ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അനിരുദ്ധൻ: പിന്നെന്താടാ നോക്കി നിക്ക്ണെ പോയി ഒന്നും കൂടി പ്രപ്പോസ് ചെയ്യ്. 

ഞാൻ: ഏയ് വേണ്ട്ര.

അനിരുദ്ധൻ: അതെന്താടാ.

ഞാൻ: അവള് അവനെ പ്രേമിച്ചിരുന്നു സത്യാണ് പക്ഷെ അവനെ മനസ്സിലാക്കാൻ അവക്ക് പറ്റിയില്ല അത് പോലെ തന്നെ എന്നെയും. എന്റെ ഇഷ്ടത്തിന് വാല്യൂ കൊടുക്കാത്ത ഒരാളെ ഞാൻ എങ്ങനെ പ്രേമിക്കും. 

അനിരുദ്ധൻ: കാര്യം ശരിയാണ് അവളെ അവസ്ഥ അതായിരുന്നില്ലേ.

ഞാൻ: ശരിയായിരിക്കാം പക്ഷെ എന്റെ ഉള്ളിലെ ഈഗോ അയിന് സമ്മതിക്കില്ല. അത് എന്റെ ഒരു മോശമായ സ്വഭാവമാണ്. 

അനിരുദ്ധൻ: ഇയും അന്റെ ഒരു ഈഗോയും പോവ്ണ്ടോ ഒന്ന്. ഇപ്പൊ ആള് എവടെ ഇണ്ട്. 

ഞാൻ: മേപ്പാടി നേഴ്സിംഗ് പഠിക്കാൻ പോതിൽ പിന്നെ ഒരു വിവരവും ഇണ്ടായിട്ടില്ല. കുറച്ച് ദിവസം മുന്നെ ഇൻസ്റ്റയിൽ മെസേജയച്ചിരുന്നു. കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടിയെന്നൊക്കെ പറഞ്ഞിരുന്നു.

അനിരുദ്ധൻ: ആ നല്ലൊരു പുളിംകൊമ്പാ കണ്ണീ ചോര ഇല്ലാതെ വെട്ടി കളഞ്ഞത്.

ഞാൻ: നീ ഇതെന്തറിഞ്ഞിട്ടാ ഓളെ ഇഷ്ട്ടപെടാനും സ്നേഹിക്കാനും ഉള്ള എന്ത് ക്വാളിറ്റിയാണ് എനിക്കുള്ളത്. ഈ പതിനാറ് സപ്ലിയോ അതോ കൊറേ പോലീസ് കേസോ. പ്രേമിക്കുന്ന ടൈമിൽ നല്ല രസമായിരിക്കും ജീവിതം തുടങ്ങുമ്പോ സ്നേഹിച്ചവര് തന്നെ തമ്മിൽ തമ്മിൽ കൊറവ്കള് കണ്ട്പിടിക്കും. പിന്നെ അടിയായി വർത്താനായി എന്തിനാ വെറ്തെ തലവേദന. നമ്മക്ക് ഇങ്ങനെ ഒരു 10ml ഒക്കെ അടിച്ച് രണ്ട് കഷ്ണം പോർക്കെറച്ചി ഒക്കെ വാരി തിന്ന് നൈസായിട്ട് ഇങ്ങനെ പോയാ മതി. 

അനിരുദ്ധൻ: ഉവ്വ് ഉവ്വ്. അവളിപ്പൊ മെസേജയക്കല്ണ്ടോ.

ഞാൻ: മ്മം… ഇണ്ടായിരുന്നു. നീയാ വിഷയം വിട്ടേ. 

അനിരുദ്ധൻ: ആ വിട്ടു. അടുത്ത വിഷയം പറയ്.

ഞാൻ: ബ്രഹ്മഗിരി കേറാൻ ആളെ സെറ്റാക്കണ്ടേ. 

അനിരുദ്ധൻ: കണ്ണനിണ്ടായിരുന്നങ്കിൽ അവനെ വിളിക്കായിരുന്നു. അവനിനി എന്ന് വരുംന്ന് അറിയില്ല.

ഞാൻ: പറഞ്ഞപോലെ കണ്ണനെവടെ ഇള്ളേ.

അനിരുദ്ധൻ: വാരണാസി ഇണ്ടെന്ന് വല്ല്യച്ഛൻ പറയ്ണ കേട്ടേന്നു. വരോന്ന് അറിയില്ല. 

ഞാൻ: എന്താ ഓന്റെ പ്രശ്നം? അവൻ ഇണ്ടായിരുന്നപ്പൊ നല്ല രസായിരുന്നു.

അനിരുദ്ധൻ: മ്മം… മിണ്ടാട്ടൊക്കെ കൊറവാണേലും ആള് അടി പൊളിയായിരുന്നു. സുഭദ്രാമ്മേം കണ്ണനുംതമ്മിൽ എന്തോ പ്രശ്നം ഇണ്ടായിരുന്നു അത് കഴിഞ്ഞേ പിന്നെ ആണ് അവൻ വീട് വിട്ട് പോയത്.

ഞാൻ: അപ്പൊ കല്ല്യാണിയോ.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.