അനിരുദ്ധൻ: മ്മം അവടെ.
ഞാൻ: ഞാൻ ഇന്നലെ അതിലെ പോരുമ്പൊ ഇണ്ട് രണ്ട് കാളേനേം കെട്ടിവെച്ച് വണ്ടി വലിക്ക്ണു. കൊറഞ്ഞത് ഒരുപത്ത് അഞ്ഞൂറ് കിലോന്റെ മേലെ വെയ്റ്റ് ഇണ്ട്. കയറ്റം കേറീട്ട് അയിന്റെ വായീന്നും മൂക്ക്ന്നും ഒക്കെ വെള്ളം വര്ണ്. കാലൊക്കെ ആകെ കൊഴഞ്ഞിട്ട് കുത്താൻ പറ്റണില്ല അയിന്റെ മേലെ ഇരിക്കണ നായി മുന്നിക്ക് നടക്കാൻ പറ്റാത്തതിന് തല്ല്ണ്. അതിന് പറ്റെ വയ്യാണ്ടായിട്ട്ണ്ടെടാ. അയിന്റെ അടുത്ത്കൂടി ഞാൻ ചെന്നപ്പൊ എടത്ത് കൃഷ്ണമണി എളക്കി ഇന്നെ നോക്കീടാ. എന്തോ കണ്ട് നിക്കാൻ പറ്റീല. അയാളെയും അതേപോലെ കെട്ടിവലിച്ച് കൊണ്ടോവണം. ചാട്ട വാറും കൊണ്ട് ചെകിട്ടത്ത് പൊട്ടിക്കണം. എത്ര പട്ടിണിയും പരിവെട്ടവും ആണെങ്കിലും എങ്ങനെ ആടാ ഒരു മിണ്ടാ പ്രാണീനോട് ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുക. അയാളെ കുട്ടിയായിരുന്നു ആ സ്ഥാനത്തെങ്കിൽ ഇങ്ങനെ തല്ലുമായിരുന്നോ.
അനിരുദ്ധൻ: ആ അത് അങ്ങനെ കൊറേ ______________
ഭാക്കി പറയ്ണില്ല വിഴുങ്ങിയതല്ല ഞാൻ പൂരിപ്പിച്ചാ ശരിയാവില്ല. തോൽപ്പെട്ടി റോഡിൽ നിന്നും ഡീവിയേഷനെടുത്ത് പോന്നു അവിടെന്ന് പതിനഞ്ച് കിലോമിറ്ററായിരുന്നു. നേരെ പോയപ്പോൾ ഇടത്തേക്ക് വേറൊരു ഡിവിയേഷൻ അവിടെന്ന് ഒരു ഏഴ് കിലോമീറ്ററും കൂടി പോയാൽ ക്ഷേത്രമെത്തും. ഞങ്ങൾ വണ്ടി അതിലെ എടുത്തു. ദൂരെ നിന്നേ കാണാം ബ്രഹ്മഗിരി പീക്ക്. മാനംമുട്ടെ ഉയരത്തിലാണ് നല്ല ഒത്ത തലയെടുപ്പോടെ നിൽക്കുന്നത്. ബ്രഹ്മാവ് വെറുതെ അല്ല ഇതിന്റെ സൗന്ദര്യ ത്തിൽ വീണതെന്ന് തോന്നി പോവും അത്രക്ക് ഉയരത്തിൽ ആണ് അവന്റെ നിർത്തം. അനിക്കും എനിക്കും ട്രക്കിംങിൽ ചെറിയ താൽപര്യം ഉണ്ട് താനും. അവനേ പോലെ അനായാസം കയറലൊന്നും എന്നേക്കൊണ്ട് കഴിയില്ല എന്റെ ഒരു ഇരുപതടിക്ക് ശേഷം പത്തുമിനിറ്റ് റസ്റ്റ് വരും അവൻ താലിബാൻ വിട്ട മിസൈൽ പോലെ പൊയ്ക്കോളും. വണ്ടി ബ്രഹ്മഗിരി പീക്കിനെ ചുറ്റി വളഞ്ഞാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. തേക്കിൻ തോട്ടത്തിന് നടുക്കുകൂടി ഒരു മൂന്ന് കിലോമീറ്റർ പോയി കഴിഞ്ഞപ്പോൾ വഴി രണ്ടായി പിരിയുന്നത് കാണാം. വലത്തേക്ക് തിരിഞ്ഞാൽ ഒരു ഫോറസ്റ്റ് ഡിപ്പൊ ആണ് ഇടത്തേക്ക് തിരിഞ്ഞാൽ നാല് കിലോമീറ്ററിൽ തിരുന്നെല്ലി ക്ഷേത്രവും. ഞങ്ങൾ ഇടത്തേക്ക് വിട്ടു ആദ്യം ക്ഷേത്രത്തിൽ എത്തണം ഇല്ലങ്കിൽ നടയടക്കും. ഫോറസ്റ്റ് ഡിപ്പോയിൽ കയറേണ്ട ആവശ്യം ഞങ്ങൾക്കുണ്ടെങ്കിലും അത് പിന്നീടാവാമെന്ന് കരുതി. മറ്റൊന്നിനുമല്ല ബ്രഹ്മഗിരി കയറാനാണ് അതൊരു ട്രക്കിംങ് സ്പോട്ടാണ്. ബ്രഹ്മാവ് കണ്ട ഭൂമിയിലെ വൈകുണ്ഡം നമ്മക്കും കാണണ്ടേ അതിനൊരു ശ്രമം പക്ഷെ ഇന്ന് സമയമുണ്ടാവില്ല പിന്നൊരു ദിവസം വരണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ജസ്റ്റ് കാര്യങ്ങളെല്ലാം അന്വേഷിക്കാനാണ് ഫോറസ്റ്റ് ഡിപ്പോയിൽ പോവുന്നത് അല്ലങ്കിൽ ചിലപ്പൊ ഒരു ട്രസ്പാസിംങ് കേസ് പെടലിക്കിരിക്കും. ഒരു ദിവസം മുഴുവനും മതിയാവുമോ വൈകുണ്ഡത്തിലെത്താനെന്ന് തോന്നിപോവുന്ന ഉയരമുണ്ടതിന്. കാലാവസ്ഥ അനുയോജ്യമായത് കൊണ്ട് വല്ല്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ലെന്ന് വിശ്വസിക്കാം. കാലാവർഷത്തിന് മുന്നെ എന്തായാലും കയറി പറ്റണം.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue