“അതൊന്നും സാരമില്ല……. കുഞ്ഞ് ഇവിടെന്ന് പെട്ടെന്ന് പോയാ മതി……”
ഞാനും തിരിച്ചൊന്നും പറയാത്തെ റോഡിലേക്കിറങ്ങി……. തിരിച്ച് വീട്ടിലേക്ക് തിരിഞ്ഞതും ഒരാളെ റോഡിൽ കണ്ട് ഞാൻ നിന്നു പോയി……
ഒരു സൈക്കളിൽ അല്ലുമായിരുന്നത ഇവനിതെപ്പോ വന്നു…… അടി കണ്ടു കാണോ എന്നാലോച്ചിച്ച് ഞാൻ അവന്റെ അടുത്തേയ്ക്ക് നടന്നു……
ഞാൻ: “നീ എങ്ങോടാ അല്ലു…… ”
അവൻ കൈ കൊണ്ട് ബാറ്റ് ചെയ്യുന്നത് കാണിച്ചു……
ഞാൻ: “ഓഹ് ക്രിക്കറ്റ് കളിക്കാൻ…… നീ കുറേ നേരാമായോ വന്നിട്ട്…….”
അവൻ അതെ എന്ന് തലയാട്ടി……
ഞാൻ: ” അപ്പോ എല്ലാം കണ്ടല്ലേ……”
അതിന് അവൻ ഒന്നു ചിരിച്ചു……
ഞാൻ: ” എന്നാല്ലേ……. മോൻ ഇത് വീട്ടിൽ ആരോടും പറയരുത്ട്ടോ……. എന്റെ അമ്മ അറിഞ്ഞാൽ സീനാവും …….”
ഞാൻ പറയില്ല എന്നർത്ഥതിൽ അവന് അവന്റെ കൈയ്യിൽ തന്നെ അടിച്ച് സത്യം ചെയ്തു……
ഞാൻ: ” എന്നാ വണ്ടിയെടുക്ക്…… വീട്ടിൽ പോയിട് ഒരു പരിപാടിയുമില്ല…… ഞാനും വരുന്നു നിന്റെ കളി കാണാൻ……”
ഞാൻ അവന്റെ പിറക്കിൽ കേറിയത്തും അവൻ സൈക്കിൾ ചവിട്ടിൽ മുന്നോടെടുത്തു……
കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങൾ ഗ്രൗണ്ടിലെത്തി…… സ്ക്കൂൾ ഗ്രൗണ്ടാണ്……
ഞാൻ: “നീ ഇവിടെയാണോ പഠിക്കണേ…….”
അവൻ അതെയെന്ന് തലയാട്ടി നടന്നു…… പരിചയമില്ലാത്ത ഒരു മുഖം കണ്ടത്ത് കൊണ്ടാണെന്ന് തോന്നുന്നു കുറേ പേർ എന്നെ നോക്കുന്നുണ്ട്……. അത് പിന്നെ സ്വാഭാവികമല്ലേ എന്നു വിച്ചാരിച്ച് ഞാൻ ഒഴിവാക്കി……. എന്നോട് കളിക്കാനുണ്ടോ എന്ന് അല്ലു ചോദിച്ചു……. ഞാൻ ഇല്ല എന്നു പറഞ്ഞതും അവൻ അവിടെയുള്ളവരുടെ അടുത്തേയ്ക്ക് പോയി…….
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna