ഞാൻ: “എടാ ഋഷി…… ആരാ അത്…… ഞാൻ വന്നപ്പോ തൊട്ട് എന്നെ തന്നെ നോക്കലാണല്ലോ അവന്റെ പണി……”
ഋഷി: ” അത് വിഷ്ണു ചേട്ടൻ…… അമലിന്റെ ചേച്ചിയുടെ പിന്നാലെ നടക്കലാണ് ഇപ്പോ മെയിൻ പണി……”
ഞാൻ: ” അശ്വിനിയുടേയോ…… പ്രേമാണോ…….”
ഋഷി: ” ആയിരുന്നു……. പിന്നെ എന്തോ പ്രശ്നമുണ്ടായി ബ്രേക്കപ്പായി……. എന്നാലും ഇയാള് പിന്നാലെ നടക്കും…… കുറേ അമലിനെ സോപ്പിടാൻ നോക്കും…… അവനാണേൽ നൈസ് ആയിട്ട് ഒഴിവാക്കും…….”
ഞാൻ: “അതു ശരി…… എന്നാലും ഇവൻ എന്തിനാ എന്നെ നോക്കുന്നേ…….”
ഋഷി: “അതെനിക്കറിയില്ല…… മിക്കവാറും അവന്റെ കൂടെ കണ്ടിട്ടാവും……”
കുറച്ച് കഴിഞ്ഞപ്പോഴേക്കും അല്ലു ഔട്ടായി തിരിച്ച് വന്നു……
ഞാൻ: “നിന്നോട്ട് ആ ഇരിക്കുന്നവൻ നേരത്തെ എന്നെ നോക്കി എന്താ ചോദിച്ചേ…….”
ഋഷി: “വിഷ്ണു ചേട്ടന്റെ കാര്യാട്ടാ……”
അതിന് അല്ലു എന്തൊക്കെയോ ആക്ഷൻ കാണിച്ചു…… മനസിലാവാതെയുള്ള എന്റെ ഇരുത്തം കണ്ട ഋഷി സബ്ടൈറ്റിൽ തന്നു……
ഋഷി: ” ചേട്ടൻ ആരാന്നാ ചോദിച്ചേ……”
ഞാൻ: ” എന്നിട്ട് നീ എന്ത് പറഞ്ഞു……”
വീണ്ടും ആക്ഷൻ…… ആക്ഷൻ കഴിഞ്ഞതും ഋഷിയും അല്ലുവും ചിരിക്കാൻ തുടങ്ങി……
ഞാൻ: “ചിരിക്കാത്തെ കാര്യം പറയ്……”
ഋഷി: ” ഇവൻ എന്താ പറഞ്ഞതറിയോ…… അശ്വിനി ചേച്ചിയെ കേട്ടാൻ പോവുന്ന ചേട്ടനാണെന്ന്…….. മുറചെറുക്കൻ……”
പറഞ്ഞ് കഴിഞ്ഞതും ഞാൻ അല്ലുവിനെ നോക്കി…… അവനിപ്പോഴും ചിരിക്കാണ്…… കാര്യം അറിഞ്ഞപ്പോൾ എനിക്കും ചിരി വന്നു……. വെറുതെയല്ല അവൻ എന്നെ നോക്കി പേടിപ്പിക്കാൻ ശ്രമിച്ചേ…… അവന്റെ ലൈൻ കമ്പി പൊട്ടിക്കാൻ പോവല്ലേ എന്നോർത്താവും……
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna