അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്……. സമ്മതിക്കണ്ടായിരുന്നു …….
രോഹിത്ത്: ” നല്ലോണം കൊട്ടുത്തല്ലേ……”
ശ്രുതി: ” ചേട്ടന് വല്യമ്മ പറഞ്ഞത് പോലെ അവിടെയും ഇത് തന്നെയായിരുന്നോ പരിപാടി……”
അവളുടെ ചോദ്യം കേട്ടപ്പോ എനിക്ക് ചിരി വന്നു……
ഞാൻ: ” സാഹചര്യമല്ലേ ശ്രുതി മോളെ…… ചില സമയത്ത് കൈ തന്നെ വെക്കണം…… എന്നാല്ലേ ശരിയാവൂ…….”
അച്ചു: ” ഇതിപ്പോ എന്തിനായിരുന്നു……”
ഞാൻ: ” ഇന്നലത്തെ സീൻ തന്നെ…… അതിന്റെ ബാക്കിയായിരുന്ന് ഇന്ന്…….”
അച്ചു: ” ഏത്….. ഹോസ്പിറ്റലിലേയോ…..”
ഞാൻ അതെയെന്ന് മൂളി…..
അച്ചു: ” ഞാൻ അപ്പോഴെ പറഞ്ഞത്തല്ലേ ചേട്ടന്റെ ഉപദേശം ഏൽക്കില്ലാന്……”
അശ്വിനി: “എന്താ സംഭവം…..”
അച്ചു അവർക്കൊകെ ഹോസ്പിറ്റലിലെ കാര്യം പറഞ്ഞ് കൊടുത്തു…..
രോഹിത്ത്: ” അപ്പോ ഏട്ടൻ വന്നപ്പോ തൊട്ട് അവന്റെ നെഞ്ചത്താണല്ലേ…… എന്തായാലും നല്ല ആളെയാ കിട്ടിയത്ത്……”
ഞാൻ: “അതെന്താ…..”
രാഹുൽ: ” ഒരു തല തെറിച്ച ഐറ്റമാ അവൻ…… കളരിക്കലേ ആയത് കൊണ്ട് നാട്ടുകാർക്കൊകെ ഒരു പേടിയാ……
ഞാൻ: ” നേരത്തെ അമ്മയും പറയുന്നത് കേട്ടു….. ഏതാ ഈ കളരിക്കൽ ടീം…….”
രാഹുൽ: ” ചേട്ടന്റെ അമ്മ വീട്ടിലെ ഒരു ബന്ധുക്കാരായി വരും……. ഭാമമ്മായിയുടെ മുത്തശ്ശന്റെ സഹോദരിയെ ഇവരുടെ വീട്ടിലേക്കാണ് കെട്ടിച്ചത്ത്……”
ഞാൻ: ” ഓഹ്…… വെറുത്തെയല്ല അമ്മ നേരത്തെ ദേഷ്യപ്പെട്ടെ……. കുടുംബക്കാരെ തല്ലിയതിനാവും…….”
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna