കൃഷ്ണപുരം ദേശം 5 [Nelson?] 744

 

മുന്നിലുണ്ടായിരുന്നവന്റെ നെഞ്ചിൽ ചവിട്ടി അവനെ വീഴ്ത്തി അടുത്തയാളുടെ ചെവിയടക്കി കാർത്തി ഒന്ന് കൊടുത്തു…….. അവൻ ആ നിൽപ്പ് അവിടെ നിന്നുപോയി… ചെവിയിലെ മൂളക്കം മാറ്റാൻ അവൻ കുറേ ചെവിയിൽ തടവി നോക്കി…… അവൻ തലയുയർത്തി കാർത്തിയെ നോക്കിയതും കാർത്തി ഒരു തവണ കൂടെ ചെവിയടക്കി അടിച്ചു……. അതിലവൻ നിൽക്കാൻ പറ്റാത്തെ റോഡിലേക്ക് വീണു……. അവന്റെ ചെവിയിൽ നിന്നും വായിൽ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു……

 

പെട്ടെന്ന് അരുൺ പിന്നിൽ നിന്ന് കാർത്തിയുടെ കഴുത്തിൽ പിടിച്ചു…..

ഒരു പൂപറിക്കുന്ന ലാഘവത്തോടെ അവന്റെ കൈ പിടിച്ച് കഴുത്തിൽ നിന്നും കൈ മാറ്റി കാർത്തി അവനെ തന്റെ മുന്നിലേക്ക് നിർത്തി…….

 

കാർത്തി: “നിന്നോട്ട് ഞാൻ ഇന്നലെ പറഞ്ഞതല്ലെ റിവെൻജ് പടം കൊണ്ട് എന്റെയടുത്ത് വന്നാൽ നല്ല ഒന്നാന്തരം ആക്ഷൻ പടം കാണിക്കുമെന്ന്……. അത് നിനക്കപ്പോ മനസിലായില്ല…….”

 

കാർത്തി അരുണിന്റെ തല പിടിച്ച് വണ്ടിയുടെ ബോണറ്റിൽ രണ്ടു പ്രാവശ്യം അടിച്ചു……. എന്നിട് അവനെ പിടിച്ച് വണ്ടിയുടെ ഡോറിൽ ചാരി നിർത്തി…….. അരുൺ ബാലൻസ് കിട്ടാത്തെ നിന്ന് ആടുന്നുണ്ടായിരുന്നു……. കാർത്തി അവന്റെ മൂക്കിന് നേരെ മൂന്ന് പഞ്ച് വേഗത്തിൽ കൊടുത്തു……. കിട്ടിയ പഞ്ചിൽ മൂക്കിൽ നിന്നും ശക്തം വന്ന് അരുൺ ബോധം കെട്ട് വീണു……..

 

വീണ് കിടന്ന അരുണിനെ നോക്കി കാർത്തി തിരിഞ്ഞതും അവന്റെ മുഖത്ത് അടിയേറ്റു……. പ്രതീക്ഷിക്കാത്തെ കിട്ടിയ അടിയിൽ കാർത്തി വീഴാൻ പോയെങ്കിലും വീഴാത്തെ പിടിച്ച് നിന്നു……. അടി കിട്ടിയ കവിൾ ഒന്നു തടവി തിരിഞ്ഞപ്പോൾ തനിക്ക് നേരെ വീണ്ടും വരുന്ന കൈ കാർത്തി കണ്ടു……

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.