അങ്ങനെ ഒരു വർഷം കഴിഞ്ഞ് പോയി ഞങ്ങളെല്ലാം ഒൻപതിലേക്ക് ജയിച്ചു. ആ കൊല്ലം ഒൻപത് വരെ ഉള്ള എല്ലാ വിദ്യാർത്ഥികളേയും ജയിപ്പിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രി ആഹ്വാനം ചെയ്തു. ആ ബെയ്സിലാണ് ഞാനും ജയിച്ചത്. ആ വർഷം എനിക്ക് അത്യാവശ്യം നല്ലതായിട്ട് തോന്നി. ഒൻപതിൽ ഞങ്ങളെ ക്ലാസ് മാറ്റിയില്ല ഞാനും അഫ്ലഹും ഒന്നിച്ചായിരുന്നു. അന്ന് ജയിക്കണേ എന്നതിൽ കൂടുതൽ മിന്നും ഒപ്പം ഉണ്ടാവണേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. എന്തോ എന്റെ പ്രാർത്ഥന കാരക്കോടമ്മ തള്ളിയില്ല. ഞാനും അവളും ഒരേ ക്ലാസിൽ തന്നെ. അങ്ങനെ ആ കൊല്ലവും ആരംഭിച്ചു. കഴിഞ്ഞ കൊല്ലത്തേ പോലെ ആർക്കും അത്ര അന്തരം അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം സംസാരിക്കുന്നു ചിരിക്കുന്നു കളിക്കുന്നു. കഴിഞ്ഞ കൊല്ലത്തേതിനേക്കാളും മിന്നു ആക്ടീവായിട്ടുണ്ട്. എനിക്ക് മാത്രം മാറ്റമൊന്നും സംഭവിച്ചില്ല. അവൾ എല്ലാവരോടും മിണ്ടി പക്ഷെ എന്നോട് മാത്രം ഇത് വരെ ഒന്നും സംസാരിച്ചിട്ടില്ല. ആരെയും നോക്കാതെയുള്ള ഇരിപ്പും തല കുനിച്ചുള്ള നടത്തവും കണ്ടിട്ടായിരിക്കും ഇനി ഞാൻ വല്ല അന്യഗ്രഹ ജീവിയും ആണെന്ന് കരുതി കാണുമോ. അവളെന്നെ നോക്കാത്ത ഓരോ നിമിഷവും ഞാനവളെ തന്നെ ശ്രദ്ധിച്ചിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത അവളെ കണ്ടോണ്ടിരിക്കാൻ നല്ല ചേലാണ്. അങ്ങനെ ഇരിക്കെ ഒരു ദിവസം സോളി മിസ്സ് എന്നെ പൊക്കി. വേറെ പലതും ചിന്തിച്ചിരുന്ന ഞാൻ ടീച്ചറ് പഠിപ്പിക്കുന്നത് ശ്രദ്ധിച്ചില്ല. അവർക്കത് മനസ്സിലായി എഴുനേൽപ്പിച്ചു. എന്നോട് മിസ്സ് ഒന്നിന് പുറകെ ഒന്നായി ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ക്ലാസ് മൊത്തം എന്നെ തന്നെ നോക്കിയിരിക്കുന്നു. കൂട്ടത്തിൽ ആ രണ്ട് കണ്ണുകളും അവളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ഒന്നും പറയാനറിയാതെ മിണ്ടാണ്ട് നിക്കണ പൊട്ടനേ കണ്ടായിരിക്കാം. എനിക്കൊരുത്തരം പറയാൻ കഴിയുമായിരുന്നില്ല. ഞാൻ തല കുമ്പിട്ടു നിന്നു. ഏറ്റവും മോശം വിദ്യാർത്ഥിയെ ടീച്ചർ നല്ല പോലെ കളിയാക്കി കൊണ്ടിരുന്നു. എല്ലാവരും ചിരിക്കുന്നു കൂട്ടത്തിലവളും എന്റെ കണ്ണൊക്കെ നിറഞ്ഞു അന്ന് ടീച്ചറുടെ പിരീഡ് തീരുന്നതു വരെ ഒരേ നിർത്തമായിരുന്നു. അന്ന് ക്ലാസ് കഴിഞ്ഞ് ഞാനും അഫ്ലഹും തിരിച്ച് സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചു. സൈക്കിൾ ചവിട്ടിയും നടന്നും ഞാനൊരു ഈർക്കിലിന്റെ വലുപ്പത്തിലെത്തി കറുത്ത് കരുവാളിച്ചു. ചില നേരത്ത് കണ്ണാടി നോക്കുന്നത് പോലും ഒരു അരോചകമായി തോന്നി. മാസങ്ങൾ കടന്ന് പോയി ഞാൻ ക്ലാസ്സിലെ ഒരു കോമഡിപീസായി തന്നെ നിലനിന്നു.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue