ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അനിരുദ്ധൻ: റോഡിലൂടെ ഇയ് സർക്കസ് കാട്ടി. ചെലക്കാണ്ട് ഭാക്കി കഥ പറയ്.

ഞാൻ: അപമാനം ആ….

 

 എവടെ പറഞ്ഞ് നിർത്തിയെ ആ സർക്കസ് അല്ല സ്കൂളിൽ പോയി.

അന്ന് ഞാൻ കാരക്കോട് ട്രിപ്പ് വരാൻ കാത്തിരുന്നു. സമയം പൊയ്ക്കൊണ്ടേ ഇരുന്നു ക്ലാസിലെ ഏകദേശം എല്ലാവരും വന്നു പക്ഷെ അവള് മാത്രം വന്നില്ല. ബെല്ലടിച്ചു പ്രാർത്ഥന തുടങ്ങി സ്കൂൾ ക്വയർ തൊണ്ട പൊട്ടി ദൈവത്തിനെ വിളിക്കുന്നുണ്ട്. ഞാൻ ക്ലാസിന്റെ വെളിയിലേക്ക് നോക്കി ഇരിക്കുന്നകണ്ട് അഫ്ലഹ് എന്താണെന്ന് ചോദിക്കുന്നുണ്ട്. ഒന്നുമില്ലെന്ന് പറഞ്ഞവനെ ഒഴുവാക്കി. പ്രാർത്ഥന ഒക്കെ കഴിഞ്ഞതും കുറച്ച് പിള്ളേര് കയറി വന്നു മാഷ് ചോദിച്ചപ്പൊ കാരക്കോട് ബസിനാ വന്നേന്ന് പറയുന്നുണ്ട്. എല്ലാവരേയും കയറ്റി ഞാൻ ഓരോരുത്തരേരും നോക്കി അതിനിടക്ക് ഒറ്റക്ക് ഒരു പെൺകുട്ടി കയറി വന്നു ഞാൻ അഫ്ലഹിനെ വിളിച്ച് ചോദിച്ച് കൺഫോമാക്കി. അപ്പൊ ഈ കയറി വരുന്നവളാണ് മിന്നു. നിതംബം മുട്ടുന്ന ഇടതൂർന്ന മുടി ഇണ്ട് ആരും കണ്ണ് വെക്കല്ലെട്ടോ ഇന്റെ കുട്ടീനെ അധികം ഉയരമില്ല എന്റെ നെറ്റിവരെ എത്തും. ഇടത്തെ കണ്ണിന് മുകളിൽ ഒരു ചെറിയ മറുക്, കാണാൻ നല്ല ഭംഗിയുണ്ടത്. പാലിന്റെ നിറമൊന്നും ആയിരുന്നില്ല. അവളൊരു ലൈറ്റ് ചോക്ലറ്റ് ശോഭക്കാരിയാണ് കവിളത്ത് തൊട്ടാൽ കൈപ്പാണോ മധുരമാണോ വിരളിനുണ്ടാവുക. അറിയില്ല.

അനിരുദ്ധൻ: പക്ഷെ ഇനിക്കറിയാം.രണ്ടും ആയിരിക്കില്ല ഓളെ അഞ്ച് വെരളിന്റെ പാട് അന്റെ മോറിൽ ഇണ്ടാവും. 

ഞാൻ: നാശം കളഞ്ഞു, ഫ്ലോ കളഞ്ഞ് ഇങ്ങനെ ആണങ്കി ഞാൻ കഥപറയില്ല.

അനിരുദ്ധൻ: പിന്നെ ഞാനെന്താ പറയണ്ടെ അന്റെ വർത്താനം കേട്ടാ തോന്നും ഇയ് പ്രേമിച്ചത് റാണി മുഖർജി നെ ആണ്ന്ന്.

ഞാൻ: റാണി എവടെ കെടക്ക്ണ് ഇന്റെ മിന്നു എവടെ കെടക്ക്ണ്.

അനിരുദ്ധൻ: ഉവ്വുവ്വേ..

ഇയ് ഭാക്കി വർണ്ണന പറഞ്ഞാട്ടെ

ഞാൻ: ആയി പക്ഷെ എടക്ക് കേറി കൊണക്കാൻ നിക്കര്ത്. 

അനിരുദ്ധൻ: ആ ഇല്ല പറ. 

 

മുഖത്ത് ഗൗരവവും കുട്ടിത്തവും നിറഞ്ഞ ഭാവം. ആളിത്തിരി ബോൾടാണെന്ന് എനിക്ക് മനസിലായിരുന്നു. പഠിപ്പിക്കാൻ തുടങ്ങി. ഞാൻ അഭിയോട് കാര്യം തിരക്കി ഇവരെന്താണ് വൈകി വരുന്നതെന്ന്. രണ്ട് മൂന്ന് ദിവസായിട്ട് ഇങ്ങനെ തന്നെ ആണ്. അവനിൽ നിന്ന് ഞാനത് മനസ്സിലാക്കി. സ്കൂൾ ബസ് രണ്ട് ട്രിപ്പ് ആണ് പോവുക ആദ്യത്തേത് മാമാങ്കരക്കും രണ്ടാമത്തേത് കാരക്കോടിനും. രണ്ടാമത്തെ ട്രിപ്പിലാണ് മിന്നു വര്ണത്. 

 

അന്ന് എന്നത്തേതിലും വ്യത്യാസമായൊരു ഉന്മേഷം എനിക്കുണ്ടായിരുന്നു. അതേ ആദ്യമായി ഞാൻ പ്രേമിക്കാൻ തുടങ്ങിയിരിക്കുന്നു. അട്രാക്ഷന്റെ പുറത്തുള്ള ഒരു ഡെഫിനിഷനിലേക്ക് നെഞ്ചിനുള്ളിലൊരു അനുഭൂതി വരുന്നത് എനിക്ക് മനസ്സിലായിരുന്നു. അതേയ് ഇതായിരിക്കോ പ്രേമം.

അഫ്ലഹ്: എന്താന്ന്?

ഞാൻ: ഏ.. എന്താ.

അഫ്ലഹ്: അല്ല ഇയ് ഇപ്പൊ എന്താ പറഞ്ഞെ.

ഞാൻ: ഞാനോ, പോടാ തോന്നിയതാവും. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.