നവംബർമാസം വൃശ്ചികം12 കാരക്കോടമ്മയുടെ ദിവസം. ഒന്നു മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ഉൽസവം. ഭജനയിൽ തുടങ്ങി ആനയെഴുന്നെള്ളത്ത് വരെ എത്തി നിൽക്കുന്ന ഉൽസവം. വൃശ്ചികം ഒന്നിന് ക്ഷേത്രത്തിൽ വെച്ച് ഭജന തുടങ്ങും പത്താം തിയതി അയ്യപ്പൻമാരുടെ വിളക്കും പതിനൊന്നും പന്ത്രണ്ടും ആനയുടെ പറയെടുപ്പും. മുണ്ടുടുത്ത് ശീലമില്ലാത്തോണ്ട് ഒരു ട്രാക്ക് പാന്റും ടീഷർട്ടുമിട്ട് അമ്പലത്തിലേക്ക് വിട്ടും പ്രാർത്ഥിക്കുക എന്നതിലുപരി മിന്നുവിനെ കാണുക എന്നതാണ് ലക്ഷ്യം ഞാനവിടെ എത്തി ശ്രീ കോവിലിന് വെളിയിൽ നിന്നു പാന്റിട്ട് അകത്ത് പ്രവേശിപ്പിക്കില്ല. പുറത്ത് നിന്നു. കുറച്ച് സമയത്തിൽ ഭജനയും മറ്റും തുടങ്ങി. ആറ് വയസ് ഏഴ് വയസ് കുട്ടികൾ മുതൽ അറുപത് വയസായവരും അതിൽ മുകളിൽ പ്രായമുള്ളവരും ഭജനക്കിരിക്കുന്നുണ്ട്. മിന്നുവിനെ തേടി എന്റെ മിഴികൾ പാഞ്ഞു. കുറച്ചപ്പുറത്ത് ഊട്ടു പുരയ്ക്ക് അടുത്ത് കൂട്ടുകാരികളോടും സംസാരിച്ച് ചിരിച്ച് കളിച്ച് നിൽക്കുന്നു എന്റെ മിന്നു. മെറൂൺ കളർ പട്ടുപാവാടയും അതേ കളർ ടോപ്പുമാണ് വേഷം. അതിലെ മുത്തുകളൊക്കെ എന്നെ നോക്കി കണ്ണിമ്പുന്നു. അവിടെ തൂക്കിയിട്ടിരുന്ന വിളക്കിന്റെ തിരി ജ്വലിക്കുമ്പോൾ അതിന്റെ പ്രഭ അവളുടെ മുഖത്ത് ഒരു സ്വർണ്ണ നിറം ഉണ്ടാക്കി. കാറ്റിലവളുടെ സമൃദ്ധമായ മുടി ( ശേ എന്റെ കുട്ടിയെ ഞാൻ തന്നെ കണ്ണ് വെക്കാണല്ലോ) പാറി പറന്ന് കിടക്കുന്നു. ഇതൊക്കെ കണ്ടാൽ എങ്ങനെയാ കണ്ണു വെക്കാതിരിക്കുക. പതിനായിരകണക്കിന് സുന്ദരിമാർക്കിടയിലേക്ക് ഇവളെ കയറ്റി വിട്ടാലും മിന്നുവിനെ ഞാൻ യുണീക്ക് ആയിട്ട് തന്നെ കണും. ഒരാളേ പോലെ ഏഴു പേരുണ്ടെന്നൊക്കെ പറയുന്നത് കള്ളമാണ്. ആ കൃഷ്ണ സൗന്ദര്യത്തിൽ ആറാടി നിക്കുമ്പോൾ പെട്ടന്ന് എന്റെ പുറത്തൊരു കൈ വന്നു വീണു. തിരിഞ്ഞ് നോക്കിയപ്പോൾ വിഷ്ണു. എന്റെ കൂടെ പഠിക്കുന്നതാണ് ഒരേ ക്ലാസിൽ അവന്റെ വീട്ടിലേക്ക് ഇവിടെന്ന് ഏകദേശം അഞ്ച് ആറ് കിലോമീറ്റർ ദൂരമുണ്ട്. അവിടെന്ന് വരണെങ്കിൽ ഇവന്റെ ഒക്കെ ഭക്തിയുടെ ആഴം കൊറച്ച് കടുപ്പം തന്നെയാണെ. അവൻ ഓരോ വിശേഷങ്ങളൊക്കെ ചോദിക്കുന്നുണ്ട് ഞാനതിന് യാന്ത്രികമായി മറുപടിയും കൊടുത്തു കൊണ്ടിരുന്നു. ഇടക്കിടക്ക് ഞാൻ മിന്നുവിനെ തിരിഞ്ഞ് നോക്കി. പെട്ടനൊരു നിമിഷം നോക്കിയപ്പോൾ അവളെന്നെ തന്നെ തിരിഞ്ഞ് നോക്കുന്നു മുഖത്ത് ഹൈ വോൾടേജ് ചിരിയും ഒരു നാണവും. അതൊരു പവർ ബൂസ്റ്റർ പോലെ ഞരമ്പിലൂടെ അരിച്ചു കയറി. അത്രം നേരം സംസാരിച്ചോണ്ടിരുന്ന വിഷ്ണുവിനെ ഞാനെടുത്ത് പൊക്കി വട്ടം കറക്കി കവിളിലൊരുമ്മയും കൊടുത്തു. എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. പുരപ്പറമ്പിൽ കെടന്ന് ഞാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി സൈമൺസിന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിനേ പോലെ. അവൾടെ ഒരു ചിരിക്ക് ഇത്ര പവറോ ഞാൻ ചിന്തിച്ചു. എന്നാലും എന്തിനായിരിക്കും അവളെന്നെ കണ്ട് ചിരിച്ചത്. ഇനി അഫ്ലഹ് എങ്ങാനും പറഞ്ഞ് കാണുമോ എനിക്കിഷ്ട്ടമാണെന്ന്. അങ്ങനെ ആണെങ്കിൽ അവളെന്നോട് ചോദിക്കില്ലേ ശേ ഒന്നും മനസിലാവുന്നില്ല. എന്നേക്കാളും ഒരുപാട് നല്ല പയ്യന്മാർ അവൾടെ പിന്നാലെ നടന്നിരുന്നെന്ന് അഫ്ലഹ് തന്നെ പറഞ്ഞിരുന്നെല്ലോ. ആ… എന്തേലും ആവട്ടെ ഒരു ചിരി കിട്ടിയില്ലേ അത് മതി. അന്ന് ഒരുപാട് സന്തോഷത്തോടെയാണ് വീട്ടിലേക്ക് വിട്ടത്. രാത്രിയായിരുന്നു വീട്ടിൽ ചെല്ലുമ്പൊ. ധൃതിയിൽ പോയതോണ്ട് വീട്ടിൽ പറയാൻ പറ്റിയില്ല തിരിച്ചു വന്ന എനിക്ക് ഒരു പുളി വടിയും കൊണ്ടാണ് അമ്മ നിന്നത്. സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ അടികിട്ടി സ്റ്റാന്റ് പോലുൽ ഇടാൻ സമയം കിട്ടിയില്ല. തലങ്ങും വിലങ്ങും അടി. പറയാതെ പോയതിനും നേരം ഇത്രം വൈകിയതിനും. ക്രിസ്മസ് എക്സാമിന് പഠിക്കാനുള്ളത് ഒഴുവാക്കിയാണ് ഞാൻ അമ്പലത്തിൽ പോയത് അതിനും കിട്ടി സ്പെഷ്യൽ. രാത്രി അച്ഛൻ വന്നപ്പോൾ അച്ഛന്റെ വക വേറേ ചീത്തയും. പിന്നീട് എനിക്ക് അമ്പലത്തിലേക്ക് പോവാനോ മിന്നുവിനെ കാണാനോ സാധിച്ചില്ല. ക്ലാസിൽ നിന്നും കിട്ടുന്ന ഓരോ നോട്ടം മാത്രമായി നീങ്ങിയ ദിവസങ്ങൾ. അങ്ങനെ അതിനൊക്കെ അവസാനമിട്ടു കൊണ്ട് പന്ത്രണ്ടിന്റെ അന്ന് ഉൽസവം. വീട്ടിൽ നിന്ന് എല്ലാവരും പോയി അമ്മയും അച്ഛനും അനിയനേയും അനിയത്തിയേയും കൊണ്ട് പോയി. ഞാൻ എൻ്റെ സൈക്കിളും ഉന്തി കാരക്കോടേക്ക് നടന്നു. അവിടെയുള്ള അമ്മായിയുടെ വീട്ടിൽ സൈക്കിളൊതുക്കി വച്ച് ഞാൻ ക്ഷേത്രത്തിലേക്ക് നടന്നു അവരുടെ കൂടെ ചെല്ലാൻ എന്നെ നിർബന്ധിച്ചങ്കിലും ഞാൻ ഒരാവിശ്യമുണ്ടെന്നും പറഞ്ഞ് അവിടെന്നും ചാടി. അമ്മായിക്ക് രണ്ട് പെൺകുട്ടികളാണ് ഒരാളുടെ കല്ല്യാണം കഴിഞ്ഞു ഇളയ ആള് പത്ത് കഴിഞ്ഞ് തയ്യലും ഡിസൈനിംങും ഒക്കെ പഠിക്കുന്നു രണ്ടാളും എന്നോട് നല്ല കംമ്പനിയാണ്. അമ്മായീടെ ഭർത്താവ് മരിച്ച് പോയി. അങ്ങനെ ഞാൻ ക്ഷേത്രത്തിലേക്ക് തിരിച്ചു. ആളും മേളവുമൊക്കെയായിട്ട് നല്ല ചന്തമുണ്ട്. അടുത്തടുത്ത് തന്നെ ഒരുപാട് കടകൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടുന്ന ഒരുപാട് സാധനങ്ങളും കളിപ്പാട്ടങ്ങളും മാലയും വളയും കമ്മലും കഴിക്കാൻ ഹൽവയും ജിലേബിയും. ഓരോന്നും കണ്ടാസ്വധിച്ച് ഞാനങ്ങനെ നടന്നു. ഇരുട്ടായതോണ്ട് ആരും എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നില്ല അതോണ്ട് ഒരു മടി ഉണ്ടായിരുന്നില്ല. ഇരുട്ടിനെ പ്രേമിച്ച ഡ്രാക്കുളയേ പോലെ അവിടെ ആകെ ഞാൻ ഓടി നടന്നു. ഉൽസവ പറമ്പിന്റെ ഓരത്ത് ബട്ടർഫ്ലൈ മരത്തിന്റെ ചോട്ടിൽ നിൽക്കുന്ന അ പാവാടക്കാരിയെ ഞാൻ കണ്ടു. സ്റ്റേജിൽ നടക്കുന്ന പരിപാടി കളൊക്കെ സസൂഷ്മം നോക്കികാണുകയാണവൾ. അടുത്തു തന്നെ അഭിയുണ്ട് അഫ്ലഹ് വിഷ്ണു ലിജിൻ എല്ലാരുമുണ്ട് എന്റെ ക്ലാസിലുള്ളത് തന്നെയാണ് എല്ലാം. ഞാനവിടെ മാറി നിൽക്കുന്ന കണ്ട് അഭിയെന്നെ പിടിച്ച് അവരുടെ കൂടെ നിറുത്തി ആവുന്നത്ര ഒഴിഞ്ഞു മാറാൻ നോക്കി രക്ഷയില്ല അങ്ങനെ ഞാൻ അവരുടെ കൂടെ മിന്നുവിനടുത്ത് തന്നെ നിന്നു. എന്റെ ഹൃദയമിടിപ്പൊക്കെ കൂടുന്നുണ്ട് സ്റ്റേജിലെ LED ലൈറ്റിൽ അവളുടെ മുഖം വെട്ടി തിളങ്ങുന്നത് കാണാം എന്ത് ചന്തമാണ് ഈ പെണ്ണിനേ കാണാൻ. കുറച്ച് നേരത്തെ എന്റെ നോട്ടം ശ്രദ്ധിച്ചപോലെ പെട്ടന്നവൾ തിരിഞ്ഞ് എന്നെ നോക്കി. വണ്ടറടിച്ച് കിളിപോയി നിൽക്കാണ് ഞാൻ. അവളെ നോക്കി നിൽക്കുന്ന എനിക്ക് ഒരു ചിരി അവൾ സമ്മാനിച്ചു. ടപ് ടപ് ടപ് ടപ് ഹൃദയം വേഗത്തിലടിക്കാൻ തീടങ്ങി എന്തെന്നില്ലാത്ത സന്തോഷം ഞാൻ ഭൂമിയിലുമല്ല ആകാശത്തുമല്ല ഒരു മാതിരി മെത്തടിച്ച ശ്രീമാനേ പോലെ പാറി കിളി മൊത്തം പാറി. കുറച്ച് സമയത്തേക്ക് എനിക്ക് ബോധമുണ്ടായില്ല. സ്റ്റേജിൽ നിന്ന് കേക്കുന്ന പാട്ടുകൾ ഒരു കിണറ്റിലിറങ്ങി നിന്ന് കേൾക്കുന്ന പോലെ തോന്നി.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue