ഒരു ബൈക്ക് യാത്രികൻ [Sajith] 1358

 

നാഗർ ഹോലെ നാഷണൽ പാർക്കിനടുത്താണ് തിരുന്നെല്ലിയുടെ സ്ഥാനം. ക്ഷേത്രത്തിന്റെ ഉത്ഭവത്തേക്കുറിച്ച് വ്യക്തമായ വിവരങ്ങളോന്നും ലഭിച്ചിട്ടില്ല. ലഭിച്ച അവ്യക്തമായ ചില വിവരങ്ങൾ വച്ചു നോക്കുമ്പോൾ 900 AD യിൽ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നു അപ്പോഴും ഉത്ഭവം അവ്യക്തം. അന്ന് തിരുനെല്ലി അടങ്ങുന്ന ഭൂപ്രദേശം കൈവശം വച്ചിരുന്നത് ഒരു ചേര രാജാവാണ് ഭാസ്കര രവിവർമ്മ ഒന്ന്. പുരാതന മായൊരു വായ് മൊഴിയിൽ കേൾക്കാൻ സാധിച്ചത് ഞാൻ കൂട്ടി ചേർക്കുന്നു. തിരു നെല്ലി യെന്നാൽ ശ്രീ നെല്ലി എന്നാണർത്ഥമാക്കുന്നത്. ശ്രീ എന്നാൽ ദേവൻ ഐശ്വര്യം ചൈതന്യം എന്നൊക്കെ അർത്ഥമാക്കാം. പെരുമാളാണ് ക്ഷേത്രത്തിലേ പ്രതിഷ്ഠ. സൃഷ്ടാവായ ബ്രഹ്മാവ് വൈകുണ്ഡ നാഥനായ മഹാവിഷ്ണുവിനായി പണികഴുപ്പിച്ചതാണീ ക്ഷേത്രമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ശ്രീകോവിലിന്റെ ഭാഗത്തായി ബ്രഹ്മാവ് യാഗം ചെയ്തെന്ന് പറയപ്പെടുന്ന ഹോമക്കളം ഇന്നും സംരക്ഷിച്ച് പോരുന്നു. ഒരു നാൾ ബ്രഹ്മാവ് തന്റെ ഹംസത്തിൽ ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി സഹ്യന്റെ മടിത്തട്ടിൽ വളരെ വിശിഷ്ടമായൊരു ഇടം തെളിവായി. അദ്ദേഹം അവിടേക്ക് പറന്നിറങ്ങി കുന്നിൻ മുകളിൽ പടർന്നു പന്തെലിച്ച ഒരു നെല്ലിമരത്തിൽ നിലയുറപ്പിച്ചു. വന്നിരിക്കുന്ന ഇടം വിഷ്ണുവിന്റെ സമക്ഷമായി അനുഭവപ്പെടുകയും അത് വൈകുണ്ഡ സമാനമാണെന്ന് പ്രകീർത്തിക്കുകയും ചെയ്തു. ബ്രഹ്മാവും മക്കളായ ദേവന്മാരും ചേർന്ന് പെരുമാളിനെ പ്രതിഷ്ഠിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. തത്ഫലമായി തിരുന്നെല്ലിയിലൂടെ ഒഴുകുന്ന അരുവി പാപനാശിനി എന്ന പേര് കൈവരിക്കുകയും അതിൽ സ്നാനം ചെയ്തേൽ പാപക്കറകൾ നീക്കം ചെയ്യുകയും ചെയ്യാമെന്ന് മഹാവിഷ്ണു ബ്രഹ്മാവിന് വാക്കുകൊടുക്കുകയും ചെയ്തു. കാലാന്തരത്തിൽ വിഷ്ണു അവതാരമായ പരശുരാമൻ തിരുന്നെല്ലിയിൽ വരികയും പിതാവായ ജമദാഗ്നി മഹർഷിക്ക് ബലികർമ്മങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നും ക്ഷേത്രത്തിലെ പ്രഥാന കർമ്മി ബ്രഹ്മമുഹൂർത്തത്തിൽ കർമ്മം ചെയ്യാനുള്ള പൊരുളുകളെല്ലാം ഒരുക്കി വച്ച് മടങ്ങു മത്രേ എല്ലാ ദിവസവും പ്രഭാതത്തിൽ ബ്രഹ്മാവ് വിഷ്ണുവിന് യാഗങ്ങളും പൂജകളും ചെയ്യുന്നതായി വിശ്വസിക്കുന്നു അതിനു വേണ്ടിയാണിത്. കൊട്ടിയൂർ ശിവന് തിരുനല്ലിയിലൂടെ സഞ്ചാരമുള്ളതായും വിശ്വസിക്കുന്നു. വായ് മൊഴികളായി പറഞ്ഞു വന്നിട്ടുള്ള അറിവാണിത്. സംശയമുള്ളവർക്ക് വിക്കി തപ്പാം അതിന് ബുദ്ധിമുട്ട് ഉള്ളവർക്ക് വേണ്ടിയാണ് ഞാനിത് പറഞ്ഞത്. മാമനോടൊന്നും തോന്നല്ലേ. 

 

തോൽപ്പട്ടി കുട്ട റോഡ് വളരെ വിശാല മായ വഴിക്ക് രണ്ടു വശങ്ങളിലും അസംഖ്യേയമായി തേക്കിൻ തടികൾ. അത്യാവശ്യം വിലയുണ്ട് പക്ഷെ നമ്മളെ നെലമ്പൂര് തേക്കിന്റെ ഉശിരില്ല. റോഡിന് രണ്ടു സൈഡിലും കമ്പിവേലികൾ കെട്ടിയിരിക്കുന്നു. ആന ഇറങ്ങാതിരിക്കാനാണ്. വലിയ തേക്കിൻ തടികളിൽ ഏറുമാടം കെട്ടിയതും കാണാം ആനക്ക് എത്തി പിടിക്കാൻ കഴിയാത്ത ഉയരം അതിനുണ്ട്. തിരുന്നെല്ലി കഴിഞ്ഞ് പോരുമ്പൊ അത്യാവശ്യം പ്രവർത്തന സജ്ജമായ ഫോറസ്റ്റ് ഡിപ്പോകൾ കാണാം അവിടെന്ന് തന്നെ മുന്നറിയിപ്പുകൾ തരുന്നുണ്ടായിരുന്നു. അത്യാവശ്യം ആന ശല്ല്യം നേരിടുന്ന സ്ഥലമാണ്. അതൊരു പ്രഹസനമായി അനിക്ക് തോന്നി.

 

അനിരുദ്ധൻ: ഇതൊക്കെ ഒരു അൻപത് കൊല്ലംമുമ്പ് കാടേന്നു മനുഷൻമാരാണ് വീട് വച്ച് ഇങ്ങട്ട് പോന്നത് ആന ശല്ല്യം ചെയ്യാതിരിക്കാൻ കമ്പിയും കരണ്ടും കൊണ്ടേയിട്ടു. ശരിക്കും ഇവടെ ആനേന്റെ സ്വാതന്ത്ര്യം ഇല്ലാണ്ടാക്കല്ലേ ചെയ്യ്ണേ. മനുഷ്യന്റെ സ്വാതന്ത്ര്യം നിഷേധിച്ചാൽ കൊടിപൊക്കാൻ കൊറേ തുക്കണാച്ചി പാർട്ടിക്കാരും പൊതു പ്രവർത്തകരും ഒക്കെ വരും. ഇത് മനുഷ്യർക്ക് മൃഗങ്ങളെ ഉപദ്രവിക്കാനുള്ള ലൈസൻസ് കൊടുക്കല്ലേ ചെയ്യ്ണെ. ഇപ്പൊ തന്നെ കണ്ടില്ലേ നാടുകാണിയും ഗൂഡല്ലൂരും പട്ടയത്തിനും വേണ്ടി സമരം ചെയ്യ്ണെ ഗ്രീൻ ബെൽറ്റ് ഏരിയ ആയോണ്ടല്ലേ ഒന്നും നടക്കാത്തേ. ഇനി പട്ടയം കൂടി കൊട്ത്ത് കഴിഞ്ഞാൽ ആൾക്കാര് കേറി മെഴുകും. ഇപ്പൊ ഒരു സമാധാനം ഇണ്ട് പ്ലാസ്റ്റികിന്റെ കാര്യത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കീന്ന് പറഞ്ഞാ മാത്രം പോര അത് ചെയ്യുന്നുണ്ടോന്ന് ചെക്ക് ചെയ്യേം വേണം. ഇന്ന് കണ്ടെ അല്ലെ മിനറൽ വാട്ടറിന്റെ കുപ്പി കൂടി വിക്കാൻ അയിക്കൂല അതിനൊക്കെ അണ്ണമ്മാര് പൊളിയാണ്. 

 

ഞാൻ: അതെ അതെ. ടാ ഇന്നലൊരു സംഭവം കണ്ടു. നമ്മളെ വള്ളിക്കാട് അമ്പലം കഴിഞ്ഞിട്ട് ഒരു കയറ്റം ഇല്ലേ ആ വളവും ഒക്കെ.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.