

ജിത്തു: ” സത്യം പറയടാ നാറി….. ഞങ്ങൾ ഒന്നും കാണുന്നില്ല എന്നാ അവന്റെ വിചാരം……”

 

ശ്യാം: ” നീ ക്ലാസിൽ മുഴുവൻ അവളുടെ വായിൽ നോക്കിയിരിക്കുന്നത് ഞങ്ങൾ കാണുന്നതാ…… സത്യം പറഞ്ഞോ……”

 

രാഹുൽ: ” പിടി വിട്….. ഞാൻ പറയാം…..”

 

അവൻ വിട്ടത്തും ഞാനൊന്നു ചുമച്ചു…..

 

രാഹുൽ: ” എടാ എനിക്ക് അവളെ കാണുമ്പോൾ മനസിന് ഒരു സുഖം പോലെ…… എപ്പോഴും കാണാൻ തോന്നാണ്……”

 

ശ്യാം: ” ഞാൻ പറഞ്ഞില്ലെടാ ജിത്തു…… ഇത് അതു തന്നെ…… പ്രേമം……”

 

ജിത്തു: “എന്തൊക്കെ ആയിരുന്നു ഇവിടെ…… അടിയുണ്ടാക്കുന്നു…… മലമറിക്കുന്നു……”

 

ശ്യാം: ” വിടെട്ടാ…… നമ്മുടെ ചെക്കനല്ലേ ഇവൻ….. എന്നു തുടങ്ങിയതാ……”

 

രാഹുൽ: ” ക്രിസ്മസ് വെക്കേഷൻ…”

 

ജിത്തു: “എന്നിടവളോട് പറഞ്ഞോ…..”

 

രാഹുൽ: ” ഇല്ല…. എനിക്കവളെ കാണുമ്പോൾ തന്നെ മുട്ട് വിറയ്ക്കും……”

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.