അനിരുദ്ധൻ: ഫോറസ്റ്റ് ഗാർഡ് നമ്മളെ കൊണ്ടോവും അതിന് അഞ്ചാൾ ഒരു ബാച്ചായി പോണം.
ഞാൻ : എന്ന് വച്ചാൽ?
അനിരുദ്ധൻ: അഞ്ചാള് ഒരു ടീമ് അതിന് ഒരു ഗാർഡും ഉണ്ടാവും അയാള് നമ്മളേ ബ്രഹ്മഗിരിയിൽ കൊണ്ട് പോവും. ഒരു ടീമിന് മൊത്തം കയറാൻ 2800 രൂപ വേണം ആള് കുറവാണെങ്കിൽ 2800 ഉം കൂടെ ഒരാൾക്ക് 300 രൂപയും കൊടുക്കണം.
ഞാൻ: അത്രേ ഒള്ളോ.
അനിരുദ്ധൻ: പിന്നെ കാലത്തേ തന്നെ ഇവിടെ എത്തണം എന്നാലേ തിരിച്ചിറങ്ങാൻ പറ്റൂ വൈകിയാൽ ഇരുട്ടാവും മുകളിൽ നിൽക്കാനും സമയമുണ്ടാവില്ല.
ഞാൻ: അതൊന്നും പ്രശ്നമില്ലെടാ സെറ്റ് ചെയ്യാ.
അനിരുദ്ധൻ: പക്ഷേ അഞ്ചാള് വേണ്ടേ? ഇയും ഞാനും ഇനി മൂന്നെണ്ണത്തിനേം കൂടിസെറ്റ് ആക്കണം.
ഞാൻ: മ്മം… നോക്കാം.
കൈയ്യിലിരുന്ന ഉണ്ണിയപ്പം ഒരോന്നോരോന്നായി തിന്നു തീർത്തു. കാട്ടിന്റെ നടുക്കൂടി പോയപ്പോ ഒരാനയെ പ്രതീക്ഷിച്ചു പക്ഷെ ഇത്രനേരം പോന്നിട്ടും ഒരാനയെ പോയിട്ട് ഒരു ചേനയേ പോലും കണ്ട് കിട്ടിയില്ല. കുറച്ചകലെ ഒരു വളവിലായി അത്യാവശ്യം വലിയ ഒരു ഫാൽക്കണേ കണ്ടു പ്രാപ്പിടിയൻ ചാരനിറത്തിൽ തുവലുകൾ ആള് വലിയ ഗൗരവക്കാരനാണ്. അവിടെ ഒരുപാട് നേരം നിൽക്കാൻ പെർമിഷൻ ഇല്ലാത്തോണ്ട് യാത്ര തിരിച്ചു. അങ്ങനെ ഞങ്ങൾ തിരുന്നെല്ലി ജംഗ്ഷനിൽ എത്തി അവിടെ ഭാരതിന്റെ പമ്പിൽ നിന്ന് തിരിച്ച് വീട്ടിലെത്താനുള്ള എണ്ണയും കമത്തി മാനന്തവാടിക്ക് വച്ച് പിടിച്ചു. ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും അനിയുടെ മോന്ത കൂടുതൽ വികസിച്ച് വന്നു. കുറച്ച് കാലം കൂടി നേരിൽ കാണുന്നതിന്റെ ഒരു എക്സൈറ്റ് മെന്റ്.
അനിരുദ്ധൻ: ടാ അവടെ ചെന്ന്ട്ട് കണകുണ വർത്താനം ഒന്നും വാണ്ട കൊറച്ച് ടീസന്റായി ഇരിക്കണം.
ഞാൻ: ഇതിലും ടീസന്റാവാനോ.
അനിരുദ്ധൻ: ഇയ് ഒന്നും മിണ്ടണ്ട എന്തേലും ചോദിച്ചാ ഊമേന്റെ പോലെ പറഞ്ഞാമതി ജബാ… മനസിലായി.
ഞാൻ: മൈ അല്ലങ്കിവേണ്ട ഇനി ഞാൻ പറഞ്ഞിട്ട് പെണ്ണ് കിട്ടാണ്ടിരിക്കണ്ട ഞാനൊന്നും മിണ്ടണില്ല പോരേ.
അനിരുദ്ധൻ: വലിയ ഉപകാരമാവും എന്നാ.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue