ഒരു ബൈക്ക് യാത്രികൻ [Sajith] 1358

ഞാൻ: കട്ടേ മാസ്ക് ഇട്ടാ ആളെ മനസ്സിലാവോ? 

അനിരുദ്ധൻ: ആർക്കാടാ.

ഞാൻ: പെരുമാളിന്.

അനിരുദ്ധൻ: ശിവനേ… 

ഞാൻ: എടാ ആള് മാറി ഇത് പെരുമാളാണ്. 

അനിരുദ്ധൻ: എല്ലാം ഒന്നാടാ. ഇയ് ചോയിച്ചതിന്റെ മറുപടി ഞാൻ പൊറത്തെറങ്ങീട്ട് പറഞ്ഞെരാ.

ഞാൻ: വേണ്ട്ര.

അനിരുദ്ധൻ: അങ്ങനെ പറയരുത് ഇയ് കേക്കണം.

ഞാൻ: വേണ്ട്ര വേണ്ടാത്തോണ്ട. 

അനിരുദ്ധൻ: അയെന്താ.

ഞാൻ: അനക്ക് ചെവി കടിച്ച് പറിക്കാനല്ലേ. 

അനിരുദ്ധൻ: ശിവ, അല്ല  പെരുമാളേ…  ദേവേന്ദ്രൻ എത്ര എത്ര ഇടി വെറുതേ പാഴാക്കി കളയുന്നു ഒരെണ്ണം. 

 

കൂടുതൽ വായ തൊറക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മനസ്സിലാക്കിയത് കൊണ്ട് മാസ്ക് വെച്ച് നടക്കലേക്ക് നടന്നു. പെരുമാളിനെ തൊഴുതു പരമ്പരാഗത മായൊരു വിഗ്രഹം കല്ലിലാണ് പണി കഴിപ്പിച്ചതെന്ന് തോന്നുന്നു. അവിടെയുണ്ടായിരുന്ന നമ്പൂരിയോട് ചോദിച്ചപ്പോൾ നാല് പ്രാവശ്യം പ്രതക്ഷിണം വക്കണമെന്ന് പറഞ്ഞു എക്സ്പീരിയൻസ് ഇല്ലാത്തോണ്ടുള്ള ഓരോ കാര്യങ്ങളേ… കയറി ചെല്ലുമ്പോൾ വലതേ ഭാഗത്തായി തന്നെ കാണാം ബ്രഹ്മാവ് യാഗം ചെയ്ത ഹോമസ്ഥാനം. നാലു പ്രാവശ്യം പ്രതക്ഷിണം ചെയ്തു ഒരു പ്രാവശ്യം ബലിക്കല്ലിൽ കാലിടിച്ചു നിമിത്ത മൊന്നുമെനിക്ക് മനസ്സിലായില്ല പക്ഷെ തൊട്ട് തൊഴരുതെന്ന് കാർന്നോമാര് പറഞ്ഞിട്ടുണ്ട് അതോണ്ട് ഒഴുവാക്കി പ്രതക്ഷിണം കഴിഞ്ഞ് പ്രസാദം വാങ്ങി ഞങ്ങൾ പുറത്തേക്കിറങ്ങി  ചെരുപ്പിടാതെ ക്ഷേത്രത്തിൽ കയറണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് ഇന്ന് ബോധ്യംവന്നു. ഓരോ തിരിച്ചറിവിനും കുറിച്ചിട്ട സമയം ഉണ്ടെന്ന് എനിക്ക് ബോധ്യമായി. പുറത്ത് വഴിപാട് കൗണ്ടറിൽ ചെന്ന് ത്രിമധുരത്തിന് ഓർഡർ കൊടുത്തു. കുറച്ച് സമയത്തിൽ ഞങ്ങളുടെ ഓർഡർ കിട്ടി. കൽക്കണ്ടം പഴം തേൻ മിക്സ് അവിടെ ഒരു ഭാഗത്ത് പടികളിലിരുന്ന് ഞാനും അനിയും അത് കഴിക്കാൻ തുടങ്ങി. ബ്രഹ്മ ഗീരിയുടെ ചന്തം നോക്കിയിരുന്നു. അതിന്റെ ഉന്നതിയിലുള്ളതെല്ലാം ഒരു പൊട്ടു പോലെ കാണാൻ പറ്റുന്നുണ്ട്. ഇടക്കിടക്ക് കോടമഞ്ഞ് കയറി ഇറങ്ങി പോവുന്നുണ്ട്. പക്ഷെ ഇവിടെ തണുപ്പ് അസഹനീയമായി ഒന്നും അനുഭവപ്പെടുന്നുണ്ടായില്ല. ത്രിമധുരം കഴിച്ച് ഞങ്ങളവിടെ നിന്നെഴുന്നേറ്റ് കൈകഴുകി പാപനാശിനി യിലേക്ക് നടന്നു. ക്ഷേത്രത്തിൽ നിന്ന് തന്നെ പടികളുണ്ട് അതിറങ്ങുമ്പോൾ മനവും ശരീരവും മയക്കുന്ന ഒരു ഗന്ധം എന്നെ കീഴ്പ്പെടുത്തി. ഒരു ദൈവീക ചൈതന്യം അതിനുണ്ടെന്ന് എനിക്ക് തോന്നി. അവിടെമാകമാനം ആ ഗന്ധം പടർന്നിരുന്നു ചുറ്റുമുള്ള കടകളിൽ നിന്നുമാണതെന്ന് എനിക്ക് മനസിലായി. അതിലൊന്നിൽ ഞങ്ങൾ കയറി കാര്യം പറഞ്ഞപ്പോളവർ ഒരു ചെറിയ ബോക്‌സ് എടുത്തു അതിൽ നിറയെ 50ml ന്റെ ചെറിയ ബോട്ടിലുകൾ. ക്യാനിലാകമാനം കസ്തൂരി യാണ് നിറച്ചിരുന്നത്. ഞാനാദ്യമായാണ് കസ്തൂരി വാസനിക്കുന്നത് അതിന് അടിമപ്പെട്ടു എന്ന് പറഞ്ഞാലും കുറച്ചിലാവില്ല. ഞാനതിലൊരു ബോട്ടിൽ വാങ്ങി കൂടെ കാട്ടുളിയും അവനൊരു ജിന്നാണ് അടിച്ചാൽ പരലോകം കാണുന്ന ജിഞ്ച. പൈസയൊക്കെ അനി കൊടുത്തു ഇന്ന് അവന്റെ പ്രൊഡക്ഷൻ ആണല്ലോ മാക്സിമം ഊറ്റണം. അവിടെന്ന് പാപനാശിനിയിലേക്ക് പോവുന്ന വഴി പഞ്ചതീർത്ഥം വും കണ്ടു ഇറങ്ങാൻ പെർമിഷനില്ല. പാറയിൽ തീർത്തൊരു കുളവും അതിന് നടുക്കലേക്ക് നടന്ന് പോവാനായി പാറയിൽ നിർമ്മിച്ച ചെറിയ പാലവും. അതും കണ്ട് മുന്നോട്ട് നടന്നു. മുകളിലേക്ക് കൽപടികൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ മുകളിലേക്ക് നടന്നു. പിതൃക്കൾക്ക് ബലികർമ്മങ്ങൾ ചെയ്യാനെത്തിയവരാണ് അവിടെ കൂടുതലും. കന്നടക്കാരും തമിഴന്മാരും എല്ലാം ഉണ്ട്. ബലി കർമ്മം കഴിഞ്ഞ് പാപനാശിനിയിൽ മുങ്ങി കയറുന്നു പാപമെല്ലാം കഴുകി കളഞ്ഞതായി വിശ്വസിക്കുന്നു. കുളി സീൻ നടക്കുന്നതിനാൽ അധികം മുകളിലേക്ക് ഞങ്ങൾ പോയില്ല തിരികേ ഇറങ്ങി വരുന്ന വഴിയിൽ പാപനാശിനിയിൽ നിന്ന് മുഖം കഴുകി. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.