ഒരു ബൈക്ക് യാത്രികൻ [Sajith] 1358

ഞാൻ: എന്താണാണാവോ?

അനിരുദ്ധൻ: അഞ്ചല്ല നാലര, നാലരക്ക് ഞാൻ പഞ്ചായത്ത്ണ്ടാവും വേഗം കെട്ടിയെട്ക്ക്.

ഞാൻ: നമ്മക്ക് ട്രിപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയാലാ.

അനിരുദ്ധൻ: സാമിയേ…. അമ്പലത്തിക്ക് ആണ് പോണെ അല്ലങ്കി ഇന്റെ തൊള്ളേലിരിക്ക്ണെ കേട്ടേനെ. രാവിലെ നട അടക്ക്ണേന്റെ മുന്നെ അവടെ എത്തണം പത്ത് നൂറ് കിലോമീറ്ററ്ണ്ട് ബേം ബാ…

ഞാൻ: സരീ ഇപ്പ വര

അനിരുദ്ധൻ: പിന്നെയ് മുണ്ട് വേണം.

ഞാൻ: ഈ വൃശ്ചികത്തില് മുണ്ടുടുത്ത്ട്ട് ചൊരം കേറാൻ ല്ലെ അനക്ക് ഇന്നലെ ഗുളിക തിന്നാത്തേന്റെ ആണ്. ഇതിനെ പ്രാന്ത്ന്ന് വിളിച്ചാൽ കൊറഞ്ഞ് പോവൊള്ളു.

അനിരുദ്ധൻ: ചൊരം കേറുമ്പ മുണ്ടുടുക്ക്ണ കാര്യല്ല പറയ്ണെ മൈ…. സ്വാമിയേ… ഇയ് ജീനിട്ടെറങ്ങ് മുണ്ട് ബാഗിലാക്കി ഇട്ക്ക്. 

ഞാൻ: ബാഗ് മുണ്ട് ചടങ്ങാണ്. ഞങ്ങൾ പാർട്ടിക്കാര് ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. 

അനിരുദ്ധൻ: അയിന്.

ഞാൻ: അയിനൊന്നുല്ല. പിന്നെ മാനന്തവാടി പോയി തല്ലൊള്ളാൻ ഇന്നെകൊണ്ട് പറ്റൂലേ.

അനിരുദ്ധൻ: എന്തിനാടാ തല്ല് കൊള്ള്ണെ. ഓക്ക് ഇന്നെ ഇഷ്ട്ടാണ് അത് ഓള് വീട്ടില് പറഞ്ഞതും ആണ്. പിന്നെന്താ പേടിക്കാൻ നമ്മള് പോണെ ഓളെ വീട്ടിലേക്കാണ്. ഓക്കെ

ഞാൻ: ആ… ഇപ്പ വര ഇയ് എറങ്ങിക്കൊ.

അനിരുദ്ധൻ: ഇല്ല ഞാൻ വെക്ക്ണില്ല. ഫോണ് വെച്ച്ട്ട് പോയി കെടക്കാനല്ലെ നീക്ക്. 

ഞാൻ: കോപ്പ് ഞാൻ താ.. വരണ്.

അനിരുദ്ധൻ: ആയി. 

 

ഒന്ന് തല ചായ്ച്ചപ്പളേക്കും കാട്ടുമാക്കാൻ മണത്തറിഞ്ഞു. ഇനി രക്ഷയില്ല ഒരു പത്ത്മിനിറ്റ് കൂടുമ്പൊ വിളിച്ചോണ്ടിരിക്കും എന്താ ഒരു ശുശ്കാന്തി പതിനെട്ട് സപ്ലി അടിച്ചപ്പ കൂടി ഇത്രം ആവേശം ഇണ്ടായില്ല. അവനും അവന്റെ പണ്ടാറകാലത്തി സേതൂം.

അനിയേയും അവന്റെ പ്രതിശ്രുത കാമുകിയേയും മനസ്സാ സ്മരിച്ച് രണ്ട് തെറിയും വിളിച്ച് തോർത്തെടുത്ത് കുളിക്കാൻ കേറി. നന്നേ രാവിലെ അതും വൃശ്ചികം വെള്ളത്തിനൊക്കെ ഐസിന്റെ തണുപ്പ്. രാത്രിക്കത്തെ മഞ്ഞ് മൊത്തം ടാങ്ക് കൊണ്ട് കാണും. മേക്കഴുകിയിലോ ഏയ് അത് നടക്കില്ല അമ്പലത്ത് കേറണ്ടെ ഒന്നും നോക്കീല വെള്ളം കോരി മൂന്നാല് കപ്പ് കമത്തി ഇപ്പൊ തണുപ്പിന് ലേശം ആക്കം ഉണ്ട്. കുളിച്ച് ജീനും വലിച്ച് കേറ്റി ഒരു ഷർട്ടിട്ട് മേലെ കുടി ജാക്കറ്റും വലിച്ച് കേറ്റി. മുണ്ടെടുത്ത് ബാഗിലാക്കി. ഫോണിന്റെ ഡിസ്പ്ലേ ഒക്കെ പൊട്ടി നാശമായി ഇപ്പോ നോക്കിയാൽ ഫോണിന്റെ മേലേകൂടി എട്ട്കാലി വല വലിച്ചത് പോലെ ഇണ്ട്. അതിന്റെ കൂടെ പേഴ്സും എടുത്ത് ബാഗിലാക്കി. സോക്സ് വലിച്ച് കയറ്റി ഷൂസിട്ടു ഇപ്പൊ കൈയ്യിന്റെ പത്തിയും മുഖവും മാത്രേ പുറത്ത് കാണു ബാക്കിയൊക്കെ മൂടി കെട്ടി. മാസ്കിട്ട് ഹെൽമറ്റും വച്ച് ഞാൻ പഞ്ചായത്തേക്ക് ഇറങ്ങി.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.