രാഹുൽ: ” അങ്ങനെയൊന്നുമില്ല……. കുറച്ച് കാലമായി ആ രണ്ടു കുടുംബവും അത്ര രസത്തില്ല…… മേലേടത്തെ ബിസിനസ്സും മറ്റും കളരിക്കൽക്കാര് തട്ടിയെടുക്കാൻ ശ്രമിച്ചെന്നൊക്കെ കേട്ടിട്ടുണ്ട്……. പിന്നെ നമ്മുടെ വീട്ടുക്കാരെ പണ്ടേ ശത്രുവായി അവര് പ്രഖ്യാപ്പിച്ചതാ…….”
ഞാൻ അതെല്ലാം കേട്ടിരുന്നു…….
അശ്വിനി: ” ഇനി വേറെ ഒരാൾ അവിടെന്ന് ബന്ധം ഉണ്ടാക്കാൻ നോക്കുന്നുണ്ട്…….”
അശ്വിനി പറഞ്ഞ് നിർത്തിയതും എല്ലാവരുടെയും കണ്ണ് രാഹുലിലേക്ക് പോയി…… ഞാൻ നോക്കുമ്പോൾ അവൻ ഒരു അളിഞ്ഞ ചിരി ചിരിച്ചിരിക്കാണ്…..
അച്ചു: ” അതെന്താ സംഭവം……”
അശ്വിനി: ” കാർത്തിയേട്ടൻ തല്ലിയിലേ…… അയാൾക്കൊരു അനിയത്തിയുണ്ട്…. രാഹുലേട്ടനും ആ ചേച്ചിയും തമ്മിൽ മുടിഞ്ഞ പ്രേമാ…….”
ഞാൻ: “അതു ശരി…… അപ്പോ നിന്റെ അളിയനെയാണോ ഞാൻ തല്ലിയേ……”
അച്ചു: ” എന്നാലും രാഹുലേട്ടാ……. ശത്രു രാജ്യത്ത് നിന്ന് തന്നെ വേണോ……”
രാഹുൽ: ” എന്ത് ചെയ്യാനാ…… പറ്റി പോയി…… ”
അച്ചു: “എന്ന സ്റ്റോറി പറ…… ഞാൻ കേൾക്കട്ടെ…….”
രാഹുൽ: ” കഥയൊക്കെ വേണോ……”
അശ്വിനി: ” ഇനി അവസാനം അടി ഉണ്ടാവാണേൽ പിടിച്ച് മാറ്റാനും വേണേൽ രണ്ട് കൊടുക്കാന്നും ഇപ്പോ നമുക്ക് ഒരു ഏട്ടനിലെ……. അപ്പോ കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്ക്…… അപ്പോഴെ സംഗതി ഉഷാറാവു…….”
ഞാനും അവന്റെ കഥ കേൾക്കാൻ കാതോർത്തു…..
രാഹുൽ: ” അതിപ്പോ…… ഞാൻ ചുരുക്കി പറയാം…… ”
ഞങ്ങൾ അവന്റെ കഥ ശ്രദ്ധിക്കാൻ തുടങ്ങി……
********************
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna