ഒരു ബൈക്ക് യാത്രികൻ [Sajith] 1358

 

വണ്ടി നീങ്ങി തുടങ്ങി കാറ്റ് മുഖത്തേക്കടിച്ച് മാസ്ചിന്റെ സ്ഥാനം വ്യതിചലിച്ച് കൊണ്ടിരുന്നു. തണുപ്പ് അസഹനീയമായി അനുഭവപ്പെട്ടങ്കിലും കാര്യമാക്കാതെ ബൈക്ക് മുന്നോട്ട് കുതിച്ചു. വഴിക്കടവ് അങ്ങാടി കഴിഞ്ഞതും പാതയ്ക്ക് ഒരു ചരിവ് വന്ന് തുടങ്ങി. അത്യാവശ്യം ഉയർന്ന പാതയാണങ്കിലും ഫിഫ്ത്ത് ഗിയറിലും എക്സ് പൾസ് അതൊക്കെ പുട്ട് പോലെ അടിക്കുന്നുണ്ട്. ആനമറി ആർ ഡി യോ ചെക്ക് പോസ്റ്റ് താണ്ടി ഇനി ഏകദേശം ഇരുപത് കിലോ മീറ്ററിനടുത്ത് കാട്ടിലൂടെ യാത്ര ചെയ്യണം. എക്സൈസ് ഉദ്യോഗസ്ഥരും മറ്റും അവരുടെ കുടവയറും ഉയർത്തി പിടിച്ച് ചെക് പോസ്റ്റിന്റെ ഓരത്ത് കസേര വലിച്ചിട്ട് കൂർക്കം വലിച്ച് ഉറങ്ങുന്നു. എനിക്ക് പണ്ടേ ഉറങ്ങുന്നവരെ ശല്യം ചെയ്യുന്നത് അത്ര ദഹിക്കുന്ന കാര്യമല്ല. അതോണ്ട് അവരെ ബുദ്ധിമുട്ടിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ ഫോറസ്റ്റ് ഹൈവേയെ കൂട്ടു പിടിച്ച് മാനന്തവാടി ലക്ഷ്യം വെച്ച് പറന്നു. കോടമഞ്ഞ് ഇറങ്ങി തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു എതിരെ വരുന്ന ഓരോ ലോറിയുടേയുംഹെഡ്ളലൈറ്റ് ഒരു പുക മറയിലൂടെ കാണുന്ന പോലെ ദൃശ്യമായി. ഓരോ വളവ് തിരിയുമ്പോഴും ബൈക്കിന്റെ വേഗത വളരെ കുറച്ച് സാവധാനം തിരിച്ചെടുത്തു. ഒന്നേകാൽ മീറ്ററിനടുത്ത് ഉയരമുള്ള അതിന്റെ പുറത്തിരിക്കുമ്പോൾ ഊട്ടിയിലെ കുതിരകളെ എനിക്കോർമ്മ വന്നു. വീതിയുള്ള നല്ല പുതിയ ടയറായിരുന്നു വണ്ടിക്ക്, വളരെ മികച്ച ഗട്ടറുകളെ  അനായാസം പിന്നിലാക്കി ബൈക്ക് മുന്നേറി. വണ്ടി പറക്കുന്നതോടെ എന്റെ അവേശം കൂടി അതിന്റെ പരിണിതമെന്നവണ്ണം ഡ്രിഫ്റ്റിങ്ങിന് പറ്റിയ വണ്ടിയല്ലിതെന്ന് രണ്ട്മൂന്ന് പ്രാവശ്യം മനസിലാക്കി തന്നു. എന്തോ ഭാഗ്യത്തിന് ആ സംസ്ഥാന പാത ചുംബിക്കാൻ അവസരമുണ്ടായില്ല. പോവുന്ന വഴിയിലെല്ലാം ആനത്താരയുടെ ബോർഡ് നാട്ടിരിരിക്കുന്നത് കാണാം. ആന മുറിച്ച് കടക്കുന്നതും വെള്ളം കുടിക്കാനിറങ്ങുന്നതോ ആയിരിക്കാം. ബൈക്കിന്റെ ഹെഡ് ലൈറ്റിൽ ഇരുട്ടത്ത് റോഡിലെ റിഫ്ലക്ടർ സിഗ്നൽ സ്റ്റോണുകൾ തിളങ്ങി. വളരെ വീതികൂടിയ കരിമൂർക്കനേ പോലെ ബൈക്കിന് മുന്നിൽ സ്റ്റേറ്റ് ഹൈവേ നീണ്ടു കിടക്കുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവും കത്തിച്ചാണ് നീങ്ങുന്നത്. ഉദയം ആവാൻ ഇനിയും സമയം കിടക്കുന്നു. മൂന്ന് ഹെയർപിൻ വളവുകൾ കടന്നാൽ പിന്നെ വലിയ വളവുകൾ ഒന്നും തന്നെ ഇല്ല. ഓരോ വളവുകളും തിരിയുന്നതനുസരിച്ച് തണുപ്പിന്റെ കാഠിന്യം കൂടി കൊണ്ടിരുന്നു. കഴിഞ്ഞതിന്റെ മുൻപത്തെ വർഷം കർക്കടക പാച്ചിലിൽ ഇടിച്ച് കുത്തി പെയ്ത മഴയിൽ ചുരത്തിന്റെ പലഭാഗത്തും ഇടിച്ചിലുണ്ടായി. അതിന് ശേഷം രണ്ടാമത് വെട്ടിയെടുത്ത റോഡാണ് ഇപ്പോഴുള്ളത്. പഴയതിൽ നിന്നും കുറച്ച് വ്യതിചലിച്ചിട്ടാണ് ഇപ്പൊ വഴികളൊക്കെ. പക്ഷെ അതോണ്ട് ഒരു ഗുണമുണ്ടായി പ്ലാനിലില്ലായിരുന്ന ഒരു വ്യൂപോയിന്റ് PWD ഉണ്ടാക്കി. രണ്ട് പാണ്ടിലോറികൾക്ക് കടന്ന് പോവാൻ മാത്രം വീതിയുള്ള വഴിക്കെ വീണ്ടും വീതി കൂട്ടി പാർക്കിംഗ് ഏരിയക്ക് കൂടി സ്ഥലം ഉണ്ടാക്കി. പിന്നെയാണ് അതിലെ ചതി ഞങ്ങൾ ക്ക് മനസ്സിലായത്. വഴിക്കടവ് CI യ്ക്ക് ലൈസൻസും ഹെൽമറ്റുമില്ലാത്ത പാവങ്ങളെ കുനിച്ച് നിറുത്തി കുരിശിൽ കയറ്റാൻ ഒതുക്കത്തിൽ കിട്ടിയ സ്ഥലം. ബൈക്ക് ഞാൻ വ്യൂ പോയിന്റിലേക്കൊതുക്കി. യാത്രയേക്കാളേറെ ബൈക്ക് റൈഡിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് മനസിലാക്കിയ എന്റെ പ്രിയ്യ സുഹൃത്ത് ഞാനുമായി നടത്തുന്ന ഒരോ യാത്രയിലും അവന്റെ ബൈക്കിന്റെ കൺട്രോൾ എനിക്ക് കൈമാറും. പിന്നെ അങ്ങോട്ട് തിരിച്ചെത്തുന്നത് വരെ ഞാൻ തന്നെ വണ്ടി ഓടിക്കും.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.