ഒരു ബൈക്ക് യാത്രികൻ [Sajith] 1358

പൈസ അവിടെ വെച്ച് ഞാൻ തിരിഞ്ഞു നടന്നു. 

 

മൂന്നു ദിവസത്തിന് ശേഷം പുതിയ ഹീറോയിന്റെ ഒരു സൈക്കിൾ അച്ഛൻ വാങ്ങി തന്നു. ചില്ലറ ഒക്കെ എനിക്കന്നെ തിരിച്ച് തന്നു. സൈക്കിൾ കിട്ടിയതിൽ എനിക്ക് സന്തോഷമായിരുന്നു മിന്നുവിനെ കാണാം. പിറ്റേന്ന് ഞാൻ പുതിയ സൈക്കിളിൽ സ്കൂളിലേക്ക് തിരിച്ചു അഫ്ലഹിന്റെ വീട്ടിൽ നിന്ന് അവനെ എടുത്ത് സ്കൂളിലേക്ക്. ഇതെന്റെ ദിന ചര്യയായി നാട്ടിലെ സകല ഊടുവഴികളും എനിക്ക് കാണാപാഠമായി. പക്ഷെ മിന്നുവിന്റെ വീട്ടിലേക്കുള്ള വഴി മാത്രം എനിക്ക് സൈക്കിൾ കൊണ്ട് കടക്കാൻ കഴിഞ്ഞില്ല. അവിടെ എത്തുമ്പോൾ ഒരു വെപ്രാളമാണ്, തൊണ്ടവരളും, ഹൃദയം വേഗത്തിലിടിക്കും, വിയർക്കും വിറക്കും അങ്ങനെ ഒരു തരം പ്രാന്ത്. 

 

അനിരുദ്ധൻ: ഇന്റെ അമ്മാവന് ഇതായിരുന്നു.

ഞാൻ: ഏത് 

അനിരുദ്ധൻ: അതെയ് പുള്ളി ഗൂഡല്ലൂർന്ന് പന്നിനെ പിടിക്കാൻ കാട്ടിൽ കയറിയതാ. അന്തിക്കാണ് മൂപ്പര് പോയത് പാതിര ആയപ്പൊ വഴിതെറ്റിപോയി പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടിലെത്തിയത്. വിവരം ഒന്നും കിട്ടാഞ്ഞിട്ട് അമ്മായി ഇരുന്ന് മോങിയത് ഇനിക്ക് ഇന്നും ഓർമ്മ ഇണ്ട്.

ഞാൻ: അത് ഇവിടെ പ്രസ്ഥാവിക്കാൻ കവിക്കുണ്ടായ പ്രേരണ എന്താണാവോ.

അനിരുദ്ധൻ: ഇയ് ഇപ്പ പറഞ്ഞ ലക്ഷണങ്ങളായിരുന്നു പുള്ളിക്ക് വെറയല്, വെയർപ്പ് അങ്ങനെ ലാസ്റ്റ് ഹോസ്പിറ്റല് കൊണ്ടോയപ്പൊ അല്ലെ കാര്യം പിടികിട്ടിയത്.

ഞാൻ: എന്തേനീ കാര്യം.

അനിരുദ്ധൻ: കൊതുകടിച്ചതാ മലമ്പനി പിന്നെ നന്നായിട്ട് പേടിച്ചിട്ട്ണ്ടായി. 

ഞാൻ: ദേ കോപ്പേ.

അനിരുദ്ധൻ: ഇല്ല നിർത്തി ഇയ് തുള്ളലിന്റെ കാര്യം പറഞ്ഞപ്പോ ഓരോന്ന് ഓർത്ത് പോയതാ.

ഞാൻ: ഇവടെ കൊടും കാറ്റിൽ ആന പാറിപോയ കാര്യം പറയുമ്പളാ ഓന്റെ അമ്മാവന്റെ രണ്ട് അരിപ്പ പാറിപോയ കഥ. 

അനിരുദ്ധൻ: സീനാക്കണ്ട ഭാക്കി പറ. 

ഞാൻ: ഭാക്കി പറയാൻ ഇനിക്ക് സൗകര്യമില്ല. 

അനിരുദ്ധൻ: ശ്ശേ ഇയെന്ത് പരിപാടി കാട്ടാണ് കഥ നല്ല ബോറായി വരേന്നു. 

ഞാൻ: മതിയെടാ നാറീ. സുര്യൻ കണ്ണിലടിച്ചിട്ട് നെറ്റി വേനിക്കിണ്ട്.

അനിരുദ്ധൻ: ഏ… അതൊരു അത്ഭുത പ്രതിഭാസം ആണല്ലോ. 

ഞാൻ: ഒന്ന് പോവ്ണ്ടോ. 

 

ബൈക്ക് ഇപ്പൊ പനമരത്തെത്തി സമയം ഏകദേശം ഒൻപത് മണിയാവുന്നു. പത്തുമണിക്കെങ്കിലും ക്ഷേത്ര ദർശനത്തിന് കയറണം എന്ന് കരുതിയാണ് വീട്ടിൽ നിന്നിറങ്ങിയത് ഈ കണക്കിനാണങ്കിൽ എത്തുമായിരിക്കും സമയം ആവുന്നേ ഉള്ളു. ഇവടെന്ന് മാനന്തവാടി തൊടാതെ കാട്ടിക്കുളം പനവള്ളി റൂട്ട് പിടിക്കാൻ കട്ട പറഞ്ഞു. മാപ്പ് വെച്ച് നേരെ വിട്ടു ഇടയ്ക്ക് ഓരോരുത്തരേ കണ്ട് ചോദിച്ച് വഴിയൊക്കെ ശരിയാണോ നല്ലതാണോന്നൊക്കെ ചോയിച്ചാണ് പോണത്. ഇല്ലങ്കിൽ പണ്ട് കോഴികോട് പോയി പെട്ടത് പോലെ പെടും. ഗൂഗിൾ ചേച്ചി വഴിപറഞ്ഞ് തന്ന് പറഞ്ഞ് തന്ന് ഒരു വഴിക്കാക്കി. വൺവേക്കൂടി ഓപ്പോസിറ്റ് ഡയറക്ഷനിൽ വിട്ടതിന് അന്ന് ഹോം ഗാർഡ് വിളിച്ച തെറി ഓ… അൺസഹിക്കബിൾ. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.