അന്ന് ഞാൻ വരാന്തയിൽ നിൽക്കുമ്പൊ അഭിയുടെ ശബ്ദം കേട്ടാണ് അവൻ പറഞ്ഞിടത്തേക്ക് നോക്കുന്നത്. അഭിയെ നിങ്ങളറിയും തുടക്കത്തിൽ അവനെ കഥയിൽ ചേർത്തിട്ടുണ്ട്. ആളൊരു പാവമാണ് കുറച്ച് ഹൈപ്പർ അക്ടീവാണെന്ന കുറവ് മാത്രമേ ഉള്ളു. എല്ലാവരുമായും പരിചയം സംസാരം അങ്ങിനെ അവനോട് പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട് എനിക്ക് ഒരിക്കലും അവനേ പോലെ ആവാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അഭിയുടെ അടുത്തു നിൽക്കുന്ന സാജനെ തോണ്ടി വിളിച്ചാണ് അവൻ കാര്യങ്ങളൊക്കെ സംസാരിക്കുന്നത്.
അഭിജിത്ത്: സാജാ അന്റെ കുട്ടി ഞങ്ങളെ ക്ലാസിലാട്ടോ
സാജൻ: ആര് ശ്യാമിതയോ
അഭിജിത്ത്: അതെ
സാജൻ: അതൊന്നും ശരിയാവില്ലെടാ ഓള് ഒടുക്കത്ത പടിപ്പിയാ പിന്നെ ഒന്നു രണ്ടാൾക്കാര് അവളെ നോക്ക്ണും ഇണ്ട്.
അഭിജിത്ത്: അയിനെന്തറാ ഓള് ആര്ക്കും വളഞ്ഞിട്ടൊന്നും ഇല്ലല്ലോ.
സാജൻ: ഓക്ക് ഫെബിനെ ഇഷ്ടമാണെന്ന് തോന്ന്ണ് അറിയില്ല. ഒരു ചായ്വിണ്ട്.
അഭിജിത്ത്: ഓൻ നോക്ക്ണ്ടോ സീൻ കോൺട്ര. ഈ കേസ് വിട്ടള ഓനാണങ്കി റേഞ്ച് ടീമാണ്.
സാജൻ: ആ അതത്രേ ഒള്ളു. ഈ കൊല്ലം ഇന്റെ ക്ലാസ്ന്ന് ആരേലും കിട്ടോന്ന് നോക്കാം.
അഭിജിത്ത്: ആയി ന്നാ ഞാൻ പോയി ഇപ്പ ബെല്ലടിക്കും ബാടാ സൈത്തേ.
ഇവരിത്രനേരം ചർച്ച ചെയ്ത പെൺകുട്ടി ആരാണെന്നറിയാനുള്ള ഒരു ക്യൂരിയോസിറ്റി എനിക്കിണ്ടായിരുന്നു. പക്ഷെ അവനോട് ചോദിക്കാനൊരു മടി അടച്ച് കെട്ടി ഇരിക്കുന്ന ഞാൻ ഒരു പെൺകുട്ടിയെ കുറിച്ച് ചോദിച്ചാൽ ഇവൻ എന്നെ കളിയാക്കേം ചെയ്യും എന്തായാലും ക്ലാസ് മൊത്തം പാട്ടാക്കേം ചെയ്യും. ഞാനും അവന്റെ കൂടെ ക്ലാസിലേക്ക് നടന്നു അന്നും എന്നും എനിക്ക് ബാക്ക് ബെഞ്ചിലായിരുന്നു സ്ഥാനം. ഞങ്ങൾ രണ്ടാളും ബാക്കിൽ തന്നെ ഇരുന്നു. ടീച്ചർമാരുടെ തുടരെ തുടരെ ഉള്ള ക്ലാസുകൾ ഒന്നും മനസിലാവാതെ ഉള്ള എന്റെ ഇരിപ്പും സോളി മിസ്സിന്റെ ചോദ്യം ചോദിക്കലും ഉത്തരം കിട്ടാതെ അണ്ണാക്കിലെ പിരിവെട്ടി നിക്കുമ്പൊ ഓർക്കാപുറത്തുള്ള മിസ്സിന്റെ അടിയും ഒക്കെയായി അന്നത്തെ ദിവസം കഴിഞ്ഞു. നീട്ടിയുള്ള ബെല്ലിൽ എല്ലാവരും ബാഗ് തോളിലാക്കി പോകാനിറങ്ങി സ്കൂൾ ബസ് കുട്ടികൾ നേരത്തേ ഇറങ്ങി പോയിരുന്നു കാരക്കോട് ബാഗത്തേക്കാണ് ആദ്യ ട്രിപ്പ്. എല്ലാരിൽ നിന്നും ഒതുങ്ങി നിന്നിരുന്ന എന്റെ സ്വഭാവം പതുക്കെ കൂട്ടുകാരൊക്കെ മനസ്സിലാക്കി തുടങ്ങി. അവരെല്ലാം എന്നെ ഒറ്റപ്പെടുത്തുന്നതിന് മുൻപ് തന്നെ ഞാനെന്റെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. എന്റെ യാത്രകളൊക്കെ ഒറ്റക്കായി. പ്രൈവറ്റ് ബസ് കാത്ത് നിൽക്കാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല ബസ് കയറാൻ നിൽക്കുന്നവരൊക്കെ എന്നെ നോക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു അസ്വസ്ഥത ഉടലെടുത്തു അതിൽ നിന്നും രക്ഷപ്പെടാൻ ഞാൻ നടന്ന് തുടങ്ങി. അഞ്ചോ ആറോ കിലോമീറ്റർ വൈകിട്ട് നടക്കും വീട് വരെ. രാവിലെ അച്ഛൻ കൊണ്ടുവന്നാക്കും തരിച്ച് നടക്കും. വളരെ അലസതയോടെ ഓരോ ദിവസവും തള്ളി നീക്കികൊണ്ടിരിക്കുമ്പഴാണ് ഞാനവളെ കണ്ടത്. എന്നും വൈകിട്ട് നടക്കുമ്പോൾ അഫ്ലഹ് എന്നൊരു സുഹൃത്തിനേക്കൂടെ കിട്ടി എങ്ങനെ എന്ന് ചോദിച്ചാൽ ഞാൻ വീട്ടിലേക്ക് പോവുന്ന വഴിയിലായിരുന്നു അവന്റെ വീട് എന്നും പിന്നെ ഞങ്ങൾ ഒന്നിച്ചു നടക്കാൻ തുടങ്ങി. പല തവണ വീട്ടിലേക്ക് കയറാൻ അവൻ ക്ഷണിച്ചാലും ഞാൻ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവാകുമായിരുന്നു. അവന്റെ വീട്ടിൽ ഉമ്മയും മൂന്ന് ഇത്തമാരും ഉസ്താദ് ഹോട്ടലിലെ ഫൈസിയെ പോലെ ആയിരുന്നു അവന്റെ ലൈഫ് മൂന്ന് ചേച്ചിമാർക്ക് കൂടി ഒരു അനിയൻ. അന്ന് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി നാട്ടിലെ പല ഊടുവഴികളും ചാടി കടന്നാണ് പോവുക വഴിയിൽ കാണുന്ന മാവിനൊക്കെ അവൻ കല്ലെറിയും കിട്ടുന്നതിൽ ഒരു പങ്ക് എനിക്കും തരും അവന്റെ വീട്ടിലേക്ക് പൂവാൻ ഒരു തോട് കടക്കണം ഞങ്ങൾ രണ്ടും അതിന്റെ പാലത്തിലിരുന്ന് മാങ്ങ തിന്ന് കൊണ്ട് അന്നത്തെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue