ഭാസ്കരൻ: ” അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ……. നിനക്ക് ഇപ്പോ വേണ്ടെങ്കിലും എന്റെ ചെക്കനിപ്പോ തന്നെ പറ്റത്തുള്ളൂ……”
എഴുന്നേൽറ്റ എന്റെ ഷോൾഡറിൽ പിടിച്ചായിരുന്നു അവന്റെ സംസാരം…….
ഞാൻ: “അല്ലേലും ഇവന് എരന്ന് വാങ്ങിക്കുന്നത് താൽപര്യമുള്ള കാര്യമാണെന്ന് എനിക്ക് നേരത്തെ മനസിലായി…….. അത് മാറ്റി കൊടുക്കാൻ എനിക്ക് ഇപ്പോ സമയവുമില്ല താൽപര്യവുമില്ല……. ചേട്ടൻ തൽക്കാലം തോളിന് കയ്യെടുക്ക്……”
ഭാസ്കരൻ: ” ഈ കൈ വെച്ചത്ത് ഞാൻ ആണെങ്കിൽ അത് എപ്പോ തിരിച്ചെടുക്കണം എന്നും ഞാൻ തീരുമാനിക്കും……. ഭാസ്കരനെ നിനക്ക് അറിയില്ല കൊച്ചേ……”
ഞാൻ: “അത് ചേട്ടൻ ഇതിനു മുമ്പ് വച്ച വല്ലവന്മാരുടേയും കാര്യം…….. എന്റെ മേൽ കൈ വച്ചാൽ അത് എടുപ്പിക്കാൻ എനിക്കറിയാം……”
ഭാസ്കരൻ: ” എന്നാ നീ ഒന്ന് എടുപ്പിക്ക് നായിന്റെ മോനെ……..”
ഈ മോൻ വിളിയിൽ എന്റെ കൺട്രോൾ മുഴുവൻ കൈയ്യീന് പോയി…….
*************************
കാർത്തി അവന്റെ ഷോൾഡറിലുണ്ടായിരുന്ന ഭാസ്കരന്റെ കൈ എടുത്ത് തിരിച്ചു……. എന്നിട്ട് ഭാസ്കരന്റെ തല പിടിച്ച് അടുത്തുണ്ടായിരുന്ന ബെഞ്ചിലടിച്ചു…….. ഇതൊക്കെ കുറച്ച് സെക്കന്റുകൾ കൊണ്ട് മാത്രം നടന്ന കാര്യമാണ്……. ബെഞ്ച് ഒടിഞ്ഞ് നിലത്ത് വീണെങ്കിലും കാർത്തി ഭാസ്കരന്റെ കയ്യിൽ പിടിച്ചിരുന്നത് കൊണ്ട് ഭാസ്കരൻ നിലത്ത് വീണില്ല……. കാർത്തി ഭാസ്കരനെ തന്റെ അടുത്തേയ്ക്ക് ഒന്നു വലിച്ച് കൂമ്പിന് ഒരു പവർ പഞ്ച് കൊടുത്തു……. ഭാസ്കരൻ നേരെ പോയി വീണത്ത് അവിടെ എണ്ണകടിക്കളൊക്കെ വെക്കുന്ന ഒരു അലമാരയിലേക്കാണ്……. അതിന്റെ ചില്ലൊക്കെ പൊടിച്ച് നിലത്ത് വീണ ഭാസ്കരന് നിലത്ത് നിന്ന് എഴുനേൽക്കാൻ വയ്യാതെ ഞെളി പിരിയിട്ട് കിടന്നു……..
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna