പെട്ടെന്ന് തന്നെ തനിക്ക് നേരെ വീശിയ ഭാസ്കരന്റെ കൈ പിടിച്ചെടുത്തു……. കാർത്തി ഭാസ്കരനെ നോക്കിയൊന്ന് ചിരിച്ചു…
“ഒരു വട്ടം എന്നെ അടിച്ചു…… അതു തന്നെ വലിയ കാര്യം……. അതു കരുതി വീണ്ടും കൈ പൊക്കുന്നത് അത്ര നല്ലത്തല്ല…….. ഇത് നേരത്തെ എന്റെ ദേഹത്ത് വച്ച കൈയ്യല്ലേ…. ഇതുകൊണ്ട് ചേട്ടൻ തിരിച്ച് പോയാൽ അത് എനിക്ക് മോശാ……”
പറഞ്ഞ് തീർന്നത്തും കാർത്തി ഭാസ്കരന്റെ കയ്യിൽ ശക്തമായി മർദ്ദിച്ചു…….. ആ ഒരു അടിയിൽ തന്നെ ഭാസ്കരന്റെ കൈ ഒടിഞ്ഞ് തൂങ്ങി……. അയാൾ അവിടെ ആർത്തു നിലവിളിച്ചിരുന്നു……. കാർത്തി അവന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്നു…….
” കുറച്ച് ദിവസം ചേട്ടൻ ഈ കൈയിലാത്തെ നടക്ക്……. ചേട്ടനോട് ഞാൻ ആദ്യമേ പറഞ്ഞു…. ചേട്ടൻ ഇതിനു മുമ്പ് പല അവന്മാരെയും കണ്ടിട്ടുണ്ടാവും അതുപോലെയല്ല ഞാൻ എന്ന്……. ഇപ്പോ തനിക്ക് മനസിലായില്ലേ എന്റെ മേൽ വച്ച കൈ എടുപ്പിക്കാനും ഇതുപോലെ ഒടിച്ചിടാന്നും എനിക്കറിയാമെന്ന്……. ഇനി ഈ കൈ കൊണ്ട് നീ ആരുടെങ്കിലും തോളിൽ വക്കുമ്പോൾ നിനക്ക് എന്നെ ഓർമ്മ വരണം……. അല്ല വരും…….. അതാണ് ഇതിന്റെ ഒരു സൈന്റിഫിക്ക് സൈഡ്…..”
അതും പറഞ്ഞ് കാർത്തി എഴുന്നേറ്റ് തിരിഞ്ഞ് നോക്കി……. അവിടെ ഒരുത്തൻ മാത്രം പേടിച്ച് നിൽപ്പുണ്ട്……. ബാക്കിയെല്ലാം നിലത്ത് കിടപ്പാണ്……. കാർത്തി അവനെ തന്റെ അടുത്തേയ്ക്ക് വിളിച്ചു……. അവൻ പേടിച്ച് കാർത്തിയുടെ അടുത്തേയ്ക്ക് ചെന്നു…….
“നിന്നെ ഞാൻ ഇവരെപ്പോലെ കൈവെക്കാഞ്ഞത്ത് എന്താണാനറിയോ……..”
അവൻ പേടിച്ച് ഇല്ല എന്ന് തലയാട്ടി…….
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna