ഞാൻ: ” അതിപ്പോ സീരിയസായിട്ട് പ്രശ്നമൊന്നുമില്ല……. ഞങ്ങൾ തമ്മിൽ ഒന്നു മുട്ടി…… അതിനവൻ അനാവശ്യമായിട് എന്തൊ പറഞ്ഞു……. ഞാൻ രണ്ട് കൊടുത്തു……. അത്രേയുള്ളൂ…….”
അമ്മ: ” അവൻ പറഞ്ഞത് കേട്ടില്ലേ…….. അത്രേയൊള്ളുന്ന്……. ഈ നാട്ടിൽ കാൽ കുത്തിയപ്പോഴെക്കും അവൻ അടി ഉണ്ടാക്കി വന്നിരിക്കുന്നു……. അവിടെ ആയിരുന്നപ്പോഴും ഇതു തന്നെ……. എന്റെ അപ്പു……. വയസ്സ് കുറച്ചായിലേ…… ഇനിയെങ്കിലും ഒന്നു നിർത്തിക്കൂടെ…….”
അമ്മ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞു……. എല്ലാവരും അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ തിരിച്ച് ഒന്നും പറയാൻ നിന്നില്ല……. ഇനി ഞാനെന്തെങ്കിലും ഇവരുടെ മുമ്പീന് തിരിച്ച് പറഞ്ഞ് അമ്മയ്ക്ക് സങ്കടം വന്നാല്ലോ……. എന്തിനാ വെറുത്തെ…….
മുത്തശ്ശി: ” നീ ഒന്ന് അകത്ത് പോയെ ഭാമേ……. ആൺകുട്ടിക്കളാവുമ്പോൾ ഇടയ്ക്ക് തല്ലൊക്കെ ഉണ്ടാക്കി എന്നുവരും……. പിന്നെ നീ മത്തൻ കുത്തിയാൽ കുംബളം മുളക്കില്ല എന്നു കേട്ടിട്ടില്ലേ…….. അതു തന്നെയാ ഇവിടെയും…….”
മുത്തശ്ശി പറഞ്ഞ് നിർത്തിയതും അവിടെ ഉണ്ടായിരുന്നവരുടെ മുഖത്ത് ചിരി വന്നു…… മുത്തശ്ശൻ അച്ചനെയൊന്നു ഇടകണ്ണിട് നോക്കുന്നതും ഞാൻ കണ്ടു……. പക്ഷെ എനിക്ക് ആ കോമഡി മനസിലായില്ല…… ഇവിടെയിപ്പോ ആരാ മത്തനും കുംബളവും കുഴിച്ചിട്ടേ…….. അതും ഈ സന്ധ്യ സമയത്ത്…….
ചെറിയച്ചൻ: ” ഏട്ടത്തി അങ്ങനെയൊക്കെ പറയും നീ അതൊന്നും കാര്യമാക്കണ്ട……. നീ അകത്ത് കേറാൻ നോക്ക്……..”
ചെറിയച്ചൻ പറഞ്ഞതും ഞാൻ അകത്തേയ്ക്ക് കേറി……… ഹാളിൽ എന്റെ പെങ്ങളടക്കം പിള്ളേർ സെറ്റ് എല്ലാരുമുണ്ട്…… ഞാൻ അവരെ ശ്രദ്ധിക്കാത്തെ റൂമിൽ പോയി കുളിച്ചു……
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna