അഫ്ലഹ്: ഏ…. നിനക്ക് പ്രാന്താടാ പന്നി. വേറെ ആരേം കിട്ടീലേ.
ഞാൻ: അതെന്താടാ ഓക്കെന്താ കൊഴപ്പം.
അഫ്ലഹ്: ഒരു കൊഴപ്പോം ഇല്ല. തല വെക്കണങ്കി അനക്ക് നെലമ്പൂരോ വാണിയമ്പലത്തോ പോയാ പോരേ.
ഞാൻ: എടാ ഞാൻ സീരിയസ് ആണ്.
അഫ്ലഹ്: സീരിയസ് ആണങ്കി നെലമ്പൂര് ജില്ലാ ഹോസ്റ്റലിൽ പൊക്കോ.
ഞാൻ: മതിയെടാ ചെളി വാരി അങ്ങട്ട് എറിയാണ്.
അഫ്ലഹ്: ഓ അന്റെഒക്കെ ഒരു സ്റ്റാൻഡേർഡിന് പറ്റിയ ഒരു കോമഡി പറഞ്ഞെയാ.
ഞാൻ: ആ… മതി അനക്ക് ഇന്നെ സഹായിക്കാൻ പറ്റോ ഇല്ലയോ.
അഫ്ലഹ്: എന്ത് സഹായം.
ഞാൻ: തൽക്കാലം ഒന്നും വേണ്ട ആരോടും പറയാണ്ടിരുന്നാ മതി.
അഫ്ലഹ്: ആ… ഞാനായിട്ട് ആരോടും പറയിണില്ല.
ഞാൻ: വളരെ ഉപകാരം.
അഫ്ലഹ്: ഓ… ഇയ് സൈക്കള്ട്ക്ക്ണ കാര്യം പെരേ പറഞ്ഞോ?
ഞാൻ: ഇല്ലെടാ പറയണം.
അഫ്ലഹ്: ആ… ബേം സെറ്റാക്ക് സൈക്കൾ കിട്ടിയ വൈന്നാരം ഓളെ വീട് കണ്ട് പിടിക്കാം.
അതൊരു നല്ല ഐഡിയ ആയിട്ട് എനിക്കും തോന്നി അന്ന് വൈകിട്ട് വീട്ടിലേക്ക് തിരിച്ചത് ഒരു തീരുമാനവുമായിട്ടായിരുന്നു പുതിയ സൈക്കിൾ. കൈയ്യിലുള്ളത് ഒരു പഴേ ലേഡീസ് സൈക്കിളാണ് പഠിക്കുന്ന സമയത്ത് നട തട്ടതിരിക്കാൻ വാങ്ങി തന്നതാണത്. അതോണ്ട് അവൾടെ മുന്നിൽ പോയി നിന്നാൽ ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. സുഹൃത്തുക്കൾ ആരേലും കണ്ടാൽ കളിയാക്കേം ചെയ്യും. എന്റെ കൈയ്യിൽ ഒരു കുറ്റിയുണ്ടായിരുന്നു ചിലറകളൊക്കെ ഇട്ട് സൂക്ഷിക്കുന്നത്. ഈ ആവശ്യത്തിനായി ഞാൻ അത് പൊട്ടിക്കാൻ തീരുമാനിച്ചു. അതിൽ നിന്ന് ഏകദേശം അറുനൂറോളം രൂപ കിട്ടി പക്ഷെ തികയില്ല മൂവായിരത്തോളം രൂപ സൈക്കളിന് ചിലവാവും. ഇനി ഒരു വഴിയേ ഒള്ളു അച്ഛനോട് കെഞ്ചുക. കൈയ്യിൽ കിട്ടിയ പൈസയുമായി അച്ഛന്റെട്ത്ത് പോയി പത്രവായിച്ചോണ്ടിരിക്കുന്ന അച്ഛന്റെ മുന്നിൽ എല്ലാം കുടഞ്ഞിട്ടു ശബ്ദം കേട്ട് പുള്ളി കണ്ണടയൊന്ന് പൊക്കെ നോക്കി വീണ്ടും പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു.
അച്ഛൻ: മ്മം എന്താ.
ഞാൻ: അച്ഛാ എനിക്കൊരു സൈക്കൾ വേണം.
അച്ഛൻ: സൈക്കളോ അതല്ലെ ആ മുറ്റത്ത് കിടക്കുന്നെ.
ഞാൻ: അത് പറ്റില്ലച്ച അതിന്റെ പെടല് ഒടിയാനായി തുരുമ്പെടുത്ത്ട്ട്ണ്ട്.
അച്ഛൻ: അത് വെൽഡ് ചെയ്താ പോരെ.
ഞാൻ: അത് മാത്രല്ല അയിന്റെ റിമ്മൊക്കെ തുരുമ്പെടുത്തിട്ടുണ്ട് ഹാന്റിലും ഒടിയാനായി.
അച്ഛൻ ഒന്ന് ആലോചിച്ചു. സമയം പാഴാക്കാതെ ഞാൻ അടുത്ത കൗണ്ടറും എടുത്തിട്ടു.
ഞാൻ: വൈന്നേരം ബസിലൊക്കെ തിരക്കായതൊണ്ട് കൊറേ നേരം സ്റ്റോപ്പിൽ നിക്കണം.
അച്ഛൻ: ആ… ഞാൻ ഒന്ന് നോക്കട്ടെ.
ഞാൻ: മ്മം…
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue