ഓടിവന്നവരിൽ മുന്നിൽ ഉണ്ടായിരുന്ന അരുണിന്റെ കഴുത്തിൽ ശക്തിയിൽ പിടിച്ച് പൊക്കി അവനെ വായുവിൽ മുഴുവനും ഒന്നു കറക്കി കാർത്തി അവന്റെ കഴുത്തിൽ നിന്നും പിടിവിടാതെ റോഡിലേക്ക് മലർത്തിയടിച്ചു…….. ആ കാഴ്ച്ച കണ്ട് കൂടെ ഓടി വന്ന അരുണിന്റെ കൂട്ടാളിക്കൾ ഒരു നിമിഷം സ്തംഭിച്ച് പോയി……. അവന്റെ കഴുത്തിലെ പിടി അപ്പോഴും കാർത്തി വിട്ടിട്ടില്ലായിരുന്നു…….
അരുണിന്റെ പിടി വിട കാർത്തി ബാക്കിയുള്ള വരെ നോക്കി എഴുന്നേറ്റു നിന്നു……. അപ്പോഴും വേദന സഹിക്കാൻ പറ്റാത്തെ അരുൺ റോഡിൽ കിടക്കായിരുന്നു…….
പെട്ടെന്ന് സ്ഥലക്കാല ബോധം വച്ച ബാക്കിയുള്ളവര് കാർത്തിക്ക് നേരെ ഓടിയടുത്തു…….. അവർ വരുന്നത് കണ്ടത്തും കാർത്തി മീശ പിരിച്ച് കൈ രണ്ടും കുടഞ്ഞു നിന്നു…….
ആദ്യം വന്നവൻ കാർത്തിയെ തല്ലാൻ കൈ വീശി……. കാർത്തി അതിൽ നിന്നും ഒഴിഞ്ഞ് മാറി…… പിന്നാലെ വന്നവൻ കാർത്തിയെ ചവിട്ടാൻ ശ്രമിച്ചെങ്കിലും കാർത്തി അതിൽ നിന്നും ഒഴിഞ്ഞു മാറി അവസാനം നിന്നവന്റെ കഴുത്തിന് താഴെ കൈ കൊണ്ട് ശക്തിയിൽ ഇടിച്ചു……. ആദ്യം കുഴപ്പമൊന്നുമില്ലാതെ നിന്നെങ്കിലും പതിയെ അവന്റെ വായിൽ നിന്നും രക്തം വരാൻ തുടങ്ങി…… അവൻ ചോര ചീറ്റിച്ചുകൊണ്ട് നേരെ പിന്നിലേക്ക് വീണു…….
“ശവം…. കൈയിലോക്കെ ചോരയാക്കി…….”
തന്റെ കൈയിലെ രക്തം അവിടെയുണ്ടായിരുന്ന പജീറോയിൽ തുടച്ച് കൊണ്ട് കാർത്തി തിരിഞ്ഞ് നിന്നു……
ബാക്കി രണ്ടു പേരും കാഴ്ച്ചക്കാരായി മുന്നിൽ നിൽക്കുന്നുണ്ട്……
“എന്താടാ…… വരുന്നില്ലേ……..”
അത് കേട്ടത്തും അവർ രണ്ടു പേരും മുന്നോട്ട് വന്നു…..
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna