ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അനിരുദ്ധൻ: ഒരാഴ്ച്ച അന്റെ മിന്നു ഇണ്ടാക്കി വെച്ചിക്ക്ണോ സമ്മേളനം. അടവ്ടണ്ട ബാ.

ഞാൻ: ഞാൻ ഇല്ല ഇയന്നെ പോയാ മതി.

അനിരുദ്ധൻ: അതെന്താ, എന്താ അന്റെ പ്രശ്നം. 

ഞാൻ: കഴിഞ്ഞ ആഴ്ച്ച ഇയ് ഗൂഡല്ലൂര് ടെന്റടിക്കാൻ പോയപ്പൊ ഞാൻ ഇവടെ ഇണ്ടേന്നു, ഒരു വാക്ക് പറഞ്ഞ. ഏ… 

അനിരുദ്ധൻ: അയിന് കഴിഞ്ഞ ആഴ്ച ഇയ് വാക്സിൻ ഇട്ത്തേന്നോ.

ഞാൻ: അതില്ല.

അനിരുദ്ധൻ: പിന്നെ എന്ത് കിണ്ടിക്ക് അന്നെ കൊണ്ടോവാ. വഴിക്കടവ്ത്തെ സീ ഐന്റെ സ്വഭാവം അനക്ക് നല്ലോണം അറീണെ അല്ലെ. ഒരു കേസ് കിട്ടിയത് പോരെ. അനധികൃത മായി അതിർത്തി കടക്കാൻ ശ്രമിച്ചൂന്ന് പറഞ്ഞാ തൊക്കണാച്ചി അടി കേസ് പോലെ ആവൂല.

ഞാൻ: അതും ശെരിയാണ്. എന്റെ ഭാഗത്തും തെറ്റ്ണ്ട്. കഴിഞ്ഞ ആഴ്ച്ച കോളേജ്ന്ന് സപ്ലി എഴുതി പോരുമ്പൊ ആ പണ്ടാറക്കാലൻ എന്നെ പൊക്കി. കഷ്ടകാലത്തിന് ഞാൻ ഹെൽമറ്റ് ഇട്ട്ട്ടിണ്ടായില്ല. അയിന്ന് അരമണിക്കൂറ് അയാളെ പുളിച്ച തെറിയും 500 ഫൈനും. ഓ… ഹൊറിബിൾ ജീവിതം മടുത്തോവും. അമ്മ എറങ്ങിയപ്പളേ പറഞ്ഞതാ ഹെൽമറ്റെട്ക്കാൻ മുടീന്റെ ഷോ പോവുംന്ന് പറഞ്ഞ് ഞാബെച്ചില്ല.

അനിരുദ്ധൻ: ഞഞ്ഞായി. അത് വിട് എന്താ മട്ടം പൂവല്ലേ.

ഞാൻ: ആ പൂവ എപ്പളാ.

അനിരുദ്ധൻ: രിവിലെ പോണം ഒരു 5 മണി.

ഞാൻ: അതെന്തിനാ ഒടുക്കത്ത തണുപ്പാവും കട്ടേ പിന്നെ ആന.

അനിരുദ്ധൻ: ആനേം ഇല്ല പോത്തും ഇല്ല ഞാൻ രാവിലെ സൈക്കളോണ്ട് കേറണതല്ലേ സീനൊന്നുല്ല. മാനന്തവാടി തിരു നെല്ലിന്ന് പറയ്ണ ഒരു സ്ഥലം ഇണ്ട് അടി പൊളിയാണ് ഇൻസ്റ്റേലൊക്കെ വീടിയോസ് കണ്ടേന്നു. അവടെ മഹാവിഷ്ണു ക്ഷേത്രം ഇണ്ട്. രാവിലെ പോവാണങ്കി തൊഴാം. നല്ല പഴക്കം ഇള്ള അമ്പലം ആണ് പ്ലൈസ് കാണാനും സൂപ്പറാണ്.

ഞാൻ: അത് കൊള്ളാം ഒന്ന് തൊഴുതാൽ മൊത്തത്തിലൊരു ആത്മീയ ഉണർവ്ണ്ടാവും. 

അനിരുദ്ധൻ: ആ… അപ്പൊ രിവിലെ 5 മണി ഞാൻ പഞ്ചായത്തങ്ങാടി ഇണ്ടാവും ഇയ് അങ്ങട്ട് ബാ.

ഞാൻ: ഓക്കെടാ ശരി എന്നാ.

ഫോണും വെച്ച് ഞാൻ കൈയ്യിൽ നോക്കുമ്പൊ കിംഗ്സിന്റെ പഞ്ഞി മാത്രേ ഭാക്കിയൊള്ളു. ഇനിയൊരു കിംഗ് വാങ്ങാൻ പാങ്ങില്ലാത്തോണ്ട് ഞാൻ അവടെന്ന് വീട്ടിലേക്ക് നടന്നു. 

 

  പിറ്റേന്ന് കാലത്ത് 4 മണി.

 

 എന്റെ നോക്കിയ ഉച്ചത്തിൽ കൂക്കിയത് കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കിയപ്പോൾ അനി. അഞ്ച് മണിക്ക് പൂവാംന്ന് പറഞ്ഞവൻ എന്താ നേരത്തെ വിളിക്ക്ണെ ആവോ എന്നായിരുന്നു എന്റെ മനസ്സിൽ. ഇനി ട്രിപ്പ് ക്യാൻസൽ ചെയ്തോ ആവോ അത് പറയാനെങ്ങാനും വിളിക്ക്ണെ ആണോന്നും അറിയില്ലല്ലോ. അതിവന് കാലത്തെ പറഞ്ഞാ മതിയല്ലോ. ആ… സാഹചര്യങ്ങളല്ലെ മനുഷനെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്. ഞാൻ ഫോണെടുത്തു.

ഞാൻ: എന്തേയ്?

അനിരുദ്ധൻ: പ്ലാനിൽ ചെറിയൊരു തിര്ത്ത്.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.