ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അഫ്ലഹ്:  സൈത്തെ ഇപ്പ അടുത്ത ആഴ്ച ലീവിന് വര്ണ്ട്. 

ഞാൻ: ആണോ ചെലവുണ്ട്.

അഫ്ലഹ്: തരണ്ട്. ഇപ്പ വന്ന്ട്ട് ചെന്നൈ പോവും ചെലപ്പൊ, താത്താനെ കാണാൻ അന്ന് ചെലപ്പൊ ഞാൻ ലീവായിരിക്കും.

ഞാൻ: ഓഹ്. നീ പോയിട്ട് അടിച്ച് പൊളിച്ചിട്ട് ബാടാ.

അഫ്ലഹ്: ആടാ സെറ്റ ആക്കണം. പിന്നെ ഇപ്പ ഒരു സൈക്കിൾ എടുത്തെരാംന്ന് പറഞ്ഞിട്ട്ണ്ട് വന്ന്ട്ട്.

ഞാൻ: ഏ… അടിപൊളി അപ്പൊ ഇനി സൈക്കള്മ്മെ ലേ.

അഫ്ലഹ്: ഇയ് പെരേ പറയട അച്ഛനോട്. 

ഞാൻ: നോക്കട്ടെ പറഞ്ഞ് നോക്കണം.

അഫ്ലഹ്: മ്മം… മാങ്ങക്ക് നല്ല പുളി ല്ലേ. പെരേ പോയി കൊറച്ച് മൊളകും ഉപ്പും ഇട്ത്ത്ട്ട് വരാട്ടോ ഇയ് ഇവടെ ഇരിക്ക്. 

ഞാൻ: ഓകക്കടാ ബേം വാ. 

അഫ്ലഹ്: ആ…

 

പാലത്തിലിരുന്നാൽ തോടിന്റെ അക്കരെ ഉള്ള നെൽപാടം വ്യക്തായിട്ട് കാണാം. പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യവെളിച്ചം ഒരോ നെല്ലോലയിലും തട്ടുമ്പോ പൊന്നിന്റെ നിറം വക്കും. അത് കൊയ്യാനായത് കൊണ്ടാണ് മുഴുവനും സ്വർണ്ണ നിറം. കണ്ടത്തിന് നടുക്ക് കോലം വച്ചിട്ടുണ്ട് അതിന്റെ ഒരു കൈയ്യിലിരുന്ന് കൊണ്ട് തന്നെ തത്ത നെല്ലിന്റെ കതിരൊക്കെ കൊത്തി എടുക്കുന്നുണ്ട്. ബാലൂ മഹേന്ദ്ര യുടെ ഫ്രയിമുകൾ പോലെ ഓരോ ദൃശ്യവും മനോഹരമാണ്. കണ്ണുകൾ കൊണ്ട് കാണുന്ന പോലെ ഒരു ക്യാമറക്കും ഈ ദൃശ്യങ്ങൾ പകർത്താൻ കഴിയില്ലെന്ന് തോന്നിപോയി. അവടെ നോക്കിയിരുന്ന് സമയം വേഗം പോവുന്നുണ്ട് സൂര്യന്റെ പ്രഭ കുറഞ്ഞു വരുന്നത് അതിനൊരു തെളിവാണ്. നേരത്തെ വീട്ടിൽ ചെന്നില്ലങ്കിൽ അമ്മ പുളി വടി വെട്ടും. കുറച്ച് കഴിഞ്ഞപ്പൊ അവൻ വന്നു കൈയ്യിൽ ഒരു ചെറിയ പൊതിയിൽ മുളകുപൊടിയും ഉപ്പും കൂട്ടി കുഴച്ച് എടുത്തിരുന്നു കടിച്ച മാങ്ങ അതിൽ മുക്കി വീണ്ടും എടുത്ത് ഞങ്ങൾ ഉലൽസാഹത്തോടെ കഴിച്ച് കൊണ്ടിരുന്നു.

 അഫ്ലഹ്: ടാ ക്ലാസിലെ ശ്യാമിത ഇല്ലേ ഓക്ക് കൊറച്ച് ജാഡ ഇണ്ട്ന്ന് തോന്ന്ണ്.

ഞാൻ: ഏത് ശ്യാമിത? 

അഫ്ലഹ്: എടാ മിന്നു ഇയ് കണ്ടില്ലെ കാരക്കോട്ന്ന് വര്ണെ ഇന്ന് കണക്കിന്റെ ടെസ്റ്റ് ഇട്ടില്ലെ അയില് ഫുൾ വാങ്ങീലേ ഓള്.

ഞാൻ: ആ നീച്ച് നിന്ന് കൈയ്യടി വാങ്ങിയതാണോ. 

അഫ്ലഹ്: ആ അതന്നെ ഓക്ക് പടിപ്പീന്റെ ഒരു ജാഡ ഇണ്ട്.

ഞാൻ: ഏ.. ഞാൻ ശ്രദ്ധിച്ചില്ല.

അഫ്ലഹ്: മ്മം. വല്ലാണ്ട് ശ്രദ്ധിക്കണ്ട.

ഞാൻ: അതെന്തടാ.

അഫ്ലഹ്: ഒന്നുല്ല.

ഞാൻ: മ്മം. ഞാനെ എന്നാ പോവാണ് ഇയ് വിട്ടോ.

അഫ്ലഹ്: കൊറച്ചങ്ങ്ട്ട് ഞാനും വരാം 

ഞാൻ: ആ… ന്നാ ബാ.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.