സമയം ഷാർപ്പ് നാലര. യൂണിവേഴ്‌സിറ്റി സപ്ലി എക്സാമിന് പോലും ഇത്ര ഷാർപ്പായിട്ട് ഞാൻ പഞ്ച് ചെയ്തിട്ടില്ല. ഫോർത്ത് സമ്മിന്റെ ക്യൂട്ടി എക്സാമിന് അരമണിക്കൂർ ലേറ്റായതിന് യൂണിവേഴ്‌സിറ്റി ചേർപേഴ്സന് കത്തെഴുതിച്ച എന്റെ പ്രിൻസിപ്പലിനെ സ്മരണയോടെ ഓർത്തു. നാലര മാങ്ങ തേങ്ങാ നൊക്കെ വാചകം അടിച്ചവന്റെ പൊടി പോലും അങ്ങാടിയിൽ ഇല്ല. കന്നി മാസം കഴിഞ്ഞ ബെഷ്മത്തിൽ തേരാപാര നടക്ക്ണ നായ്ക്കളും പട്ടികളും മാത്രമാണ് എനിക്ക് കൂട്ട്. ഞാൻ ഫോണെടുത്തു അനിയെ ഡയൽ ചെയ്തു.
ഞാൻ: ഏത് അട്പ്പിലാണ് മിച്ചർ.
അനിരുദ്ധൻ: പ്ലാനിൽ ചെറിയ ഒരു വെത്യാസം അഞ്ച് മണിക്ക് പോവാം.
ഞാൻ: ദേ ഒരുമാരി പൂക്കാവടി പരിപാടി കാണിക്കര്ത്.
അനിരുദ്ധൻ: പോസ്റ്റായല്ലേ.
ഞാൻ: കിണിക്കാതെ ബേം ബാ.
അനിരുദ്ധൻ: ഇല്ല ഞാൻ പതുക്കെ വരൊള്ളു. കഴിഞ്ഞ വട്ടം അളിയൻ കാട്ടിയത് ഓർമ്മ ഇണ്ടാ.
ഞാൻ: എന്ത് എപ്പോ
അനിരുദ്ധൻ: മറന്നല്ലേ ഞാൻ ഓർമിപ്പിച്ചെരാ. കഴിഞ്ഞ വട്ടം ആറ് മണിക്ക് ഞാൻ ഒരുങ്ങി കെട്ടി വഴിക്കടവ് വന്ന് നിന്ന് എന്ന്ട്ട് അളിയനെപ്പളാ വന്നെ.
ഞാൻ: അത് സാഹചര്യങ്ങളുടെ ഓരോ സമ്മർദം മൂലം.
അനിരുദ്ധൻ: ബ ബ ബ അല്ല എട്ടര. അന്നെ കാണാഞ്ഞിട്ട് ഞാൻ പെരേല് വന്ന് നോക്ക്മ്പൊ സീബ്രാലൈൻ വരച്ചമാരി ഒരു വള്ളി ട്രൗസറും ഇട്ട് കുളിക്കാൻ നിക്കണ്. അതോണ്ട് ഇയ് ഒരു അരമണിക്കൂർ അവടെ നിക്ക്.
ഞാൻ: നായ് മോറാ ഞാൻ കളഞ്ഞ്ട്ട് അട്ത്ത പണി പിടിക്കും. മനുഷ്ന്റെ ഒറക്കോം കളഞ്ഞ്ട്ടാ ഇവടെ വന്ന് നിക്കണെ.
അനിരുദ്ധൻ: ഇയവടന്ന് പോയ അന്റെ പെരേല് വന്ന് പൊക്കി കൊണ്ടരും.
ഞാൻ: ഇന്നാ ഇനിക്ക് പെട്രോള് കാശ് കളയണ്ടേന്നു.
അനിരുദ്ധൻ: ഓണത്തിന്റെടക്കാണ ഇയ് ആനേനെ എഴുന്നള്ളത്തിന് കൊണ്ടോവ്ണെ.
ഞാൻ: എന്താന്ന്.
അനിരുദ്ധൻ: ഒന്നുല്ല പെടക്കാണ്ടവടെ നിക്ക് ഞാൻ പഞ്ചായത്ത് പമ്പില്ണ്ട് ഇപ്പ വരാ.
ഞാൻ : ന്നാ ബേം ബാ.
ഇരുന്നൂറിന് എണ്ണയും കമത്തി അവനെത്തി. എക്സ് പൾസിലാണ് യാത്ര ഓണർഷിപ്പ് അനി തന്നെ. അങ്ങനെ എന്റെ ഗ്ലാമർ ഒരു മൂലക്കെ കൊണ്ട് പോയി ലോക്കാക്കി. ഇനി അങ്ങോട്ട് യാത്ര തുടങ്ങുകയായി. തിരുന്നെല്ലി പെരുമിളിനെ കാണാനും അനിക്ക് അവന്റെ സേതുവിനെ കാണാനും.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue